Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ദ്രാവിഡിനെ കൊണ്ടുവന്നത് മണ്ടത്തരം! രാജസ്ഥാനും സഞ്ജുവും പതറും; കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ഇതിന് പിന്നാലെ ദ്രാവിഡ് ഐപിഎല്ലിലെ തന്റെ പഴയ റോളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയത് വലിയ പ്രതീക്ഷകളോടെയാണെന്ന് പറയാം. ഇന്ത്യയെ കപ്പിലേക്കെത്തിച്ച പരിശീലകനെന്നതിലുപരിയായി ദ്രാവിഡിന് രാജസ്ഥാനുമായും സഞ്ജു സാംസണുമായുമെല്ലാം വൈകാരികമായ ബന്ധമുണ്ട്.

ദ്രാവിഡിനെ രാജസ്ഥാന്‍ ടീമിലേക്ക് കൊണ്ടുവന്നതിനെ വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ സീസണ്‍വരെ ടീമിനെ മുന്നോട്ട് കൊണ്ടുപോയിരുന്ന കുമാര്‍ സംഗക്കാരെയെ നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ ഇത്തരമൊരു അഴിച്ചുപണി ടീമിനുള്ളില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ദ്രാവിഡിന്റെ വരവ് രാജസ്ഥാന് ഗുണം ചെയ്യുമോ?. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണെന്ന് പറയാം. ഇതിന്റെ കാരണങ്ങളിതാ.

ദ്രാവിഡിന്റെ ക്ലാസിക് ശൈലി പ്രശ്‌നം

ടി20യിലും ക്ലാസിക് ശൈലി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. കുമാര്‍ സംഗക്കാര ടീമിലെ താരങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ദ്രാവിഡിന് കീഴില്‍ താരങ്ങള്‍ക്ക് ലഭിച്ചേക്കില്ല. സംഗക്കാരയും സഞ്ജു സാംസണും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണം രാജസ്ഥാന്റെ കളിയിലും ഡ്രസിങ് റൂമിലുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിന് ദ്രാവിഡിനോടുള്ള ബന്ധം സുഹൃത് ബന്ധമല്ല.

ദ്രാവിഡാണ് സഞ്ജുവിനെ ഐപിഎല്ലിലൂടെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ ദ്രാവിഡിനോട് സഞ്ജുവിന് ബഹുമാനവും ആദരവുമാണ്. ദ്രാവിഡ് സഞ്ജുവിനെ കടന്നാക്രമിക്കല്‍ ശൈലിയെ അമിതമായി പ്രോത്സാഹിപ്പിച്ചേക്കില്ല. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ സഞ്ജുവിന് കളിക്കാന്‍ അധികം അവസരം നല്‍കിയിട്ടില്ല. ദ്രാവിഡിന്റെ ശൈലി സംഗക്കാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ യുവതാരങ്ങള്‍ക്ക് എത്രത്തോളം അത് ഉള്‍ക്കൊള്ളാനാവുമെന്നതാണ് കണ്ടറിയേണ്ടത്.

sanju samson

മെഗാ ലേലത്തില്‍ മികച്ച പദ്ധതികളില്ല

മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ ലേലം പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷക്കൊത്ത നീക്കങ്ങളല്ല ടീം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ഏറെക്കാലമായി രാജസ്ഥാനെ പ്രയാസപ്പെടുത്തിയ പ്രശ്‌നങ്ങളിലൊന്നാണ് പേസ് ഓള്‍റൗണ്ടറുടെ അഭാവം. ദ്രാവിഡ് വരുമ്പോഴെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഇത്തവണയും മികച്ച പേസ് ഓള്‍റൗണ്ടര്‍ രാജസ്ഥാനിലില്ല.

ജോസ് ബട്‌ലറെ രാജസ്ഥാന്‍ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയത് എല്ലാവരേയും ഞെട്ടിച്ച തീരുമാനമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഈ ധീരമായ തീരുമാനം എടുത്തു. പക്ഷെ മെഗാ ലേലത്തില്‍ ബട്‌ലറുടെ വിടവ് നികത്താന്‍ കെല്‍പ്പുള്ള ഒരു താരത്തെ കൊണ്ടുവരാന്‍ രാജസ്ഥാനായിട്ടില്ല. ഇത് പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ പരാജയമാണ്. കഴിഞ്ഞ സീസണെക്കാള്‍ രാജസ്ഥാന്റെ മോശം ടീമാണ് ഇത്തവണത്തേതെന്ന് പറയാം. അതുകൊണ്ടുതന്നെ ദ്രാവിഡിന് കീഴില്‍ രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമായിരിക്കും.

ദ്രാവിഡ് റിക്‌സ് എടുക്കാത്ത പരിശീലകന്‍

രാഹുല്‍ ദ്രാവിഡ് സൂപ്പര്‍ പരിശീലകനാണെങ്കിലും റിസ്‌ക് എടുക്കാന്‍ ധൈര്യം കാട്ടാത്ത പരിശീലകനാണെന്ന് പറയാം. ഐപിഎല്ലില്‍ ദ്രാവിഡിന്റെ പരിശീലകനെന്ന നിലയിലെ പ്രകടനം നോക്കുമ്പോള്‍ ശരാശരി മാത്രമാണെന്ന് പറയാം. ഇത്തവണത്തെ രാജസ്ഥാന്റെ ബാറ്റിങ് നിര സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ അമിതമായി ആശ്രയിച്ചാണ്. ദ്രുവ് ജുറേലിലൊക്കെ വലിയ പ്രതീക്ഷവെക്കുന്ന രാജസ്ഥാന്റെ നീക്കം എത്രത്തോളം ഫലം കാണുമെന്നാണ് കണ്ടറിയേണ്ടത്.

കുമാര്‍ സംഗക്കാരക്ക് കീഴില്‍ നന്നായി കളിച്ചിരുന്ന രാജസ്ഥാന്‍ ദ്രാവിഡിന് കീഴിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ രാജസ്ഥാന്‍ നിരയെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ പല പരീക്ഷണങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ദ്രാവിഡ് തയ്യാറാവാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ വിധി കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ ദ്രാവിഡിന് കീഴില്‍ മികവ് കാട്ടാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Tuesday, December 3, 2024, 13:12 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+