For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മറ്റു നായകര്‍ അതു ചെയ്യും, സഞ്ജു മാത്രം ചെയ്യില്ല!! ഏറ്റവും വലിയ കഴിവ് ഇതുതന്നെ

വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ കൂടി രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ തന്റെ ക്യാപ്റ്റനായ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. 12 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുകയാണ് താനെന്നും പക്ഷെ സഞ്ജുവിനെപ്പോലെയൊരു നായകനെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സീ ന്യൂസിനോടു (Zee News) സംസാരിക്കുകയായിരുന്നു സന്ദീപ്.

വരാനിരിക്കുന്ന മെഗാലേലത്തിനു മുന്നോടിയായി റോയല്‍സ് നിലനിര്‍ത്തിയ ആറു താരങ്ങളിലൊരാളാണ് അദ്ദേഹം. നാലു കോടി രൂപയ്ക്കാണ് അണ്‍ക്യാപ്ഡ് താരങ്ങളുടെ കാറ്റഗറിയില്‍ സന്ദീപിനെ റോയല്‍സ് നിലനിര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ സഞ്ജുവിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് അദ്ദേഹം. കഴിഞ്ഞ സീസണിലുള്‍പ്പെടെ പല ത്രില്ലിങ് വിജയങ്ങള്‍ റോയല്‍സിനു നേടിക്കൊടുക്കാനും സന്ദീപിനായിട്ടുണ്ട്.

SANDEEP SHARMA SANJU SAMSON

റോയല്‍സിന്റെ ഭാഗമാവുന്നതിനു മുമ്പ് നേരത്തേ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2023ലെ ഐപിഎല്ലിനു മുന്നോടിയായാണ് സന്ദീപ് റോയല്‍സിലേക്കു ചേക്കേറിയത്. ലേലത്തില്‍ ആരും വാങ്ങാതെ പോയ അദ്ദേഹത്തെ പകരക്കാരനായി അവര്‍ ടീമിലെത്തിക്കുകയായിരുന്നു. ഈ നീക്കം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്കുകളിലൊന്നായി മാറുകയും ചെയ്തു.

സഞ്ജു സ്‌പെഷ്യല്‍ ക്യാപ്റ്റന്‍

സഞ്ജു സാംസണ്‍ വളരെ സ്‌പെഷ്യലായിട്ടുള്ള ക്യാപ്റ്റനാണെന്നാണ് സന്ദീപ് ശര്‍മയുടെ അഭിപ്രായം. വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സഞ്ജുവിനെപ്പോലെയൊരു ക്യാപ്റ്റനെ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.

ഒരുപാട് നായകര്‍ക്കു കീഴില്‍ ഞാന്‍ കളിച്ചു കഴിഞ്ഞു. പക്ഷെ ഏറ്റവും ബെസ്റ്റ് സഞ്ജു തന്നെയാണ്. കളിക്കളത്തില്‍ സമ്മര്‍ദ്ദത്തിലാവുമ്പോള്‍ സഞ്ജു ഒരിക്കലും അതു തന്റെ ടീമിലെ ബാറ്റര്‍മാരിലേക്കോ, ബൗളര്‍മാരിലേക്കോ ഇതു കൈമാറാറില്ല. അവയെ അദ്ദേഹം സ്വയം തനിക്കുള്ളതില്‍ തന്നെ ഒതുക്കി നിര്‍ത്തുകയാണ് ചെയ്യാറുള്ളത്.

ഭൂരിഭാഗം ക്യാപ്റ്റന്‍മാരും തങ്ങളുടെ സമ്മര്‍ദ്ദം ടീമിലെ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമെല്ലാം കൈമാറാറുണ്ട്. പക്ഷെ സഞ്ജു ഒരിക്കലും അതു ചെയ്യില്ല. കൂടാതെ ഓരോ വ്യക്തികളെയും കൈകാര്യം ചെയ്യുന്ന താര്യത്തിലും സഞ്ജു വളരെ മിടുക്കനാണ്. സീനിയര്‍ താരമോ, ജൂനിയര്‍ താരമോ ആരുമായിക്കൊളളട്ടെ അദ്ദേഹം എല്ലാവരോടും ഒരുപോലെയാണെന്നും സന്ദീപ് വിശദമാക്കി.

SANJU SAMSON

സഞ്ജുവിന്റെ കോള്‍

2023ലെ ഐപിഎല്‍ ലേലത്തില്‍ താന്‍ അണ്‍സോള്‍ഡായപ്പോള്‍ സഞ്ജു സാംസണ്‍ ഫോണില്‍ വിളിച്ചു സംസാരിച്ച കാര്യവും സന്ദീപ് ശര്‍മ വെളിപ്പെടുത്തി. 2023ലെ ലേലത്തില്‍ എന്നെ ആരും തന്നെ വാങ്ങാതിരുന്ന സമയത്തു സഞ്ജു ഫോണില്‍ വിളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിലെ ചില കളിക്കാര്‍ക്കു പരിക്കുണ്ടേന്നും അതു കൊണ്ടു തന്നെ അവര്‍ക്കായി ചിലപ്പോള്‍ കളിക്കാനായേക്കെന്നും അദ്ദേഹം എന്നോടു പറഞ്ഞു.

എന്നില്‍ വളരെ വലിയ വിശ്വാസം കൂടിയാണ് സഞ്ജു കാണിച്ചത്. പരിശീലനം തുടരണമെന്നു അദ്ദേഹം എന്നോടു പറയുകയും ചെയ്തു. സഞ്ജു സാംസണുമായി വളരെ പോസിറ്റീവായിട്ടുള്ള ആശയവിനിമയായിരുന്നു ഞാന്‍ അന്നു നടത്തിയത്.

കുറച്ചു സമയത്തിനു ശേഷം എന്നോടു രാജസ്ഥാന്‍ റോയല്‍സ് ക്യാംപിനൊപ്പം ചേരാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. പേസര്‍ പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പുറത്തായപ്പോഴായിരുന്നു അത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള തന്റെ യാത്ര ആരംഭിച്ചത് ഇങ്ങനെയാണെന്നും സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്. 2023ല്‍ 12 മല്‍സരങ്ങളില്‍ നിന്നും 8.61 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ സന്ദീപ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ തവണ കുറേക്കൂടി മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 8.18 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ സന്ദീപ് പിഴുതിരുന്നു. ഒരു ഫൈഫറുള്‍പ്പെടെയായിരുന്നു ഇത്. 18 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചുപേരെ പുറത്താക്കിയയത്.

Story first published: Thursday, November 7, 2024, 16:06 [IST]
Other articles published on Nov 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+