For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിക്ക് പകരം സഞ്ജു, ഒപ്പം രാഹുലും! സിഎസ്‌കെ ഇവരെ നോട്ടമിടൂ; ആവശ്യപ്പെട്ട് ഫാന്‍സ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും സിഎസ്‌കെ തോല്‍വി നേരിട്ടതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് സിഎസ്‌കെ തോറ്റത്. എംഎസ് ധോണിയെ നായകനാക്കിയപ്പോള്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് കെകെആറില്‍ നിന്ന് സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നത്.

59 പന്ത് ബാക്കിയാക്കിയാണ് കെകെആര്‍ ജയിച്ചത്. ചരിത്രത്തിലാദ്യമായി ചെപ്പോക്കില്‍ ഹാട്രിക് തോല്‍വി സിഎസ്‌കെ നേരിടേണ്ടി വന്നു എന്നതാണ് എടുത്തു പറയേണ്ടത്. സിഎസ്‌കെയുടെ പ്രകടനത്തില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. സ്വന്തം തട്ടകത്തില്‍ പോലും സിഎസ്‌കെ നാണംകെടുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ടെസ്റ്റ് നിലവാരത്തിലുള്ള ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കുന്നതാണ് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നതെന്ന് പറയാം.

ഇപ്പോഴിതാ സിഎസ്‌കെയിലെ നിലവിലെ ടീമില്‍ വലിയ പൊളിച്ചെഴുത്ത് വരുത്തി ഭാവി മുന്നില്‍ക്കണ്ട് സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവരേണ്ട താരങ്ങളെ നിര്‍ദേശിച്ചിരിക്കുകയാണ് ആരാധകര്‍. ഈ സീസണില്‍ ഇനി പ്രതീക്ഷയില്ലെന്നും ഭാവി മുന്നില്‍ക്കണ്ട് താരങ്ങളെ നോട്ടമിടാന്‍ സിഎസ്‌കെ തയ്യാറാവണമെന്നുമാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.

ധോണിയുടെ സ്ഥാനത്തേക്ക് സഞ്ജു വരണം

ഈ സീസണിന് മുമ്പ് സിഎസ്‌കെ സഞ്ജു സാംസണെ ടീമിലേക്ക് എത്തിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെ ഇനിയും ധോണിയെ വിശ്വസിച്ചിട്ട് കാര്യമില്ല. ധോണി തന്ത്രശാലിയാണെന്നതില്‍ തര്‍ക്കമില്ല. ധോണിയുടെ തന്ത്രങ്ങള്‍ പരിശീലകനെന്ന നിലയിലേക്ക് മാറിയ ശേഷം കേള്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ധോണി കളം ഒഴിയുമ്പോള്‍ നായകനായും വിക്കറ്റ് കീപ്പറായും സഞ്ജു സാംസണെ കൊണ്ടുവരണം.

റുതുരാജ് ഗെയ്ക് വാദിന് സിഎസ്‌കെയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവില്ല. സഞ്ജു വന്നാല്‍ ഇതിന് പരിഹാരമാവും. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരികയെന്നത് പ്രയാസമാണ്. എങ്കിലും ടീമിന്റെ ഭാവി പരിഗണിച്ച് സിഎസ്‌കെ ധോണിക്ക് പകരക്കാരനായി സഞ്ജു സാംസണെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. റിഷഭ് പന്ത് വന്നാല്‍ ബാധ്യതയായി മാറുമെന്നും ആരാധകര്‍ പറയുന്നു.

kl rahul

കെ എല്‍ രാഹുലിനെ സിഎസ്‌കെയ്ക്ക് ആവശ്യമുണ്ട്

സിഎസ്‌കെയുടെ ശൈലിക്ക് അനുയോജ്യനായ താരമാണ് കെ എല്‍ രാഹുലെന്നാണ് ആരാധകര്‍ പറയുന്നത്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിക്കും. സിഎസ്‌കെയുടെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് രാഹുല്‍. വിജയ് ശങ്കര്‍, ശിവം ദുബെ, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരെയെല്ലാം ഒഴിവാക്കണം. പഞ്ചാബ് നടത്തിയതുപോലെ ആകെ മൊത്തത്തില്‍ അഴിച്ചുപണി സിഎസ്‌കെയ്ക്കും ആവശ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

സിഎസ്‌കെ രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും ഉപയോഗിച്ച് ഇനിയും കപ്പടിക്കാമെന്ന് സ്വപ്‌നം കാണുന്നത് മണ്ടത്തരമാണ്. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്താന്‍ സിഎസ്‌കെ തയ്യാറാവാത്തത് ടീമിനെ പിന്നോട്ടടിക്കുന്നു. മറ്റ് ടീമുകളെല്ലാം യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്തുമ്പോള്‍ സീനിയേഴ്‌സിനെ മാത്രം വിശ്വസിക്കുന്ന സിഎസ്‌കെയുടെ രീതി ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Friday, April 11, 2025, 23:23 [IST]
Other articles published on Apr 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+