For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവില്ല, 2 മലയാളികളടക്കം ആറ് പേര്‍ ടീം ഇന്ത്യയിലേക്ക്!! വമ്പന്‍ നീക്കം

ഐപിഎല്ലിന്റെ 18ാം സീസണ്‍ കഴിയുന്നതോടെ പല ഇന്ത്യന്‍ താരങ്ങളുടെയും തലവര മാറാന്‍ പോവുകയാണ്. ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറുന്ന ചില താരങ്ങളെ ഇന്ത്യയുടെ അടുത്ത പരമ്പരയ്ക്കായി ടീമിലേക്കു വിളിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിനു ശേഷം ജൂണിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്കു പറക്കുക. അവിടെ അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 17 അംഗ സംഘത്തെയാണ് ബിസിസിഐ അയച്ചത്. ഇത്തവണ ഇന്ത്യന്‍ എ ടീം ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അടിയന്തര സാഹചര്യമുണ്ടായാല്‍ ആ സ്‌ക്വാഡില്‍ നിന്നും കളിക്കാരെ പ്രധാന ടീമിലേക്കു വിളിക്കാന്‍ സാധിക്കും. ഈ കാരണത്താല്‍ 15-16 പേരുള്‍പ്പെടുന്ന ടെസ്റ്റ് സ്‌ക്വാഡിനെയാണ് ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടി തിരഞ്ഞെടുക്കുകയെന്നാണ് വിവരം.

ഐപിഎല്ലിലെ മാത്രമല്ല, അതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റിലും തിളക്കമാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ബിസിസിഐ പരിഗിക്കുന്നത്. രണ്ടു മലയാളി താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ടെസ്റ്റ് അരങ്ങേറ്റത്തിനായി സഞ്ജു സാംസണിനു ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ റെഡ് ബോള്‍ ടീമിലേക്കു ബിസിസിഐയുടെ പരിഗണനയിലുള്ള ആറു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

KARUN NAIR

ആറു പേര്‍ ആരെല്ലാം?

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഒരുപോലെ കസറുന്ന തമിഴ്‌നാട് താരം സായ് സുദര്‍ശന്‍, മറുനാടന്‍ മലയാളി ബാറ്റര്‍മാരായ കരുണ്‍ നായര്‍, ദേവ്ദത്ത് പടിക്കല്‍, സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍, രജത് പാട്ടിധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെടുന്ന ആറു കളിക്കാര്‍.

ഇവരില്‍ ചിലര്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു എത്തുമ്പോള്‍ മറ്റുള്ളവര്‍ ഇന്ത്യന്‍ എ ടീമിന്റെയും ഭാഗമാവും. എന്നാല്‍ എ ടീമിനൊപ്പം കസറിയാല്‍ സീനിയര്‍ ടീമിലേക്കും ചിലര്‍ക്കു കോള്‍ വന്നേക്കുകയും ചെയ്യും.

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് കരുണ്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാംസ്ഥാനത്തുമെത്തിയിരുന്നു. ഒമ്പതു മല്‍സലങ്ങളിലായി 16 ഇന്നിങ്‌സുകളില്‍ ബാറ്റ് വീശിയ കരുണ്‍ 53.93 ശരാശരിയില്‍ 863 റണ്‍സ് അടിച്ചെടുത്തിരുന്നു. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

അതിനു ശേഷം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍ലിനായി കളിക്കാനിറങ്ങിയ കരുണ്‍ ആദ്യ മല്‍സരത്തില്‍ തന്നെ ഇടിവെട്ട് ഫിഫ്റ്റിയും കുറിച്ചു. ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗമാവുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

നേരത്തേ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനെ കൂടാതെ ടെസ്റ്റില്‍ ട്രിപ്പിളടിച്ച ഏക ഇന്ത്യന്‍ താരവും കരുണ്‍ തന്നെയാണ്.

SAI SUDHARSAN

സായ് സുദര്‍ശന്റെ കാര്യമെടുത്താല്‍ ഈ ഐപിഎലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സിനായി എട്ടു മല്‍സരങ്ങളില്‍ നിന്നും 52.12 ശരാശരിയില്‍ 152.18 സ്‌ട്രൈക്ക് റേറ്റില്‍ താരം അടിച്ചെടുത്തത് 417 റണ്‍സാണ്. കളിച്ച എട്ടിന്നിങ്‌സുകളില്‍ അഞ്ചിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ സായ് നേടിക്കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നേരത്തേ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ശ്രേയസും ഇപ്പോള്‍ കിടിലന്‍ ഫോമിണ്. എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ്. എട്ടിന്നിങ്‌സുകളില്‍ നിന്നും 185.21 സ്‌ട്രൈക്ക് റേറ്റില്‍ 263 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു.

Story first published: Wednesday, April 23, 2025, 9:54 [IST]
Other articles published on Apr 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+