Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇന്ത്യയെ കപ്പടിപ്പിച്ച് ദ്രാവിഡ് രാജസ്ഥാനിലേക്ക്? മുഖ്യ പരിശീലകനായേക്കും! റിപ്പോര്‍ട്ട്

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദ്രാവിഡിന് കരിയറില്‍ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായില്ല. എന്നാല്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ടി20 ലോകകപ്പ് കിരീടത്തിലേക്കുമെത്തിക്കാന്‍ ദ്രാവിഡിനായി.

കിരീടത്തോടെ പടിയിറങ്ങിയ ദ്രാവിഡ് ഇനി വിശ്രമ ജീവിതത്തിലേക്ക് പോകാന്‍ സാധ്യതയില്ല. ദ്രാവിഡ് പരിശീലക റോളില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഐപിഎല്‍ ടീമിന്റെ പരിശീലകസ്ഥാനമാണ് ദ്രാവിഡ് ലക്ഷ്യമിടുന്നത്. രാജസ്ഥാന്‍ റോയല്‍സിലേക്ക് ദ്രാവിഡ് തിരിച്ചെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ദ്രാവിഡ് നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായും ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ്. എന്നാല്‍ അന്ന് ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കുകയായിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിച്ചതോടെ ദ്രാവിഡ് ഇവിടെ തിരക്കിലായി. ഇതിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ദ്രാവിഡിനെ തേടിയെത്തുന്നത്.

രണ്ട് ടേം ഇന്ത്യയുടെ പരിശീലകനായിരുന്ന ശേഷമാണ് ദ്രാവിഡിന്റെ പടിയിറക്കം. കപ്പുമായി ദ്രാവിഡ് മടങ്ങുമ്പോള്‍ എന്തായാലും അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കില്ല. ഐപിഎല്ലില്‍ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്തിയാല്‍ ഇന്ത്യന്‍ ടീമിലെപ്പോലെ പൂര്‍ണ്ണമായും ടീമിനൊപ്പം ചിലവിടേണ്ട ആവശ്യം വരില്ല. ആവശ്യത്തിന് വിശ്രമത്തിനുള്ള അവസരവും ലഭിക്കും. അതുകൊണ്ടുതന്നെ ദ്രാവിഡ് ഐപിഎല്‍ പരിശീലകസ്ഥാനം നോട്ടമിട്ടേക്കും.

sanju samson rr

രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണാണ്. സഞ്ജുവിനെ രാജസ്ഥാനിലേക്ക് വളര്‍ത്തിയത് രാഹുല്‍ ദ്രാവിഡാണ്. മലയാളി താരത്തെ സംബന്ധിച്ച് ദ്രാവിഡ് വലിയ റോള്‍ മോഡലാണ്. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരത്തെ സഞ്ജു വളരെ പ്രധാനപ്പെട്ടതായാണ് കാണുന്നത്. ദ്രാവിഡിന്റെ വരവിനെ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ ടീം മാനേജ്മെന്റ് കാണുന്നത്. ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കുമാര്‍ സംഗക്കാര ടീം ഡയറക്ടറായി രാജസ്ഥാനിലുണ്ട്. അദ്ദേഹം ഈ സ്ഥാനത്ത് തുടരും. ഇതോടൊപ്പം ദ്രാവിഡ് വന്നാല്‍ ടീമിനത് കൂടുതല്‍ കരുത്ത് പകരും. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നുണ്ട്. രാജസ്ഥാന്‍ നിരയിലും വലിയ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ദ്രാവിഡിന്റെ സേവനംകൂടി രാജസ്ഥാന്‍ തേടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരേണ്ടതായുണ്ട്.

അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ വലിയ പൊളിച്ചെഴുത്ത് നടക്കുമെന്നുറപ്പാണ്. സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, യശ്വസി ജയ്സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെയാവും രാജസ്ഥാന്‍ നിലനിര്‍ത്തുകയെന്നാണ് വിവരം. മറ്റ് താരങ്ങളെയെല്ലാം ഒഴിവാക്കാന്‍ ടീം നിര്‍ബന്ധിതരാവും. സഞ്ജുവിന് കീഴില്‍ ഐപിഎല്‍ ഫൈനല്‍ കളിച്ച രാജസ്ഥാന്‍ അവസാന സീസണില്‍ പ്ലേ ഓഫിലാണ് പുറത്തായത്. നോക്കൗട്ട് കടമ്പ കടക്കാന്‍ രാജസ്ഥാന്‍ പ്രയാസപ്പെടുന്നതായാണ് കാണുന്നത്.

അടുത്ത സീസണില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ രാജസ്ഥാന്‍ നോട്ടമിട്ടേക്കും. നിലവിലെ രാജസ്ഥാന്‍ ടീമില്‍ പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമുണ്ട്. സ്പിന്‍ നിരയില്‍ നിന്ന് ആര്‍ അശ്വിന്‍ പോകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യുസ് വേന്ദ്ര ചഹാലിനെ ഇനി നിലനിര്‍ത്തിയിട്ട് കാര്യമില്ല.

ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കി ലേലത്തിലൂടെ തിരിച്ചുപിടിക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദ്രാവിഡ് വന്നാല്‍ രാജസ്ഥാനത് കൂടുതല്‍ കരുത്താകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, July 8, 2024, 17:30 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+