Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എന്തൊരടി? റോയല്‍സിന് സൂപ്പര്‍ ഫിനിഷര്‍ റെഡി!! സഞ്ജു ഹാപ്പി, വീഡിയോ വൈറല്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന സൂചന നല്‍കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ടൂര്‍ണമെന്റിനായി ഇന്ത്യയിലെത്തിയ ശേഷം റോയല്‍സിനായി നെറ്റ്‌സില്‍ തകര്‍ത്തടിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്.

വളരെ മികച്ച ഫോമിലാണ് നെറ്റ്‌സില്‍ ഹെറ്റി കാണപ്പെട്ടത്. തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിക്കുന്ന അദ്ദേഹത്തെ ഈ വീഡിയോയില്‍ കാണാം. ഹെറ്റ്‌മെയറുടെ തകര്‍പ്പന്‍ ഫോം റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്യും. ഫിനിഷിങില്‍ അദ്ദേഹത്തിന്റ ബാറ്റില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിച്ചാല്‍ അതു റോയല്‍സിന്റെ കിരീടസാധ്യതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

hetmyer

പൊരിഞ്ഞ അടി

രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് സെഷനില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തകര്‍ത്തു കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. 12 സെക്കന്റ് മാത്രമം ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ പരിശീലന വീഡിയോയാണ് റോയല്‍സ് പങ്കുവച്ചിരിക്കുന്നത്. ദുരന്തത്തിനു മുമ്പുള്ള 12 സെക്കന്റെന്നാണ് ഈ വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന ഹെറ്റ്‌മെയര്‍. വീഡിയോ കാണാം

12 സെക്കന്റിനിടെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അഗ്രസീവ് ഷോട്ടുകള്‍ കളിക്കുന്ന ഹെറ്റ്‌മെയറെ ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഒടുവില്‍ അവസാനം താരത്തിന്റെ ഷോട്ട് വന്നു പതിച്ചത് മൈതാനത്തു സ്ഥാപിച്ച ട്രൈപോഡിലുമാണ്. ഹെറ്റിയുടെ കവര്‍ ഡ്രൈവാണ് ട്രൈപോഡിനെ പറപ്പിച്ചത്.

സീസണിനു മുമ്പ് നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അങ്ങനെയാണ് എനിക്കു തോന്നുന്നത്. അതു വളരെ നല്ലൊരു തുടക്കം തന്നെയാണന്നും ട്രൈപോഡില്‍ ബോള്‍ കൊണ്ടതിനെക്കുറിച്ച് ഹെറ്റ്‌മെയര്‍ പറഞ്ഞു. റോയല്‍സ് ടീമിനോടൊപ്പമുള്ള ആദ്യത്തെ നെറ്റ് സെഷനില്‍ തന്നെ വളരെയധികം ആത്മവിശ്വാസത്തിലാണ് താരം കാണപ്പെട്ടത്. നല്ല ടൈമിങോടെ ഷോട്ടുകള്‍ കളിക്കാനും വിന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്റര്‍ക്കു സാധിച്ചു.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ സീസണിലെ ആദ്യ പോരാട്ടം ഈ മാസം 23നാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവരുടെ എതിരാളികള്‍.

കൈവിരലിനേറ്റ പരിക്കു കാരണം വിശ്രമിക്കുന്ന നായകന്‍ സഞ്ജു സാസണിനു ഈ മല്‍സരം കളിക്കാനാവുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കിടെയാണ് ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെ അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കും സഞ്ജു വിധേയനായിരുന്നു.

റോയല്‍സിലെ നിര്‍ണായക താരം

2022ലെ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതു മുതല്‍ അവരുടെ അവിഭാജ്യ ഘടകമാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍. അഞ്ച്, ആറ് പൊസിഷനുകളില്‍ പല ശ്രദ്ധയമായ പ്രകടനങ്ങളും താരം കാഴ്ചയ്ക്കുകയും ചെയ്തു. ഇത്തവണത്തെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയ അഞ്ചു കളിക്കാരില്‍ ഒരാള്‍ കൂടിയാണ് ഹെറ്റ്‌മെയര്‍. ഇതിനു വേണ്ടി 11 കോടി രൂപയും അവര്‍ മുടക്കിയിരുന്നു.

HETMYER

താരത്തിന്റെ പ്രതിഭയിലുള്ള വിശ്വാസം തന്നെയാണ് റോയല്‍സിനെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. 2022, 23 സീസണുളില്‍ 300നു മുകളില്‍ സ്‌കോര്‍ ഹെറ്റി അടിച്ചെടുത്തിരുന്നു. 2022ല്‍ 314ഉം 2023ല്‍ 300ഉം റണ്‍സാണ് താരം നേടിയത്.

പക്ഷെ കഴിഞ്ഞ സീസണില്‍ അദ്ദേഹം നിറംമങ്ങി. 12 മല്‍സരങ്ങളില്‍ നിന്നും വെറും 113 റണ്‍സ് മാത്രമേ ഹെറ്റ്‌മെയര്‍ നേടിയുള്ളൂ. ഈ നിരാശയ്ക്കു ഈ സീസണിലൂടെ പ്രായശ്ചിത്തം ചെയ്യാനായിരിക്കും താരത്തിന്റെ ശ്രമം.

അതേസമയം, കഴിഞ്ഞ സീസണിന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് റോയല്‍സ് പ്ലേഓഫില്‍ കടന്നത്. 14 മല്‍സരങ്ങളില്‍ എട്ടു കളികള്‍ അവര്‍ ജയിക്കുകയും ചെയ്തു. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് അവര്‍ ഏറ്റുമുട്ടിയത്. ഈ മല്‍സരത്തില്‍ നാലു വിക്കറ്റിനു ജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും റോയല്‍സ് പുറത്താവുകയായിരുന്നു.

Story first published: Tuesday, March 11, 2025, 14:15 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+