ക്രിക്കറ്റ് താരമാവുകയെന്നത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ആഗ്രഹമാണ്. ക്രിക്കറ്റിനോടുള്ള ഇഷ്‌ത്തോടൊപ്പം ക്രിക്കറ്റ് താരമാവാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യം ആഡംഭര സൗകര്യങ്ങളും സാമ്പത്തികമായ നേട്ടവുമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് താരമാവുമ്പോള്‍ കോടികളാണ് പ്രതിഫലമായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്കെത്താന്‍ താരങ്ങളെല്ലാം ആഗ്രഹിക്കുന്നു. എന്നാല്‍ ചില താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുന്നതിന് മുമ്പ് തന്നെ കോടീശ്വരന്മാരാവാന്‍ സാധിച്ചിട്ടുണ്ട്.
സഞ്ജുവിന് നാല് കോടി
ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. 2015ലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 2015ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് തന്നെ കോടീശ്വരനായിരുന്നു. 2014ല്‍ സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് നാല് കോടി രൂപക്കാണ്. ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് ഏഴ് കോടിയോളം രൂപയുടെ ആസ്തി സഞ്ജുവിനുണ്ടായിരുന്നു.
ഇപ്പോള്‍ ബിസിസി ഐ കരാറിലുള്ള താരമാണ് സഞ്ജു സാംസണ്‍. 83 കോടിയോളം രൂപയുടെ ആസ്തി സഞ്ജുവിനുണ്ട്. 14 കോടിയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ നിലവിലെ ഐപിഎല്‍ പ്രതിഫലം. വിരമിക്കുമ്പോഴേക്കും 100 കോടിക്ക് മുകളില്‍ ആസ്തി സഞ്ജുവിന് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അഭിഷേക് ശര്‍മയാണ് മറ്റൊരാള്‍. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരമാണ്.
അഭിഷേകിനും കോടികള്‍ കിട്ടി
ഈ വര്‍ഷം സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലൂടെ അഭിഷേക് ശര്‍മ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇതിന് മുമ്പ് തന്നെ ഐപിഎല്ലിലൂടെയും അണ്ടര്‍ 19 ക്രിക്കറ്റിലൂടെയും അദ്ദേഹം ക്രിക്കറ്റില്‍ സജീവമായിരുന്നു.
2022ലെ മെഗാ ലേലത്തില്‍ 6.50 കോടിയായിരുന്നു അഭിഷേകിന്റെ പ്രതിഫലം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് ഇന്ത്യക്കായി ടി20 സെഞ്ച്വറിയും നേടിക്കഴിഞ്ഞു. യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് അഭിഷേക്.

ഗില്ലിനും പൊന്നും വില കിട്ടി
ഇന്ത്യന്‍ ടീമിലെ അടുത്ത വിരാട് കോലിയെന്ന് വിശേഷണം നേടിയ താരമാണ് ശുബ്മാന്‍ ഗില്‍. ക്ലാസിക് ബാറ്റിങ് ശൈലിയില്‍ കളിക്കുന്ന ഗില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. 2019ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഗില്‍ ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍കൂടിയാണ്. എന്നാല്‍ 2018ലെ ലേലത്തില്‍ 1.8 കോടിക്കാണ് ഗില്ലിനെ കെകെആര്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതിന് മുമ്പ് കോടീശ്വരനാവാന്‍ ഗില്ലിന് സാധിച്ചു.
പരാഗും മോശമാക്കിയില്ല
ഇന്ത്യയുടെ അവസാന സിംബാബ് വെ പരമ്പരയിലൂടെയാണ് റിയാന്‍ പരാഗ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ കോടികളുടെ പ്രതിഫലം നേടാന്‍ പരാഗിനായിരുന്നു. 2022ല്‍ 3.8 കോടിക്കാണ് പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. പരിമിത ഓവറില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് പരാഗ്. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ള താരമാണ് പരാഗ്.
സൂര്യക്കും കോടികള്‍
ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് കോടീശ്വരനായിരുന്നു. 2018ല്‍ സൂര്യയെ മുംബൈ വാങ്ങിയത് 3.2 കോടിക്കാണ്. ഇപ്പോള്‍ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് തന്നെ സൂര്യയെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ടി20 നായകനെന്ന നിലയിലും ഇപ്പോള്‍ സൂര്യകുമാര്‍ കസറുന്നുണ്ട്.
ബുംറയും ശ്രേയസും കോടികള്‍ വാരി
ഇന്ത്യയുടെ സ്റ്റാര്‍ പേസറും നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളുമായ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതിന് മുമ്പ് കോടീശ്വരനായി. 2014ല്‍ ബുംറയെ മുംബൈ സ്വന്തമാക്കിയത് 1.2 കോടിക്കാണ്. ഇന്ന് ഇന്ത്യന്‍ ടീമില്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് ബുംറ. കോടികളുടെ ആസ്തിയും വാഹന ശേഖരവുമെല്ലാം ബുംറ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നാണ് ബുംറ ഇന്ത്യന്‍ ടീമിലേക്കെത്തിയത്.
ശ്രേയസ് അയ്യരാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ ശ്രേയസ് 2017ലാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍ 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസിനെ സ്വന്തമാക്കിയത് 2.6 കോടി രൂപക്കാണ്.