For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയെ തോല്‍പ്പിക്കാന്‍ ചതി! ഖലീല്‍ പന്ത് ചുരണ്ടിയെന്ന് ആരോപണം'; വീഡിയോ തെളിവ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന ആവേശകരമായ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തി. നാല് വിക്കറ്റിനാണ് കരുത്തരുടെ പോരാട്ടത്തില്‍ സിഎസ്‌കെ വിജയം നേടിയത്. ബൗളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ സിഎസ്‌കെ ഗംഭീര പദ്ധതികളോടെ വിജയം നേടിയെടുക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ തോല്‍ക്കുന്നത് ഇതാദ്യമായല്ല.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തോല്‍വി മുംബൈ വലിയ പ്രശ്‌നമാക്കുന്നുമില്ല. എന്നാല്‍ ഇപ്പോഴിതാ സിഎസ്‌കെ മുംബൈയ്‌ക്കെതിരേ പന്ത് ചുരണ്ടല്‍ നടത്തിയെന്ന ആരോപണം പുറത്തുവരികയാണ്. ഇതിന്റെ തെളിവായി ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. സിഎസ്‌കെയുടെ ഓപ്പണര്‍ ബൗളറായെത്തിയ ഖലീല്‍ അഹമ്മദാണ് പന്ത് ചുരണ്ടിയതെന്നാണ് ആരോപണം ഉയരുന്നത്. സിഎസ്‌കെ നായകനായ റുതുരാജ് ഗെയ്ക് വാദ് പന്ത് ചുരണ്ടാന്‍ സൗകര്യം ചെയ്ത് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാകുന്നു. എന്തായാലും മുംബൈ ആരാധകര്‍ ഈ വീഡിയോ കുത്തിപ്പൊക്കി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

വീഡിയോയില്‍ ഒന്നും വ്യക്തമല്ല

മുംബൈ ഇന്ത്യന്‍സ് ഖലീല്‍ അഹമ്മദ് പന്ത് ചുരണ്ടിയെന്ന ആരോപണമാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ റുതുരാജ് ഗെയ്ക് വാദ് ഖലീല്‍ അഹമ്മദിന്റെ അടുത്തേക്ക് വരികയും എന്തോ കൈമാറുകയും ചെയ്യുന്നുണ്ട്. ക്യാമറയുടെ ശ്രദ്ധയില്‍ പെടാത്ത വിധം വേഗത്തില്‍ ഇരുവരും തിരിഞ്ഞു നില്‍ക്കുകയും പന്തില്‍ ഖലീല്‍ ഉരക്കുന്നതുപോലെ എന്തോ ചെയ്യുന്നുമുണ്ട്. ശേഷം ഖലീല്‍ റുതുരാജിന്റെ കൈയിലേക്ക് എന്തോ നല്‍കുകയും റുതുരാജ് അത് കീശയില്‍ ഇട്ട് പോവുകയുമാണ് ചെയ്യുന്നത്.

വീഡിയോയില്‍ ഇത്തരമൊരു സംഭവം നടക്കുന്നത് വ്യക്തമാണ്. ഖലീല്‍ പന്തിലാണ് ഉരസിയതെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍ റുതുരാജ് സാന്റ് പേപ്പറാണോ ഖലീലിന് നല്‍കിയതെന്നത് വ്യക്തമല്ല. റുതുരാജ് എന്താണ് ഖലീലിന് നല്‍കിയതെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ സിഎസ്‌കെ പന്ത് ചുരണ്ടിയെന്ന് തെളിയിക്കാന്‍ ഇൗ വീഡിയോ മതിയാവില്ല. എന്നാല്‍ ഔദ്യോഗിക പരാതിയിലേക്ക് പോയാല്‍ സിഎസ്‌കെ നായകന്‍ റുതുരാജ് എന്താണ് ഖലീലിന് നല്‍കിയതെന്ന് വ്യക്തമാവും.

khaleel ahmed csk

ഖലീലിന്റെ പ്രകടനം ഗംഭീരം

ഇടം കൈയന്‍ പേസറായ ഖലീല്‍ അഹമ്മദിനെ ഇത്തവണത്തെ മെഗാ ലേലത്തിലൂടെ സിഎസ്‌കെ സ്വന്തമാക്കിയത്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ഖലീല്‍. അതുകൊണ്ടുതന്നെ പന്തിന് കൂടുതല്‍ ഗ്രിപ്പ് കിട്ടുന്നതിനായി അദ്ദേഹം പന്തില്‍ ചുരണ്ടല്‍ നടത്തിയോയെന്നതാണ് അറിയേണ്ടത്. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ ഖലീല്‍ അഹമ്മദ് ഡെക്കിനാണ് പുറത്താക്കിയത്.

നല്ല സ്വിങ് തുടക്കം മുതലേ കണ്ടെത്താന്‍ ഖലീലിന് സാധിച്ചിരുന്നു. മുംബൈയുടെ മറ്റൊരു ഓപ്പണറായ റിയാന്‍ റിക്കല്‍ട്ടനെ ഖലീല്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡും ചെയ്തു. ട്രന്റ് ബോള്‍ട്ടിനേയും ഖലീല്‍ അഹമ്മദ് പുറത്താക്കി. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയാണ് ഖലീല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഓള്‍ഡ് ബോളില്‍ സ്വിങ് ലഭിക്കാന്‍ ഖലീല്‍ പന്ത് ചുരണ്ടിയെന്ന ആരോപണം എന്തായാലും ഇപ്പോള്‍ ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടി നല്‍കാന്‍ സിഎസ്‌കെ ഇതുവരെ തയ്യാറായിട്ടില്ല.

സിഎസ്‌കെയുടെ തുടക്കം സൂപ്പര്‍

ഇത്തവണയും സീനിയര്‍ താരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിറങ്ങിയ സിഎസ്‌കെ ആദ്യ മത്സരത്തില്‍ ഗംഭീര ജയമാണ് നേടിയത്. ഏറ്റവും പ്രധാനപ്പെട്ട എതിരാളികളായ മുംബൈയെ വീഴ്ത്താനായത് സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം നല്‍കും. രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്ക് വാദും അര്‍ധ സെഞ്ച്വറികളോടെ സിഎസ്‌കെയുടെ ജയം എളുപ്പമാക്കി. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികവ് കാട്ടി. വിക്കറ്റിന് പിന്നില്‍ ഇപ്പോഴും പഴയ ധോണി മാജിക് കാണാനാവുന്നു. സൂര്യകുമാര്‍ യാദവിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത് കണ്ണിമ ചിമ്മുന്ന വേഗത്തിലാണ്. എന്തായാലും ഇത്തവണ ആറാം കിരീടം സിഎസ്‌കെ നേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Monday, March 24, 2025, 15:05 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+