For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സ് മനപ്പൂര്‍വ്വം തോറ്റു? ഒത്തുകളി തന്നെ!! ആഞ്ഞടിച്ച് ആര്‍സിഎ കണ്‍വീനര്‍

സഞ്ജു സാംസണിന്റെ പരിക്കും താരങ്ങളുടെ മോശം പ്രകടനവും കാരണം ഐപിഎല്ലില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സിനു അടുത്ത ഷോക്ക്. അവസാനത്തെ രണ്ടു മല്‍സരങ്ങൡലും അനായാസം ജയിക്കേണ്ടിയിരുന്ന സാഹചര്യങ്ങളില്‍ നിന്നും തോല്‍ലവിയേറ്റു വാങ്ങിയ റോയല്‍സ് ഒത്തുകളിയച്ചതായി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) അഡ് ഹോക്ക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനി.

ന്യൂസ് 18 രാജസ്ഥാന്‍ (News 18 Rajasthan) ചാനലുമായി സംസാരിക്കവെയാണ് റോയല്‍സ് ടീമിനെതിരേ ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തുവന്നത്. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയാണ് റോയല്‍സ് ഏറ്റുവാങ്ങിയത്. ഈ കളിയില്‍ ടീമിന്റെ പ്രകടനത്തിലാണ് ബിഹാനി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

RAJASTHAN ROYALS

റോയല്‍സിന്റെ പ്രകടനം സംശയകരം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ഓവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. വമ്പന്‍ ഷോട്ടുകള്‍ക്കു ശേഷിയുള്ള ഷിംറോണ്‍ ഹെറ്റ്‌മെയറും (10) ധ്രുവ് ജുറേലുമായിരുന്നു (5*) അപ്പോള്‍ ക്രീസില്‍. പക്ഷെ ആവേശ് ഖാനെറിഞ്ഞ ഓവറില്‍ വെറും ആറു റണ്‍സ് മാത്രമേ റോയല്‍സിനു നേടാനായുള്ളൂ. മൂന്നാമത്തെ ബോളില്‍ ഹെറ്റ്‌മെയര്‍ പുറത്താവുകയും ചെയ്തു.

അവസാന ഓവറില്‍ ജയിക്കാന്‍ കേവലം ഒമ്പതു റണ്‍സ് മാത്രം വേണമെന്നിരിക്കെ രാജസ്ഥാന്‍ റോയല്‍സ് തോല്‍വി വഴങ്ങിയത് സംശയകരമാണെന്നാണ് ആര്‍സിഎ അഡ്‌ഹോക്ക് കമ്മിറ്റ് കണ്‍വീനറായ ജയ്ദീപ് ബിഹാനി പറയുന്നത്. എല്‍എസ്ജിക്കെതിരായ മല്‍സത്തില്‍ രാജസ്ഥാന്‍ റോയല്‍സിനേറ്റ തോല്‍വി എന്താണ് കാണിക്കുന്നത്?

രാജസ്ഥാന്‍ റോയല്‍സ് ടീമും അവരുടെ ടീമുടമയും നേരത്തേ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. റോയല്‍സും എല്‍എസ്ജിയും തമ്മിലുള്ള മല്‍സരം കണ്ടാല്‍ ഇതു ഒത്തുകളിയാണെന്നു കുട്ടികള്‍ പോലും പറയും. ഇതു അന്വേഷിക്കേണ്ട വിഷയം തന്നെയാണെന്നും ബിഹാനി തുറന്നടിച്ചു.

റോയല്‍സ് തോറ്റതെങ്ങനെ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 181 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ റിയാന്‍ പരാഗിനു കീഴില്‍ ഇറങ്ങിയ റോയല്‍സിനു അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 17ാം ഒാവര്‍ വരെ മല്‍സരം റോയല്‍സിന്റെ വരുതിയിലായിരുന്നു.

രണ്ടു വിക്കറ്റിനു 156 റണ്‍സെന്ന നിലയിലാണ് അവര്‍ 17ാം ഓവര്‍ അവസാനിപ്പിച്ചത്. 74 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും 38 റണ്‍സെടുത്ത പരാഗുമായിരുന്നു അപ്പോള്‍ ക്രീസില്‍. ശേഷിച്ച മൂന്നോവറില്‍ ജയിക്കാന്‍ വേണ്ടത് 25 റണ്‍സ് മാത്രം.

RIYAN PARAG

മികച്ച കൂട്ടുമായി ഇരുവരും മുന്നേറവെ 20 ഓവറിനുള്ളില്‍ തന്നെ റോയല്‍സ് വിജയറണ്‍സും കുറിക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ അടുത്ത നാലോവറില്‍ കളി മാറി മറിയുകയായിരുന്നു. ഇതിന്റെ പ്രധാന കാരണക്കാരന്‍ ആവേശ് ഖാനുമായിരുന്നു. 18ാം ഓവറിലെ ആദ്യ ബോളില്‍ തന്നെ ജയ്‌സ്വാളിനെ അദ്ദേഹം ബൗള്‍ഡാക്കി. ഇതോടെയാണ് റോയല്‍സിന്റെ താളം തെറ്റിയത്.

ക്രീസില്‍ നിലയുറപ്പിച്ച മറ്റൊരു ബാറ്ററായ പരാഗിനെ അവസാന ബോളില്‍ ആവേശ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തതോടെ റോയല്‍സ് ശരിക്കും ഞെട്ടി. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ റോയല്‍സിനു ലഭിച്ചുള്ളൂ.

19ാം ഓവര്‍ പ്രന്‍സ് യാദവിനായിരുന്നു. രണ്ടു ഫോറുകളടക്കം 11 റണ്‍സ് ഈ ഓവറില്‍ റോയല്‍സ് നേടി. തുടര്‍ന്നായിരുന്നു നിര്‍ണാടകമായ അവസാന ഓവര്‍. ജയിക്കാന്‍ ഒമ്പതു റണ്‍സ് മാത്രം മതിയെന്നിരിക്കെ ആറു റണ്‍സ് വിട്ടുകൊടുത്ത ആവേശ് എല്‍എസ്ജിക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

Story first published: Tuesday, April 22, 2025, 12:59 [IST]
Other articles published on Apr 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+