For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭിലും ഗില്ലിലും ഇത് കണ്ടില്ല, വൈഭവിനെ വ്യത്യസ്തനാക്കുന്നത് അത്! ദ്രാവിഡ് പറയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പ്ലേ് ഓഫിനോട് അടുക്കവെ എല്ലാവരുടേയും കൈയടി നേടുന്ന താരമാണ് വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ വൈഭവ് ഇത്തവണ അത്ഭുത പ്രകടനമാണ് പുറത്തെടുക്കുന്നത്. സഞ്ജു സാംസണിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് വൈഭവിന് ഓപ്പണര്‍ സ്ഥാനം ലഭിക്കുന്നത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. എട്ടാം ക്ലാസില്‍ പഠിക്കേണ്ട പ്രായത്തിലാണ് വൈഭവിന്റെ ഈ വെടിക്കെട്ട് പ്രകടനം.

ആദ്യ മത്സരത്തിലൂടെത്തന്നെ തന്റെ മികവ് അടയാളപ്പെടുത്തിയ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡാണ് നേടിയെടുത്തത്. 35 പന്തില്‍ സെഞ്ച്വറി നേടിയ താരം ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി, ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗ സെഞ്ച്വറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയാണ് വൈഭവ് കത്തിക്കയറിയത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍ തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ നേരിട്ടാണ് വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറി.

ഈ പ്രായത്തില്‍ ഇത്തരമൊരു വെടിക്കെട്ട് പ്രകടനം നടത്തുകയെന്നത് പലരേയും സംബന്ധിച്ച് സ്വപ്‌നം മാത്രമാണ്. എന്തായാലും എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രകടനം തന്നെ പുറത്തെടുക്കാന്‍ വൈഭവിന് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ പ്രതീക്ഷയായി വൈഭവ് മാറുകയാണെന്ന് പറയാം. ഇപ്പോഴിതാ മറ്റ് താരങ്ങളെക്കാള്‍ വൈഭവിനെ സവിശേഷനാക്കുന്നത് എന്താണെന്ന് തുറന്ന് പറയുകയാണ് രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്.

ലെങ്ത് പെട്ടെന്ന് മനസിലാക്കി കളിക്കുന്നു

വൈഭവ് സൂര്യവന്‍ഷിയുടെ ഷോട്ടുകളെല്ലാം ഗംഭീരമാണ്. വൈഭവ് ജനിക്കുന്നതിന് മുമ്പ് ഇന്ത്യക്കായി അരങ്ങേറിയ ബൗളര്‍മാരെയാണ് വൈഭവ് പഞ്ഞിക്കിട്ടിരിക്കുന്നത്. വലിയ അനുഭവസമ്പത്തുള്ള ബൗളര്‍മാര്‍ പല ലെങ്തും മാറി മാറി ഉപയോഗിച്ചിട്ടും കൃത്യമായി ഇതിനെ നേരിടാനും വലിയ സ്‌കോര്‍ നേടാനും വൈഭവിന് സാധിച്ചു. ഇത്രയും ചെറുപ്പത്തില്‍ ലെങ്തിനെ പെട്ടെന്ന് മനസിലാക്കി കളിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നാണ് ദ്രാവിഡ് പറയുന്നത്. ശുബ്മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരൊന്നും ഈ പ്രായത്തില്‍ കാട്ടാത്ത കാര്യമാണ് വൈഭവ് ചെയ്തതെന്നാണ് ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നത്.

Vaibhav Suryavanshi ipl 2025

'എന്നെ അത്ഭുതപ്പെടുത്തുന്നത് അവന്റെ ഭയമില്ലാത്ത മനോഭാവമാണ്. ഒരു സാഹചര്യത്തിലും ഭയം കാട്ടുന്നില്ല. ടി20യില്‍ അധികം പദ്ധതികള്‍ക്കൊണ്ട് കാര്യമില്ല. ഇത് മനസിലാക്കി കളിക്കാന്‍ വൈഭവിന് സാധിക്കുന്നുണ്ട്. ബാറ്റിന്റെ ചലനത്തില്‍ നല്ല വേഗം കണ്ടെത്തുന്ന വൈഭവ് നല്ല പവറും സൃഷ്ടിക്കുന്നു. പന്തിന്റെ ദിശ കൃത്യമായി മനസിലാക്കിയാണ് അവന്‍ കളിക്കുന്നത്. പന്തിന്റെ ലെങ്തിനെ കൃത്യമായി മനസിലാക്കി കളിക്കുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്നത്. ഷോര്‍ട്ട് ബോളായാലും ഫുള്‍ ബോളായാലും അതിനെ മുതലാക്കി കളിക്കാന്‍ വൈഭവിന് സാധിക്കുന്നു.

സ്വാഭാവികമായ അവന്റെ കഴിവും മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നുണ്ട്. അവനെ വളര്‍ത്തുന്നതില്‍ ഞാന്‍ അധികം കാര്യങ്ങള്‍ ചെയ്‌തെന്ന് പറയില്ല. അവന്റെ കഠിനാധ്വാനമാണ് വളര്‍ച്ചക്ക് കാരണം. അതിന്റെ പ്രശംസ അവന് അര്‍ഹിക്കുന്നതാണ്. അവന്‍ അണ്ടര്‍ 19 ക്രിക്കറ്റിലേക്ക് എത്തിയതോടെ മികച്ചൊരു സംവിധാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. അവന്റെ പിതാവും സുഹൃത്തുക്കളും കുടുംബാഗങ്ങളുമെല്ലാം നല്‍കുന്ന പിന്തുണയും വളരെയധികം സഹായിക്കുന്നുണ്ട്' ദ്രാവിഡ് പറഞ്ഞു.

അനുഭവങ്ങള്‍ അറിഞ്ഞ് വളരണം

വൈഭവിന്റെ പ്രധാന പ്രശ്‌നം പ്രായം തന്നെയാണെന്ന് പറയാം. ഈ പ്രായത്തില്‍ ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ കളിക്കുകയെന്നത് എളുപ്പമല്ല. മാനസികമായ മുന്നൊരുക്കം നടത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് വൈഭവിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ ഭയമില്ലാതെ ഇത്രയും മനോഹരമായ ഷോട്ടുകള്‍ കളിക്കുകയെന്നത് എളുപ്പമാവില്ലെന്നുറപ്പാണ്. എന്തായാലും ഇപ്പോള്‍ എല്ലാവരുടേയും വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ് വൈഭവ്. എന്നാല്‍ ഈ പ്രശംസകളില്‍ മയങ്ങാതെ സാങ്കേതികത മെച്ചപ്പെടുത്തി മുന്നോട്ട് പോകാന്‍ വൈഭവിന് സാധിക്കണം. വലിയ ഭാവി താരത്തിനുണ്ട്. എന്നാല്‍ ഇനിയും ഏറെ വെല്ലുവിളികളെ മറികടക്കേണ്ടിയിരിക്കുന്നു.

Story first published: Thursday, May 1, 2025, 7:36 [IST]
Other articles published on May 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+