For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെയിലേക്കില്ല, നോ പറഞ്ഞ് റിഷഭും സഞ്ജുവും? കാരണം ഗംഭീറിനെ പേടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാനിരിക്കെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മെഗാ ലേലം നടക്കാനിരിക്കെ പല വമ്പന്‍ കൂടുമാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് വിവരം. പല താരങ്ങളും മെഗാ ലേലത്തിന് മുമ്പ് തന്നെ ടീമുകളുമായി ധാരണയിലേക്കെത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് സഞ്ജു സാംസണും റിഷഭ് പന്തും കൂടുമാറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിലേക്കാണ്.

ഇരുവരും സിഎസ്‌കെയിലേക്ക് പോയേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ സഞ്ജുവും റിഷഭും സിഎസ്‌കെയുടെ ഓഫര്‍ നിരസിച്ചുവെന്നതായ ചില സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അതിന് കാരണം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഇടപെടലാണെന്നുമാണ് സൂചനകളുള്ളത്. സിഎസ്‌കെ താരങ്ങളെ പൊതുവേ തഴയുന്ന സമീപനമാണ് ഗംഭീറിനുള്ളത്. എംഎസ് ധോണിയും ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്നതാണ്.

gautam gambhir

അതുകൊണ്ടുതന്നെ സിഎസ്‌കെ താരങ്ങള്‍ക്ക് ഗംഭീര്‍ അധികം പ്രാധാന്യവും പിന്തുണയും നല്‍കുന്നില്ല. നിലവില്‍ സിഎസ്‌കെ താരമായ ശിവം ദുബെയാണ് ഇന്ത്യന്‍ ടീമിലുള്ളത്. സമീപകാലത്ത് മോശം പ്രകടനം നടത്തിയ ശിവം ദുബെയെ ഇന്ത്യ വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല. സിഎസ്‌കെയുടെ താരവും നായകനുമായ റുതുരാജ് ഗെയ്ക് വാദിനെ ഗംഭീര്‍ കാര്യമായി പിന്തുണക്കുന്നില്ല. സഞ്ജുവും റിഷഭും സിഎസ്‌കെയിലേക്ക് പോയാല്‍ അത് ഗംഭീറിന്റെ അതൃപ്തിക്ക് കാരണമായേക്കും.

സൂപ്പര്‍ താരങ്ങളെന്ന പരിഗണന നല്‍കാതെ തഴയാന്‍ ധൈര്യം കാട്ടുന്ന പരിശീലകനാണ് ഗംഭീര്‍. റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ താരമാണ്. ഇതിനോടകം ടീമിന്റെ അഭിവാജ്യ ഘടകമായി മാറാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഗംഭീര്‍ റിഷഭിന് ഇത്തരത്തിലൊരു പരിഗണന നല്‍കുന്നില്ല. ശ്രീലങ്കന്‍ ടി20 പരമ്പരയിലടക്കം റിഷഭിനെ പുറത്തിരുത്താന്‍ ഗംഭീര്‍ ധൈര്യം കാട്ടിയിരുന്നു. ഏകദിനത്തില്‍ രാഹുലും ടി20യില്‍ സഞ്ജുവും ടെസ്റ്റില്‍ റിഷഭുമെന്ന നിലയിലേക്ക് പൊളിച്ചെഴുത്ത് നടത്താനാണ് ഗംഭീറിന്റെ പദ്ധതി.

സഞ്ജു സാംസണ്‍ അവസാന ശ്രീലങ്കന്‍ പരമ്പരയിലെ രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് അദ്ദേഹത്തിന് കടുപ്പമാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെയിലേക്ക് പോയാല്‍ സഞ്ജുവിനെ ഗംഭീര്‍ തീരെ പരിഗണിക്കാതെ വരും. എംഎസ് ധോണിയുടെ ടീമെന്ന നിലയില്‍ സിഎസ്‌കെയോട് കടുത്ത ശത്രുത ഗംഭീറിനുണ്ട്. അതുകൊണ്ടുതന്നെ ഗംഭീര്‍ സിഎസ്‌കെ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒതുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

റിഷഭ് പന്തിനും കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താര പദവി റിഷഭിന് ഗംഭീര്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ മോശം ഫോമിലേക്കെത്തിയാല്‍ റിഷഭിനെ തഴയാന്‍ ഗംഭീര്‍ തയ്യാറായേക്കും. അതേ സമയം ഡല്‍ഹി നായകനായി റിഷഭ് തുടരുമ്പോള്‍ ഗംഭീര്‍ കൂടുതല്‍ പിന്തുണ നല്‍കിയേക്കും. ഡല്‍ഹി ടീമുമായി ഗംഭീറിന് അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ സിഎസ്‌കെയിലേക്ക് റിഷഭ് പോയാല്‍ ഗംഭീര്‍ പണികൊടുക്കാനാണ് സാധ്യത കൂടുതല്‍.

ഗംഭീറിന്റെ തീരുമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ അവസാന വാക്ക്. ഇക്കാരണത്താല്‍ത്തന്നെ ഗംഭീറിനെ വെറുപ്പിക്കാതെ മുന്നോട്ട് പോകേണ്ടത് സഞ്ജുവിനെയും റിഷഭിനേയും സംബന്ധിച്ച് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം തഴയപ്പെടല്‍ നേരിടേണ്ടതായി വരും. എന്തായാലും സഞ്ജുവും റിഷഭും സിഎസ്‌കെയുടെ ഓഫര്‍ നിരസിച്ചുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

Story first published: Sunday, August 25, 2024, 17:14 [IST]
Other articles published on Aug 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+