Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനു ശേഷം വീണ്ടും വൈഭവിന്റെ 'അഴിഞ്ഞാട്ടം'!! ഒരാളെയും നിലംതൊടീച്ചില്ല, വീഡിയോ

ഐപിഎല്ലിന്റെ 18ാം സീസണിലെ വണ്ടര്‍കിഡെന്നു വിളിക്കപ്പെടുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി. സ്‌ഫോടനാത്മക ബാറ്റിങ് പ്രകടനങ്ങൡലൂടെ വളരെ പെട്ടെന്നു തന്നെ ഈ പയ്യന്‍ ആരാധകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റിനുള്ള കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിനു ശേഷമുള്ള താരത്തിന്റെ ആദ്യത്തെ ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയരിക്കുകയാണ്.

ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി കൡക്കാന്‍ തയ്യാറെടുക്കുകയാണ് വൈഭവ്. ഇതിനു മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) താരം ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

VAIBHAV SURYAVANSHI

ഇംഗ്ലണ്ടിലേക്ക് പറക്കും

ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചനയാണ് വൈഭവ് സൂര്യവംശി എന്‍സിഎയിലെ പരിശീലന മല്‍സരത്തിനിടെ നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമുമായി അവരുടെ നാട്ടില്‍ അഞ്ചു അനൗദ്യോഗിക ഏകദിന മല്‍സരങ്ങളും രണ്ടു ചതുര്‍ദിന മല്‍സരങ്ങളുമാണ് ഇന്ത്യന്‍ ജൂനിയര്‍ ടീം കളിക്കുക.

ആയുഷ് മാത്രെ നയിക്കുന്ന ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളും കൂടിയാണ് വൈഭവ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറിയ മാത്രെയും മിന്നുന്ന പ്രകടങ്ങളിലൂടെ സാന്നിധ്യമറിയിച്ചിരുന്നു.

മാത്രെ-വൈഭവ് ജോടിയായിരിക്കും ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനായി ഓപ്പണിങില്‍ ഇറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ഏഷ്യാ കപ്പിലും ഈ ജോടിയാണ് ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 44 ശരാശരിയില്‍ 176 റണ്‍സോടെ വൈഭവ് കസറുകയും ചെയ്തു.

ബൗളര്‍മാരെ തല്ലിത്തകര്‍ത്തു

ഒരു മാസത്തിലേറെ നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിനു തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് ചെറിയൊരു ബ്രേക്കിനു ശേഷം വൈഭവ് സൂര്യവംശി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസം എന്‍സിഎ ക്യാംപിലും താരത്തില്‍ കാണാമായിരുന്നു.

എന്‍സിഎയില്‍ വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യുന്ന വീഡിയോ കാണാം

പരിശീലന മല്‍സരത്തില്‍ ബൗളര്‍മാരെ നിലം തൊടീക്കാതെ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ചാണ് വൈഭവ് കൈയടി നേടിയത്. വമ്പന്‍ സിക്‌സറുകളും താരം അനായാസം പറത്തി. ലോങ് ഓണിനു മുകളിലൂടെയും മിഡ് വിക്കറ്റിലൂടെയുമെല്ലാം 14 കാരന്റെ ഷോട്ടുകള്‍ വെടിയുണ്ട കണക്കെ ചീറിപ്പാഞ്ഞു.

പോയിന്റിനു മുകളിലൂടെ ഷോട്ടുകളടിച്ച വൈഭവ് ക്രീസിനു പുറത്തേക്കിറങ്ങിയും ബൗളര്‍മാരെ തല്ലിച്ചതച്ചു. ബൗളര്‍മാര്‍ വേഗത കൂട്ടിയും കുറച്ചുമെല്ലാം താരത്തിനെതിരേ ബൗള്‍ ചെയ്‌തെങ്കിലും വൈഭവിന്റെ അഗ്രസീവ് സമീപനത്തില്‍ ഒരു മാറ്റവും കണ്ടില്ല.

VAIBHAV SURYAVANSHI

ഐപിഎല്ലിലെ പ്രകടനം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കഴിഞ്ഞ മാസം 19ന് നടന്ന മല്‍സരത്തിലൂടെയാണ് രാജസ്ഥാന്‍ റോല്‍സിനൊപ്പം ഐപിഎല്ലില്‍ വൈഭവ് സൂര്യവംശി അരങ്ങേറിയത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയ താരം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി മാറി. മൂന്നാമത്തെ കളിയില്‍ സെഞ്ച്വറിയും കുറിച്ച് വൈഭവ് തന്റെ മികവ് വീണ്ടും തെളിയിച്ചു.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ വെറും 38 ബോളുകളിലായിരുന്നു വൈഭവിന്റെ സെഞ്ച്വറി നേട്ടം. പല റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സിനിടെ താരം കടപുഴക്കുകയും ചെയ്തു. സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് വൈഭവ് കളിച്ചത്. 36 ശരാശരിയില്‍ 206.55 സ്‌ട്രൈക്ക്‌റേറ്റോടെ 252 റണ്‍സും സ്‌കോര്‍ ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്.

Story first published: Sunday, June 8, 2025, 11:20 [IST]
Other articles published on Jun 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+