For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെ കീപ്പറാവാന്‍ റുതുരാജ്! ലക്ഷ്യം സഞ്ജുവിന്റെ സീറ്റ്? പോരാട്ടം കടുക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും അവസാന സീസണുകളിലെ പിഴവുകള്‍ നികത്തി ടീമുകളെ കളത്തിലിറക്കിയിരിക്കുകയാണ്. ഇനി പടയൊരുക്കി മത്സരത്തിനായുള്ള തയ്യാറെടുപ്പിന്റെ നാളുകളാണ്. മെഗാ ലേലത്തിന് ശേഷം എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ പല ടീമുകളിലും താരങ്ങളുടെ റോളില്‍ മാറ്റമുണ്ടാവും.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും വലിയ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയിരിക്കുന്നത്. ടീം മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ പല താരങ്ങളേയും ഇപ്പോള്‍ ടീമിലേക്ക് സിഎസ്‌കെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ റോളില്‍ ധോണിയുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. നായകന്‍ റുതുരാജ് ഗെയ്ക് വാദ് വിക്കറ്റ് കീപ്പര്‍ റോളില്‍ കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

റുതുരാജ് നോട്ടമിടുന്നത് സഞ്ജുവിന്റെ റോള്‍

ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിലവിലുള്ളത് സഞ്ജു സാംസണാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ഓപ്പണര്‍ റോളില്‍ ഗംഭീര പ്രകടനം നടത്തുന്നുമുണ്ട്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്നിലും സെഞ്ച്വറിയോടെ മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമായതിനാല്‍ സഞ്ജു സാംസണിന് ഇനിയും ഓപ്പണര്‍ റോളില്‍ തുടരാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സഞ്ജു സാംസണിന് വലിയ വെല്ലുവിളി ഉയര്‍ത്തി ഓപ്പണര്‍ റോളിലേക്ക് എത്താനാണ് റുതുരാജ് ശ്രമിക്കുന്നത്. ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഓപ്പണറാക്കി കൊണ്ടുവരാനുള്ള നീക്കത്തിലാണുള്ളത്. അതുകൊണ്ടുതന്നെ റുതുരാജ് ഗെയ്ക് വാദ് ഓപ്പണറായും വിക്കറ്റ് കീപ്പറായും വരുന്നത് സഞ്ജുവിന്റെ സീറ്റ് ലക്ഷ്യമാക്കിത്തന്നെയാണെന്ന് പറയാം. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ സഞ്ജുവിനും റുതുരാജിനും ഒരുപോലെ നിര്‍ണ്ണായകമാണ്.

rishabh pant

ഇഷാനും റിഷഭും ഓപ്പണിങ്ങിലേക്ക്

ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഓപ്പണര്‍ റോളിലേക്കെത്തിക്കാനാണ് സാധ്യത കൂടുതലെന്ന് വന്നതിനാല്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ താരങ്ങളെല്ലാം ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ടാണ് എത്തുന്നത്. ഇഷാന്‍
കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണുള്ളത്. ഓപ്പണര്‍ റോളില്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയുമാണ് നിലവില്‍ ഹൈദരാബാദിനായി കളിക്കുന്നത്. എന്നാല്‍ ഇത്തവണ ഇഷാന്‍ അഭിഷേകിന് പകരം ഓപ്പണര്‍ റോളില്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

റിഷഭ് പന്തിനെ റെക്കോഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിലേക്കെത്തിച്ചത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ലഖ്‌നൗ ഓപ്പണര്‍ റോളിലേക്കെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തിനായുള്ള പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം വരുന്ന ഐപിഎല്‍ സീസണ്‍ നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.

ധോണി എല്ലാ മത്സരവും കളിക്കില്ലേ?

സിഎസ്‌കെയില്‍ ഇത്തവണയും ധോണിയുണ്ടെന്നത് ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ധോണി എല്ലാ മത്സരവും കളിക്കാനുണ്ടായേക്കില്ലെന്നാണ് വിവരം. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ധോണി ടീമിനൊപ്പം ഉണ്ടാവുമെങ്കിലും എല്ലാ മത്സരങ്ങളും അദ്ദേഹം കളിക്കില്ല. വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് റുതുരാജ് ഗെയ്ക് വാദ് ഈ റോളിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്.

എന്തായാലും ധോണി സിഎസ്‌കെയോടൊപ്പം കരുത്ത് പകര്‍ന്ന് ഇത്തവണയും ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ധോണി കഴിഞ്ഞ സീസണോടെ വിരമിക്കേണ്ടതായിരുന്നെങ്കിലും മെഗാ ലേലം വരുന്നതിനാലാണ് ഈ വര്‍ഷം കൂടി കളിക്കാരനെന്ന നിലയില്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പറയാം.

Story first published: Saturday, November 30, 2024, 10:22 [IST]
Other articles published on Nov 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+