Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കപ്പടിക്കാന്‍ ഇൗ ടീം ധാരാളം! രാജസ്ഥാന്റേത് 'രാജതന്ത്രം', കിടു 11 ഇതാ

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ രണ്ടാം ദിനം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ ദിനത്തില്‍ത്തന്നെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ലേലത്തില്‍ പോയിട്ടുണ്ട്. ഇനി ആരൊക്കെയാണ് ടീമുകളില്‍ വേണ്ടതെന്ന് കൂട്ടിക്കിഴിച്ചാണ് 10 ടീമുകളും രണ്ടാം ദിനം ഇറങ്ങുക. ആദ്യ ദിനം പ്രധാനപ്പെട്ട താരങ്ങളായതിനാല്‍ ലേലം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുത്തു. എന്നാല്‍ രണ്ടാം ദിനം വേഗത്തിലാവും ലേലം നടക്കുക.

ആരാധകര്‍ പ്രതീക്ഷിക്കുന്ന ചില സൂപ്പര്‍ താരങ്ങള്‍ രണ്ടാം ദിനവും ലേലത്തിലുണ്ട്. അതുകൊണ്ടുതന്നെ വാശിയേറിയ ചില പോരാട്ടങ്ങള്‍ രണ്ടാം ദിനവും പ്രതീക്ഷിക്കാം. രാജസ്ഥാന്‍ റോയല്‍സ് ആദ്യ ദിനം തന്നെ കിടിലന്‍ ടീമിനെ കൊണ്ടുവന്നിട്ടുണ്ട്. ആദ്യ ദിനം അഞ്ച് താരങ്ങളെ മാത്രമാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത്. ആറ് താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ കിടിലന്‍ 11നെ ഇപ്പോള്‍ത്തന്നെ സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിക്കും. അതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ്

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഓപ്പണിങ്ങിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ മിന്നിക്കുന്ന സഞ്ജു കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഓപ്പണര്‍ റോളിലാണ് കളിച്ചത്. ഓപ്പണറായി മൂന്ന് സെഞ്ച്വറിയടക്കം നേടിയ സഞ്ജു വരുന്ന മത്സരങ്ങളിലും ഓപ്പണറായിത്തന്നെയാണ് കളിക്കാനാഗ്രഹിക്കുന്നത്.

ഈ സാഹചര്യത്തില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം സഞ്ജു രാജസ്ഥാന്റെ ഓപ്പണറായിത്തന്നെ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. സഞ്ജു-ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നത് അടിസ്ഥാനമാക്കിയാവും ഇന്ത്യ ടി20യില്‍ ഈ കൂട്ടുകെട്ടിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുകയെന്നുറപ്പാണ്.

jofra archer

റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍

മൂന്നാം നമ്പറിലേക്ക് റിയാന്‍ പരാഗിനെ കൊണ്ടുവരാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള പരാഗ് സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് സമീപകാലത്തെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള പരാഗിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാം. നാലാം നമ്പറില്‍ ദ്രുവ് ജുറേലിനാണ് സീറ്റ്.

യുവ വിക്കറ്റ് കീപ്പറെ സഞ്ജുവിന്റെ ബാക്കപ്പ് കീപ്പറായും മധ്യനിരയിലെ പ്രധാന ബാറ്റ്‌സ്മാനായുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. അഞ്ചാം നമ്പറില്‍ ഷിംറോന്‍ ഹെറ്റ്‌മെയറെ രാജസ്ഥാന്‍ കൊണ്ടുവന്നേക്കും. ഇത്തവണ നിലനിര്‍ത്തപ്പെട്ട താരങ്ങളിലൊരാളാണ് ഹെറ്റ്‌മെയര്‍.

വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ, ജോഫ്രാ ആര്‍ച്ചര്‍

ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചിട്ടുണ്ട്. രണ്ട് പേരും മികച്ച റെക്കോഡുള്ളവരാണ്. ഹസരങ്ക ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. പേസ് നിരയില്‍ ജോഫ്രാ ആര്‍ച്ചറെ പരിഗണിക്കാം. മികച്ച പേസുകൊണ്ട് ഞെട്ടിക്കാന്‍ കഴിവുള്ള പേസറാണ് ആര്‍ച്ചര്‍. ട്രന്റ് ബോള്‍ട്ടിന്റെ വിടവ് നികത്താന്‍ ആര്‍ച്ചറിലൂടെ രാജസ്ഥാന് സാധിച്ചേക്കും.

സന്ദീപ് ശര്‍മ, മദ്‌വാള്‍, കാര്‍ത്തികേയ

ഒമ്പതാം നമ്പറില്‍ അണ്‍ക്യാപ്പ്ഡ് താരമായ സന്ദീപ് ശര്‍മയെ പരിഗണിക്കാം. സ്വിങ് പേസര്‍ ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മിടുക്കുകാട്ടുന്ന ബൗളറാണ്. 10ാം നമ്പറില്‍ ആകാശ് മദ് വാളിനെ കളിപ്പിക്കാം. മുംബൈക്കൊപ്പം മികവ് കാട്ടിയിട്ടുള്ള താരമാണ് ആകാശ്. മീഡിയം പേസര്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. 11ാമനായി കുമാര്‍ കാര്‍ത്തികേയയേയും പരിഗണിക്കാം.

Story first published: Monday, November 25, 2024, 10:11 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+