For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, കട്ടയ്ക്കു നിന്ന് സഞ്ജു! ഞെട്ടിച്ചത് ജുറേല്‍; റോയല്‍സ് ഹാപ്പി

ഐപിഎല്ലിന്റെ 18ാം സീസണിലെ ആദ്യ സീസണിനു മുന്നോടിയായി പരിശീലന മല്‍സരങ്ങളുടെ തിരക്കിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള മല്‍സരത്തില്‍ ടീമിലെ പല മുന്‍നിര താരങ്ങളും കസറിയെന്നത് റോയല്‍സിന് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നു. നായകന്‍ സഞ്ജു സാംസണും പരിശീലന മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങി ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

കൈവിരലിനു ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന സഞ്ജു തിങ്കളാഴ്ചയാണ് റോയല്‍സ് ടീമിനോടൊപ്പം ചേര്‍ന്നത്. എന്‍സിഎയില്‍ നിന്നു ക്ലിയറന്‍സ് ലഭിച്ചതോടെയാണ് അദ്ദേഹത്തിനു ടീമിനോടൊപ്പം ചേരാന്‍ കഴിഞ്ഞത്. അതിനു പിന്നാലെയാണ് റോയല്‍സിനു വേണ്ടി സഞ്ജു പരിശീലന മല്‍സരം കളിക്കാനുമിറങ്ങിയത്.

SANJU JAISWA

ക്ലിക്കായി സഞ്ജു-ജയ്‌സ്വാള്‍ ജോടി

സഞ്ജു സാംസണ്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയായിരിക്കും ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. ടീം വിട്ട ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ക്കു പകരമാണ് സഞ്ജു ഓപ്പണിങ് റോള്‍ ഏറ്റെടുത്തത്. സമീപകാലത്തു ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി ഇറങ്ങിയ ശേഷം നടത്തിയ തകര്‍പ്പന്‍ പ്രകടനവും റോയല്‍സില്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു ആത്മവിശ്വാസവും നല്‍കിയിരുന്നു.

പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയതിനു ശേഷമുള്ള മല്‍സരമായതിനാല്‍ തന്നെ പരിശീലന മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കുമോയെന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ ജയ്‌സ്വാളിനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹം മികച്ച ഫോമിലാണ് കാണപ്പെട്ടത്. വളരെ ഒഴുക്കോടെ ഷോട്ടുകള്‍ കളിക്കാനും താരത്തിനു സാധിച്ചു.

പരിശീലന മല്‍സരത്തില്‍ 170 പ്ലസ് റണ്‍സ് ചേസ് ചെയ്യവെയാണ് സഞ്ജുവും ജയ്‌സ്വാളും ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്. ഈ ഇടംകൈ-വലം കൈ കോമ്പിനേഷന്‍ വളരെ അഗ്രസീവായിട്ടാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തത്.

ജയ്‌സ്വാള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഫോറുകളും സിക്‌സറുകളും പായിച്ച് കത്തിക്കയറിയപ്പോള്‍ സഞ്ജു അധികം ധൃതി കാണിച്ചില്ല. പകരം അഗ്രഷനൊപ്പം ശ്രദ്ധയോടെയും ബാറ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 500 പ്ലസ് റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും ഈ ശൈലിയായിരുന്നു.

പുതുതായി റോയല്‍സിനൊപ്പം ചേര്‍ന്ന സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ ക്വെന മഫാക്കയ്‌ക്കെിരേ കിടിലനൊരു സിക്‌സറും സഞ്ജു ഈ കളിയില്‍ പായിക്കുകയും ചെയ്തു. മിഡ് വിക്കറ്റിനു മുകളിലൂടെ മിന്നല്‍ വേഗത്തിലാണ് ഈ ബോള്‍ സിക്‌സറിലേക്കു ചീറിപ്പാഞ്ഞത്.

കൂടാതെ തന്റെ ട്രേഡ്മാര്‍ക്കായിട്ടുള്ള ഓഫ്‌ഡ്രൈവുകളും സ്‌ക്വയര്‍ കട്ടുകളുമെല്ലാം ഈ മല്‍സരത്തില്‍ സഞ്ജു കളിക്കുകയും ചെയ്തു. എന്നാല്‍ ഈ പരിശീലന മല്‍സരത്തില്‍ സഞ്ജുവും ജയ്‌സ്വാളും എത്ര റണ്‍സാണ് നേടിയതെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

DHRUV JUREL

ജുറേല്‍ തിളങ്ങി

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന മല്‍സരത്തില്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമെല്ലാം തിളങ്ങിയെങ്കിലും ഏറ്റവും മികച്ചു നിന്നത് മറ്റൊരാളാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലായിരുന്നു ഈ കളിയില്‍ റോയല്‍സിന്റെ ഏറ്റവും ബെസ്റ്റ്. അത്ര മികച്ച ഫോമിലാണ് അദ്ദേഹം കാണപ്പെട്ടത്.

13 കാരനായ പുതിയ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവന്‍ഷിയും കളിയില്‍ തന്റെ സാന്നിധ്യമറിയിച്ചു. ചില വമ്പന്‍ ഷോട്ടുകള്‍ കളിച്ച താരം വളരെ അഗ്രസീവ് ബാറ്റിങാണ് പുറത്തെടുത്തത്. ബൗളിങിലേക്കു വന്നാല്‍ റിയാന്‍ പരാഗും നിതീഷ് റാണയുമെല്ലാം തങ്ങളുടെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു വിദേശ ബൗളര്‍ പോലും കളിയില്‍ പന്തെറിഞ്ഞില്ല.

അതേസമയം, റോയല്‍സിന്റെ ഐപിഎല്ലിനെ ആദ്യ പോരാട്ടം വരാനിരിക്കുന്ന ഞായറാഴ്ച കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. വൈകീട്ട് 3.30 മുതല്‍ ഹൈദരാബാദിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

Story first published: Tuesday, March 18, 2025, 18:13 [IST]
Other articles published on Mar 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+