For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജയ്‌സ്വാള്‍- സായ് ഓപ്പണിങ്, 3ല്‍ രാഹുല്‍; ഐപിഎല്ലില്‍ മിന്നിച്ചവരുടെ ഇന്ത്യന്‍ ടി20 11

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പാതിദൂരം പിന്നിട്ടിരിക്കുകയാണ്. മിന്നുന്ന പ്രകടനങ്ങളിലൂടെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു തങ്ങളുടെ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റിനു ശേഷം ഇന്ത്യന്‍ ടി20 സ്‌ക്വാഡിനെ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ തീര്‍ച്ചയായും ഐപിഎല്ലിലെയും പ്രകടനം കൂടി പരിഗണിക്കുമെന്നുറപ്പാണ്.

ടൂര്‍ണമെന്റില്‍ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ടി20 ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ചില വമ്പന്‍ താരങ്ങള്‍ക്കു അവസരം ലഭിക്കില്ല. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ടി20 ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍ക്കൊക്കെ നറുക്കുവീഴുമെന്നു നമുക്കു നോക്കാം.

JAISWAL

ടോപ്പ് ത്രീയില്‍ ഇവര്‍

പുതിയൊരു ടോപ്പ് ത്രീയെ ആയിരിക്കും ഇന്ത്യന്‍ ടീമിനോടൊപ്പം നമുക്കു കാണാന്‍ സാധിക്കുക. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളാണ് ഇരുവരും ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഇരുവരും ടോപ്പ് ഫോറിലുണ്ട്.

ജിടിക്കു വേണ്ടി സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 52.14 ശരാശരിയില്‍ 153.36 സ്‌ട്രൈക്ക് റേറ്റില്‍ 365 റണ്‍സ് സായ് അടിച്ചെടുത്തു കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ജയ്‌സ്വാളിന്റെ പ്രകടനമെടുത്താല്‍ എട്ടിന്നിങ്‌സുകളില്‍ നിന്നും 139.54 സ്‌ട്രൈക്ക് റേറ്റില്‍ സമ്പാദ്യം 307 റണ്‍സാണ്. നാലു ഫിഫ്റ്റികള്‍ ജയ്‌സ്വാളും തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ ടി20 ടീമിലെ മൂന്നംസ്ഥാനം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു സ്ഥിരതയും അനുഭവസമ്പത്തും നല്‍കും.

നേരത്തേ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട രാഹുല്‍ ഇത്തവണ എല്ലാവരുടെയും വായടപ്പിച്ചിരിക്കുകയാണ്. ആറിന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 158.33 സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം 266 റണ്‍സ് നേടിക്കഴിഞ്ഞു. വിക്കറ്റ് കീപ്പിങിലും ഇപ്പോള്‍ രാഹുല്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ടി20യില്‍ ടീമിന്റെ കീപ്പിങ് ചുമതലയും അദ്ദേഹത്തിനാണ്.

SURYA TILAK

കരുത്തുറ്റ മധ്യനിര

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറിലുള്ളത് ക്യാപ്റ്റവും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് അദ്ദഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴിന്നിങ്‌സുകളില്‍ നിന്നും 151.42 സ്‌ട്രൈക്ക് റേറ്റില്‍ 265 റണ്‍സ് സ്‌കൈ സ്‌കോര്‍ ചെയ്തു തഴിഞ്ഞു. ഒരു ഫിഫ്റ്റിയടക്കമാണിത്.

ടി20യില്‍ ഇന്ത്യന്‍ ടീമിനെ വളരെ മികച്ച രീതിയിലാണ് സൂര്യ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നായകസ്ഥാനത്തേക്കു അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ നിലവില്‍ ഇന്ത്യക്കില്ല. സൂര്യ കഴിഞ്ഞാല്‍ അഞ്ചാം നമ്പറിലുള്ളത് മറ്റൊരു മുംബൈ ഇന്ത്യന്‍സ് താരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്.

പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കുന്ന അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനമാണ് മുംബൈയ്ക്കായി നടത്തിക്കൊണ്ടിരിക്കുന്നത്. ആറിന്നിങ്‌സുകളില്‍ നിന്നും 141.71 സ്‌ട്രൈക്ക് റേറ്റില്‍ 231 റണ്‍സ് തിലക് നേടിയിട്ടുണ്ട്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലെ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍. മുംബൈയ്ക്കായി സീസണില്‍ 11 വിക്കറ്റുകള്‍ നേടിയ അദ്ദേഹം അഞ്ചിന്നിങ്‌സുകളില്‍ നിന്നും 104 റണ്‍സും സകോര്‍ ചെയ്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സായ് കിഷോറാണ് ഇന്ത്യന്‍ ടീമിലെ മറ്റൊരു താരം. 11 വിക്കറ്റകള്‍ ഇടംകൈയനായ സ്പിന്നര്‍ ഇതിനകം പോക്കറ്റിലാക്കി കഴിഞ്ഞു.

ബൗളിങെടുത്താല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുല്‍ദീപ് യാദവാണ് ടീമിലെ പ്രധാന സ്പിന്നര്‍. 12 വിക്കറ്റുകളുമായി ഈ ഐപിഎല്ലില്‍ കസറുകയാണ് അദ്ദേഹം. പേസ് നിരയില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്. 14 വിക്കറ്റുകളുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് പ്രസിദ്ധ്. സിറാജ് 11ഉം അര്‍ഷ്ദീപ് 10ഉം വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്.

ഇന്ത്യന്‍ ടി20 ടീം

സായ് സുദര്‍ശന്‍, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സായ് കിഷോര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, April 20, 2025, 11:49 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+