Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു- മാത്രെ ഓപ്പണിങ്! പിന്നാലെ റുതുരാജ്; മാസ് തിരിച്ചുവരവിന് ചെന്നൈ; ഇതാ 2026ലെ ടീം

ഈ സീസണിലെ ഐപിഎല്ലില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയിട്ടുള്ള രണ്ടു ടീമുകളാണ് അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സും. സിഎസ്‌കെ ഇത്തവണ ടൂര്‍ണമെന്റില്‍ നിന്നും ആദ്യം തന്നെ പുറത്തായ ടീമെന്ന നാണക്കേട് കുറിച്ചപ്പോള്‍ തൊട്ടുപിന്നാലെ റോയല്‍സും ഒപ്പം ചേരുകയായിരുന്നു.

റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡുമായി നായകന്‍ സഞ്ജു സാംസണ്‍ അത്ര നല്ല രസത്തിലല്ലെന്നും സീസണ്‍ കഴിഞ്ഞാല്‍ ടീം വിട്ടേക്കുമെന്നെല്ലാം അഭ്യൂഹങ്ങളും ശക്തമാണ്. സിഎസ്‌കെയടക്കമുള്ള ടീമുകളുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകളും വരുന്നുണ്ട്. സിഎസ്‌കെയിലേക്കു സഞ്ജു കൂടുമാറാനുള്ള സാധ്യതകള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.

കാരണം ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിക്കാനിരിക്കെ മികച്ചൊരു പകരക്കാരനെ തിരയുന്ന സിഎസ്‌കെയ്ക്കു ഏറ്റവും അനുയോജ്യനാണ് അദ്ദേഹം. ടീമിന്റെ നായകസ്ഥാനവും സഞ്ജുവിനെ തേടിയെത്തിയേക്കും. അദ്ദേഹത്തെ സ്വന്തമാക്കാനാല്‍ ധോണിക്കു ധൈര്യമായി വിരമിക്കുകയും ചെയ്യാം.

വിരമിച്ചാല്‍ അദ്ദേഹം മുഖ്യ കോച്ചായി മാറാനുള്ള സാധ്യതയും കൂടുതലാണ്. ധോണിയും സഞ്ജുവും ചേര്‍ന്നുള്ള കോംബോ വലിയ അദ്ഭുതങ്ങളും സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. റോയല്‍സ് വിട്ട് സഞ്ജു സിഎസ്‌കെയിലേക്കു ചേക്കേറിയാല്‍ അടുത്ത സീസണിലെ ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

SANJU DHONI

ടോപ്പ് ത്രീയില്‍ ഇവര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ ഓപ്പണിങിലുണ്ടാവുക സഞ്ജു സാംസണും കൗമാര ബാറ്ററായ ആയുഷ് മാത്രെയുമായിരിക്കും. ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളാണ് മുംബൈയില്‍ നിന്നുള്ള 17 കാരനായ മാത്രെ. കന്നി സീസണില്‍ തന്നെ അഗ്രസീവേ ഇന്നിങ്‌സുകളിലൂടെ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് മാത്രെ.

അടുത്ത സീണിലും ഈ വലംകൈയന്‍ ബാറ്ററെ ചെന്നൈ നിലനിര്‍ത്തുമെന്നു ഉറപ്പായിരിക്കുകയാണ്. മാത്രെയ്‌ക്കൊപ്പം സഞ്ജു കൂടി ചേര്‍ന്നാല്‍ അതു സിഎസ്‌കെയുടെ കിടിലന്‍ ഓപ്പണിങ് ജോടികളായി മാറും. ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറും മാത്രമല്ല, ക്യാപ്റ്റനും സഞ്ജു തന്നെ ആയിരിക്കും.

ഇവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ കളിക്കുക റുതുരാജ് ഗെയ്ക്വാദായിരിക്കും. സഞ്ജുവിന്റെ വരവോടെ അടുത്ത സീസണില്‍ നായകസ്ഥാനം അദ്ദഹത്തിനു വിട്ടുകൊടുക്കേണ്ടതായി വരും. എന്നാല്‍ ബാറ്ററെന്ന നിലയില്‍ റുതുരാജിനെ തീര്‍ച്ചയായും സിഎസ്‌കെയ്ക്കു ആവശ്യവുമാണ്.

ശക്തമായ മധ്യനിര

റുതുരാദ് ഗെയ്ക്വാദ് കഴിഞ്ഞാല്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ വെടിക്കെട്ട് താരം ശിവം ദുബെ, ബേബി എബിയെന്നു വിളിപ്പേരുള്ള ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുണ്ടാവും. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അന്തകനായി മാറാന്‍ ശേഷിയുള്ള താരമാണ് ദുബെ. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് അനുയോജ്യമായ ബാറ്റിങ് പൊസിഷനും ഇതു തന്നെ.

ബ്രെവിസാവട്ടെ സീസണില്‍ പകരക്കാരനായി ടീമുലേക്കു വന്ന താരമാണ്. ചുരുക്കം മല്‍സരങ്ങള്‍ കൊണ്ടു തന്നെ ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. അടുത്ത സീസണില്‍ സിഎസ്‌കെയിലെ സ്ഥിരം സാന്നിധ്യമായി ബ്രെവിസിനെ നമുക്കു കാണാം. ആറാമനായി പുതിയൊരു വിദേശ ഓള്‍റൗണ്ടറായിരിക്കും ചെന്നൈ ടീമിലുണ്ടാവുക. മാര്‍ക്കസ് സ്റ്റോയ്‌നിസ്, ലിയാം ലിവിങ്‌സറ്റണ്‍, ഗ്ലെന്‍, ഫലിപ്‌സ് എന്നിവരിലൊരാളെ അടുത്ത ലേലത്തില്‍ സിഎസ്‌കെ വാങ്ങിയേക്കും.

SHIVAM DUBE

ബൗളിങ് ലൈനപ്പ്

ഏഴാമനായി കളിക്കുക ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനയിരിക്കും. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു ഗുണം ചെയ്യുന്ന താരമാണ് അദ്ദേഹം. വിരമിച്ചില്ലെങ്കില്‍ എട്ടാം നമ്പറില്‍ വെറ്ററന്‍ ഓള്‍റൗണ്ടറായിരിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്പിന്‍ ആക്രമണത്തിന്റെ ചുക്കാന്‍ അഫ്ഗാനിതാന്‍ യുവതാരം നൂര്‍ അഹമ്മദിനായിരിക്കും. അതിനു ശേഷം രണ്ടു പേസര്‍മാരെയും കാണാം. ഒരാള്‍ ശ്രീലങ്കയുടെ മതീശ പതിരാനയായിരിക്കും. ലേലത്തില്‍ ടി നടരാജനെ ഇന്ത്യന്‍ പേസറായി സിഎസ്‌കെ വാങ്ങിയേക്കുകയും ചെയ്യും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, സ്റ്റോയ്‌നിസ് / ലിവിങ്‌സ്റ്റണ്‍ / ഫിലിപ്‌സ്, സാം കറെന്‍, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, ടി നടരാജന്‍, മതീശ പതിരാന.

Story first published: Wednesday, May 7, 2025, 12:00 [IST]
Other articles published on May 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+