For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഒരു കളി ജയിച്ചപ്പോള്‍ പരാഗിന് ഇത്ര ജാഡയോ? അവരെ അപമാനിച്ചു!! വീഡിയോ

ഗുവാഹത്തി: ഐപിഎല്ലിന്റെ 18ാം സീസണില്‍ ഒടുവില്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരിക്കല്‍ക്കൂടി ഇറങ്ങിയ റോയല്‍സ് ആറു റണ്‍സിനു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടക്കുകയായിരുന്നു. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം റോയല്‍സിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്.

അതിനിടെ കളിക്കു ശേഷമുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് റോയല്‍സ് നായകന്‍ പരാഗ്. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കളി ജയിച്ചപ്പോഴേക്കും അദ്ദേഹത്തിനു ഇത്ര ജാഡയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്.

RIYAN PARAG

പരാഗിന്റെ പെരുമാറ്റം

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരശേഷം ഗ്രൗണ്ടില്‍ വച്ച് ഐപിഎല്‍ ക്രൂവിനെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് അപമാനിച്ചത്. കളിക്കു ശേഷം ഒരു സെല്‍ഫിയെടുക്കട്ടെയെന്ന അഭ്യര്‍ഥിച്ച് ഐപിഎല്‍ ക്രൂയിലുള്ള ഏഴോളം പേര്‍ പരാഗിനെ സമീപിക്കുകയായിരുന്നു. അവരില്‍ നിന്നും മൊബൈല്‍ വാങ്ങി പരാഗ് തന്നെയാണ് സെല്‍ഫിയെടുക്കുകയും ചെയ്തത്.

സെല്‍ഫിയെടുക്കും മുമ്പ് തന്നെ പരാഗ് അല്‍പ്പം ക്ഷുഭിതനായാണ് കാണപ്പെട്ടത്. എങ്കിലും ഫോട്ടോയ്ക്കു ക്ലിക്ക് ചെയ്യവെ തികച്ചും കൃത്രിമമായ ഒരു ചിരി താരത്തിന്റെ മുഖത്ത് കാണാമായിരുന്നു. സെല്‍ഫിക്കു ശേഷം മൊബൈല്‍ അവരില്‍ ആരുടെയും കൈകളിലേക്കു നല്‍കാതെ ധിക്കാരത്തോടെ എറിഞ്ഞു കൊടുത്ത് പരാഗ് അവിടെ നിന്നു പോവുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

ഐപിഎല്‍ ക്രൂവിനോടു മോശമായി പെരുമാറുന്ന റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. വീഡിയോ കാണാം

ഈ പെരുമറ്റത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പരാഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഐപിഎല്‍ മാച്ച് ജയിച്ചപ്പോഴേക്കും ഇത്ര ജാഡയോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. റിയാന്‍ പരാഗ് തീര്‍ച്ചയായും പ്രതിഭയുള്ള താരം തന്നെയാണ്. പക്ഷെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും ജാഡ നല്ലതല്ല. ലോക ക്രിക്കറ്റിനെ സംബന്ധിച്ച് പരാഗ് ഇപ്പോള്‍ ആരുമല്ല. എന്നിട്ടും എന്തിനാണ് ഇത്ര വലിയ ഷോ കാണിക്കു്ന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ തുറന്നടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനായി ആദ്യ കളി ജയിച്ചപ്പോഴേക്കും എന്തൊരു ജാഡയാണ് റിയാന്‍ പരാഗിന്? ആ മൊബൈല്‍ അവരുടെ കൈകളില്‍ കൊടുക്കാതെ വലിച്ചെറിഞ്ഞതില്‍ നിന്നു തന്നെ താരം എത്ര മാത്രം അഹങ്കാരിയാണെന്നു കാണാം. റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായ സഞ്ജു സാംസണിനെ കണ്ടു പഠിക്കൂ. ഉയരങ്ങള്‍ കീഴടക്കിയിട്ടും അദ്ദേഹം കാണിക്കുന്ന എളിമയും വിനയവുമെല്ലാം പരാഗ് മാതൃകയാക്കണമെന്നും ക്രിക്കറ്റ് പ്രേമികള്‍ ആവശ്യപ്പെടുന്നു.

RIYAN PARAG

ത്രില്ലറില്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിനൊടുവിലാണ് രാജസ്ഥാന്‍ റോയല്‍സ് ആറു റണ്‍സിന്റെ നേരിയ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയുടെ (36 ബോളില്‍ 81) ഇടിവെട്ട് ബാറ്റിങാണ് റോയല്‍സിനെ അതിനു സഹായിച്ചത്.

മറുപടിയില്‍ ചെന്നൈയ്ക്കു ആറു വിക്കറ്റിനു 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊഴികെ (44 ബോളില്‍ 63) മറ്റാര്‍ക്കും ബാറ്റിങില്‍ വേണ്ടത്ര മികവ് പുലര്‍ത്താനായില്ല. നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയ വനിന്ദു ഹസരംഗയാണ് ചെന്നൈയെ തകര്‍ത്തത്.

Story first published: Monday, March 31, 2025, 14:35 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+