For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത്-ജാക്‌സ് ഓപ്പണിങ്, ഹാര്‍ദിക് അഞ്ചാമന്‍; മുംബൈ പ്ലേയിങ് 11നുമായ ചാറ്റ് ജിപിറ്റി

മുംബൈ: ഐപിഎല്‍ 2025നായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇതിനോടകം എല്ലാ ടീമുകളും യുവതാരങ്ങളെ പരിഗണിച്ച് പരിശീലന ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് ശേഷമുള്ള ആദ്യ സീസണായതിനാല്‍ വലിയ മുന്നൊരുക്കങ്ങള്‍ ടീമുകള്‍ക്കാവശ്യമാണ്. പല ടീമുകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ശക്തമായ പ്ലേയിങ് 11നെയടക്കം കണ്ടെത്തുകയെന്ന വലിയ തലവേദനയാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്.

കരുത്തരുടെ നിരയായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഇടവേളക്ക് ശേഷം കപ്പ് പ്രതീക്ഷിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് അവസാന സീസണില്‍ മുംബൈ ഇറങ്ങിയത്. ടീമിനുള്ളിലെ ഭിന്നത കാരണം പ്രകടനം മോശമാവുകയും ടീം പിന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍ ഇത്തവണ ടീമിനെ ഉടച്ചുവാര്‍ത്ത് ഇറങ്ങുന്ന മുംബൈക്ക് കിരീട പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ വരുന്ന സീസണില്‍ മുംബൈക്ക് പരിഗണിക്കാവുന്ന മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ചാറ്റ് ജിപിറ്റി.

രോഹിത് ശര്‍മ-വില്‍ ജാക്‌സ്

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം വില്‍ ജാക്‌സ് എത്തുമെന്നാണ് ചാറ്റ് ജിപിറ്റി പറയുന്നത്. രോഹിത് ശര്‍മയെ ഇത്തവണയും ഓപ്പണിങ്ങില്‍ പ്രതീക്ഷിക്കാം. മോശം ഫോമിലൂടെയാണ് രോഹിത് ശര്‍മ കടന്ന് പോകുന്നതെങ്കിലും ഐപിഎല്ലില്‍ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാനാണ് സാധ്യത.

ഇഷാന്‍ കിഷന്‍ ടീം വിട്ടതോടെ രോഹിത്തിന് പുതിയ ഓപ്പണിങ് പങ്കാളിയെ കണ്ടെത്തേണ്ടതായുണ്ട്. ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ് രോഹിത്തിനൊപ്പം ഓപ്പണറായി എത്താനാണ് സാധ്യത കൂടുതല്‍. 5.25 കോടിക്കാണ് വില്‍ ജാക്‌സിനെ മുംബൈ ടീമിലെത്തിച്ചത്. ഈ കൂട്ടുകെട്ട് ക്ലിക്കാവുമോയെന്നത് കാത്തിരുന്ന് കാണാം.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഇന്ത്യയുടെ ടി20 നായകനായ സൂര്യയെ മുംബൈ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ സൂര്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള സൂര്യയുടെ ഫോം മുംബൈയുടെ കിരീട സാധ്യത തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. ഐപിഎല്ലിലെ സൂര്യയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതായതിനാല്‍ താരം ഫോമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

നാലാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കണം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് നിലയുറപ്പിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും ശേഷിയുള്ളവനാണ്. സ്ഥിരതയോടെ കളിക്കുന്ന താരമാണ് തിലക്. മുംബൈക്കൊപ്പം ഇതിനോടകം നിരവധി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തിലകിന് സാധിച്ചിട്ടുണ്ട്. മുംബൈ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് തിലക്. ഇത്തവണ മുംബൈയുടെ ഹീറോയായി തിലക് മാറാന്‍ സാധ്യതകളേറെയാണ്.

അഞ്ചാം നമ്പറില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമാവും. നായകനെന്ന നിലയില്‍ ഇതിനോടകം ഐപിഎല്‍ കിരീടം നേടാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. എന്നാല്‍ അവസാന സീസണില്‍ മുംബൈ ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന് തന്നെ കരുതാം.

mumbai indians

നമാന്‍ ധിര്‍, റിയാന്‍ റിക്കില്‍ട്ടന്‍, മിച്ചല്‍ സാന്റ്‌നര്‍

മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള നമാന്‍ ധിറിനെ ആറാം നമ്പറിലേക്കാണ് പരിഗണിച്ചിരിക്കുന്നത്. ഇതിനോടകം മുംബൈക്കായി മികവ് കാട്ടാന്‍ നമാന് സാധിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി റിയാന്‍ റിക്കില്‍ട്ടനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള റിക്കില്‍ട്ടന് ഫിനിഷിങ്ങില്‍ നിര്‍ണ്ണായക റോളാണുള്ളത്. ടിം ഡേവിഡിനെ മുംബൈ ഒഴിവാക്കിയിരുന്നു. കിവീസ് സ്പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ സാന്റ്‌നറെ മുംബൈ എട്ടാം നമ്പറില്‍ കളിപ്പിക്കും. സിഎസ്‌കെ വേണ്ടവിധം ഉപയോഗിക്കാതെ തഴഞ്ഞ സാന്റ്‌നറെ മുംബൈ ഒപ്പം കൂട്ടുകയായിരുന്നു.

ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ

മുംബൈയുടെ പേസ് നിരയാണ് ഇത്തവണ ഏറ്റവും ശക്തം. ഒമ്പതാം നമ്പറില്‍ ദീപക് ചഹാര്‍ എത്തുമ്പോള്‍ 10ാം നമ്പറില്‍ ട്രന്റ് ബോള്‍ട്ടും അവസാനക്കാരനായി ജസ്പ്രീത് ബുംറയുമെത്തും. ദീപക്കും ബോള്‍ട്ടും ന്യൂബോളില്‍ ആക്രമിക്കുമ്പോള്‍ ബുംറക്ക് ഡെത്തോവറിലടക്കം നിര്‍ണ്ണായക റോളുണ്ടാവും. സമീപകാലത്തായി പേസര്‍മാരുടെ കരുത്ത് കുറവ് മുംബൈയെ പിന്നോട്ടടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇത്തവണ സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

Story first published: Saturday, February 8, 2025, 8:07 [IST]
Other articles published on Feb 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+