Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിഎസ്‌കെയുടെ യഥാര്‍ഥ വില്ലനാര്? തോല്‍വിക്കു കാരണം അതു തന്നെ! റുതു പറയുന്നു

ചെന്നൈ: ഐപിഎല്ലില്‍ അയല്‍ക്കാരായ വമ്പന്‍മാരുടെ പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ. ചെപ്പോക്കില്‍ നടന്ന വീറുറ്റ പോരാട്ടത്തില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയാണ് ആര്‍സിബി 50 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

രജത് പാട്ടിധാര്‍ നയിച്ച ആര്‍സിബി നല്‍കിയ 197 റണ്‍സിന്റെ വിജയലക്ഷ്യം സിഎസ്‌കെയ്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എട്ടു വിക്കറ്റിനു 146 റണ്‍സ് മാത്രമെടുത്ത് അവര്‍ പോരാട്ടമവസാനിപ്പിക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ സിഎസ്‌കെയുടെ യഥാര്‍ഥ വില്ലന്‍ എന്താണെന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

RUTURAJ - PATIDAR

തോല്‍വിക്കു കാരണമെന്ത്?

ഫീല്‍ഡിങിലെ പിഴവുകളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയത്തിലേക്കു തള്ളിയിട്ടതെന്നാണ് റുതുരാജ് ഗെയ്ക്വാദ് തുറന്നു പറഞ്ഞിരിക്കുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ വിക്കറ്റിലെ മികച്ച സ്‌കോര്‍ 170 റണ്‍സാണെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്.

ഇവിടെ ബാറ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫീല്‍ഡിങില്‍ വരുത്തിയ പിഴവുകള്‍ ഞങ്ങളെ വളരെ മോശമായിട്ടു തന്നെയാണ് ബാധിച്ചത്. നിങ്ങള്‍ 170 റണ്‍സാണ് ഇവിടെ ചേസ് ചെയ്തിരുന്നതെങ്കില്‍ വ്യത്യസ്തമായിട്ടായിരിക്കും ബാറ്റ് ചെയ്യുകയെന്നും റുതുരാജ് വ്യക്തമാക്കി.

ബാറ്റ് ചെയ്യുന്നതിനായി ക്രീസിലെത്തുമ്പോള്‍ നിങ്ങള്‍ക്കു വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുകയുള്ളൂ. ബോള്‍ പഴയതാവുമ്പോള്‍ നിന്നു പോവുകയും, അല്‍പ്പം ഒട്ടിപ്പിടിക്കുകയും ചെയ്യുന്ന വിക്കറ്റില്‍ നിങ്ങള്‍ 20 റണ്‍സ് അധികം ചേസ് ചെയ്യുമ്പോള്‍ പവര്‍പ്ലേയില്‍ വ്യത്യസ്തമായി ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റണ്‍ചേസില്‍ മികച്ചൊരു തുടക്കം തന്നെ സിഎസ്‌കെയ്ക്കു ഈ കളിയില്‍ ആവശ്യമായിരുന്നു. പക്ഷെ അതു അവര്‍ക്കു ലഭിച്ചില്ല. അഞ്ചോവര്‍ ആവുമ്പോഴേക്കും മൂന്നു വിക്കറ്റിന് 26 റണ്‍സിലേക്കു അവര്‍ വീഴുകയയും ചെയ്തിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. 13ാം ഓവറില്‍ ആറിനു 80 റണ്‍സിലേക്കു കൂപ്പുകുത്തിയതോടെ സിഎസ്‌കെയ്ക്കു ജയം അസാധ്യമായി മാറുകയും ചെയ്തു.

തോറ്റെങ്കിലും സന്തോഷം!!

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനോടു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നെങ്കിലും താന്‍ ഇപ്പോഴും സന്തോഷവാനാണെന്നാണ് റുതുരാജ് ഗെയ്ക്വാദ് പറയുന്നത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. കളിയില്‍ വന്‍ മാര്‍ജിനില്‍ തോറ്റില്ലെന്നതാണ് തന്നെ സന്തോഷിപ്പിക്കുന്ന കാര്യമെന്നു റുതുരാജ് വെളിപ്പെടുത്തി.

മല്‍സരം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ ഇപ്പോഴും ഹാപ്പിയാണ്. കാരണം വലിയ മാര്‍ജിനില്‍ ഞങ്ങള്‍ പരാജയപ്പെട്ടില്ല. വെറും 50 റണ്‍സിന്റെ തോല്‍വി മാത്രമാണ് ഞങ്ങള്‍ക്കു നേരിട്ടത്. മൂന്നു ലോകോത്തര സ്പിന്നര്‍മാര്‍ ടീമിലുള്ളപ്പോള്‍ തീര്‍ച്ചയായും കാര്യങ്ങള്‍ വ്യത്യസ്തമാണ്. പുതിയ ബാറ്റര്‍മാര്‍ അവരെ നേരിടണമെന്നും നിങ്ങള്‍ ആഗ്രഹിക്കും. അവിടെയാണ് കളി ഒരുപാട് മാറുകയെന്നും റുതുരാജ് പറയുന്നു.

CSK RCB MATCH

ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തെ ഒരിക്കല്‍ക്കൂടി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ആര്‍സിബി ടീം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കളിയുടെ നിര്‍ണായക സമയങ്ങളില്‍ ഞങ്ങള്‍ ക്യാച്ചുകളും നഷ്ടപ്പെടുത്തി. അതിനു ശേഷം ഒരു അധിക സിക്‌സറോ, ബൗണ്ടറിയോ എല്ലായ്‌പ്പോഴും വന്നു കൊണ്ടേയിരിക്കും. ഇതേ രീതിയില്‍ കളി മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു. അവസാനത്തെ ഓവര്‍ വരെ അതു നില്‍ക്കുകയും ചെയ്തില്ല.

ഗുവാഹത്തിയിലേക്കു അടുത്ത കളിക്കായി ദൈര്‍ഘ്യമേറിയ യാത്രയാണുള്ളത്. ഞങ്ങള്‍ക്കു മാനസികമായി അതിനു വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലും നിങ്ങള്‍ക്കു മോശം ദിവസങ്ങളുണ്ടാവും. പക്ഷെ ഫീല്‍ഡിങ് ഒരുപാട് മെച്ചപ്പെടേണ്ടത് ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഫീല്‍ഡിറങില്‍ ഞങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ആവശ്യമാണെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 29, 2025, 6:34 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+