Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിന് 9.7!! ഏറ്റവും ബെസ്റ്റ് ഓപ്പണിങ്, തൊട്ടുപിന്നില്‍ ആരൊക്കെ? ഇതാ റേറ്റിങ്

ഐപിഎല്ലിന്റെ 18ാം സീസണിനു ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിനു തിരശീല ഉയരുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടം തീപാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തു ഫ്രാഞ്ചൈസികളും പല മാറ്റങ്ങളുമായാണ് ഇത്തവണ പോര്‍ക്കളത്തിലിറങ്ങുക. ഇതില്‍ എടുത്തു പറയേണ്ടത് ഓപ്പണിങിലെ മാറ്റം തന്നെയായിരിക്കും. ടി20യില്‍ ഓപ്പണിങ് ജോടികള്‍ക്കു വലിയ പ്രാധാന്യം തന്നെയുണ്ട്.

കാരണം ഓപ്പണിങ് സഖ്യം നല്‍കുന്ന തുടക്കങ്ങളാണ് മല്‍സരവിധി തീരുമാനിക്കുന്നതില്‍ പലപ്പോഴും നിര്‍ണായകമായി മാറുന്നത്. ഓപ്പണര്‍മാര്‍ക്കു ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാനായാല്‍ അതു എതിര്‍ ടീമിലെ ബാക്ക്ഫൂട്ടിലാക്കുന്നത് പല തവണ കണ്ടിട്ടുള്ളതാണ്. പുതിയ ഐപിഎല്‍ സീസണുകളില്‍ ഓപ്പണിങ് ജോടികള്‍ക്കു റേറ്റിങ് നല്‍ിയാല്‍ ഓരോ ടീമിനും എത്രയാവും ലഭിക്കുകയെന്നു നോക്കാം.

SANJU JAISWAL

ടോപ്പ് ഫൈവില്‍ ആരെല്ലാം?

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓപ്പണിങ് ഓപ്പണിങ് ജോിടികളുടെ അടിസ്ഥാനത്തില്‍ ടീമുകള്‍ക്കു റേറ്റിങ് നല്‍കിയാല്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സായിരിക്കും തലപ്പത്ത്. 10ല്‍ 9.7 ആയിരിക്കും അവരുടെ റേറ്റിങ്. സഞ്ജുവും യുവതാരം യശസ്വി ജയ്‌സ്വാളുമടങ്ങുന്ന റോയല്‍സിന്റെ ഓപ്പണിങ് ജോടിയാണ് ഏറ്റവും ബെസ്‌റ്റെന്നു നിസംശയം പറയാം.

അഗ്രസീവ് ബാറ്റര്‍മാരായ ഇരുവരും പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മിടുക്കരാണ്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി അനായാസം റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജുവിനും ജയ്‌സ്വാളിനും സാധിക്കും.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ക്കു പകരമാണ് ഈ സീസണില്‍ സഞ്ജു ഓപ്പണിങിലേക്കു വരുന്നത്. അടുത്തിട ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കളിച്ച് മൂന്നു സെഞ്ച്വറികളടക്കം കുറിക്കാന്‍ മലയാളി താരത്തിനായിരുന്നു. ഇനി റോയല്‍സിലും ഈ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം.

റോയല്‍സ് കഴിഞ്ഞാല്‍ ഓപ്പണിങില്‍ ഏറ്റവും മികച്ച റോറ്റിങുള്ളത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയുമാണ് ഹൈദരാബാദിന്റെ ഓപ്പണിങ് ജോടികള്‍ 9.5 റേറ്റിങാണ് ഈ സഖ്യത്തിനു ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനു ചില മല്‍സരങ്ങളില്‍ ഗംഭീര തുടക്കങ്ങള്‍ നല്‍കാന്‍ ഹെഡ്- അഭിഷേക് സഖ്യത്തിനായിരുന്നു.

അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ഓപ്പണര്‍മാരുടെ റേറ്റിങില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ എന്നിവരാണ് സിഎസ്‌കെയുടെ ഓപ്പണിങ് ജോടികള്‍. 9.1 റേറ്റങാണ് ഈ സഖ്യത്തിനു ലഭിച്ചിരിക്കുന്നത്.

ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടും ചേര്‍ന്നായിരിക്കും. ഈ ജോടിയുടെ റേറ്റിങ് 8.8 ആണ്. അഞ്ചാമതുള്ള ജിടിയുടെ ഓപ്പണര്‍മാര്‍ ക്യാപ്ന്‍ ശുഭ്മന്‍ ഗില്ലും ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറും ചേര്‍ന്നായിരിക്കും.

അവസാന അഞ്ചിലെ ടീമുകള്‍

ഓപ്പണര്‍മാരുടെ റേറ്റിങില്‍ അവസാന അഞ്ചിള്ള ടീമുകളിലേക്കു വന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ് എന്നിവരാണുള്ളത്. സുനില്‍ നരെയ്‌നും ക്വിന്റണ്‍ ഡികോക്കുമുള്‍പ്പെടുന്ന കെകെആറിന്റെ ഓപ്പണിങ് ജോടിയുടെ റേറ്റിങ് 8.3 ആണ്.

ROHITSHARMA

രോഹിത് ശര്‍മയും ഇംഗ്ലണ്ട് താരം വില്‍ ജാക്‌സുമായിരിക്കും മുംബൈയ്ക്കായി ഈ സീസണില്‍ ഓപ്പണ്‍ ചെയ്‌തേക്കുക. 7.9 റേറ്റിങാണ് ഈ ജോടിക്കുള്ളത്. ഡിസിയുടെ ഓപ്പണിങ് ജോടികള്‍ കെഎല്‍ രാഹുലും ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കുമായേക്കും. ഈ സഖ്യത്തിന്റെ റേറ്റിങ് 7.5 ആണ്.

പഞ്ചാബ് കിങ്‌സിന്റെ ഓപ്പണിങ് ജോടികള്‍ പ്രഭ്‌സിമ്രന്‍ സിങും ജോഷ് ഇംഗ്ലിസമായേക്കും. അങ്ങനെയെങ്കില്‍ ഇവരുടെ റേറ്റിങ് 7.2 ആയിരിക്കും. റേറ്റിങില്‍ ഏറ്റവും പിറകിലുള്ളത് എല്‍എസ്ജിയാണ്. അവര്‍ക്കായി ഇംഗ്ലണ്ടിന്റെ മിച്ചെല്‍ മാര്‍ഷും സൗത്താഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രവുമാവും ഓപ്പണ്‍ ചെയ്‌തേക്കുക. ഈ സഖ്യത്തിന്റെ റേറ്റില്‍ 6.6 മാത്രമാണ്.

Story first published: Monday, March 17, 2025, 14:21 [IST]
Other articles published on Mar 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+