Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വരുന്നത് വന്‍ കൂടുമാറ്റം, രോഹിത് എല്‍എസ്ജിയിലേക്ക്! പകരം രാഹുലിനെ മുംബൈയ്ക്കു നല്‍കും?

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റത്തിനു ക്രിക്കറ്റ് ലോകം വൈകാതെ സാക്ഷിയായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കെയാണ് അണിയറയില്‍ വമ്പന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതു പ്രകാരം മുംബൈ ഇന്ത്യന്‍സ് അവരുടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു കൈമാറിയേക്കും. പകരം അവരുടെ ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലിനെ മുംബൈ ടീമിനു വിട്ടു കൊടുക്കുകയും ചെയ്യുമെന്നാണ് വിവരം.

രോഹിത്തും രാഹുലും അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ, ലഖ്‌നൗ ടീമുകളിലുണ്ടാവില്ലെന്ന ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെ പല ഫ്രാഞ്ചൈസികളുമായി ചേര്‍ത്ത് രോഹിത്തിന്റെ പേരില്‍ അഭൂഹങ്ങളും വരികയാണ്.

ROHIT SHARMA

രാഹുലാവട്ടെ തന്റെ പഴയ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കു ക്യാപ്റ്റനായി തിരികെ വന്നേക്കുമെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ രോഹിത്തിനെയും രാഹുലിനെയും പരസ്പരം കൈമാറുന്ന തരത്തിലുള്ള ഒരു നീക്കത്തിനു മുംബൈയും എഎല്‍എസ്ജിയും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്.

രോഹിത്തിന്റെയും രാഹലിന്റെയും ഭാവിയെക്കുറിച്ച് കഴിഞ്ഞ സീസണിനിടെ തന്നെ ആശങ്കകളുയര്‍ന്നിരുന്നു. കാരണം തന്നെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയെ പുതിയ മുംബൈ ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തില്‍ രോഹിത്തിനു അരിശവും രോഷവുമുണ്ടായിരുന്നു. കഴിഞ്ഞ സീസണിനു പിന്നാലെ അദ്ദേഹം ടീം വിട്ടുമെന്നും ദേശീയ മാധ്യമങ്ങളും സൂചന നല്‍കിയിരുന്നു.

രാഹുലിന്റെ കാര്യമെടുത്താല്‍ അദ്ദേഹവും എല്‍എസ്ജി ടീമില്‍ അതൃപ്തനാണ്. കഴിഞ്ഞ സീസണില്‍ അവസാന റൗണ്ടിലെ ഒരു മല്‍സരത്തില്‍ ടീം പരാജയപ്പെട്ട ശേഷം ഗ്രൗണ്ടിലേക്കു വന്ന ടീമുടമ രാജീവ് ഗോയെങ്ക രാഹുലിനെ പരസ്യമായി ശകാരിക്കുകയും തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പിന്നീട് പ്രചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഗോയെങ്കയ്ക്കു നേരെ ഉയരുകയും ചെയ്തിരുന്നു. പരസ്യമായി നേരിട്ട ഈ അപമാനം രാഹുലിനെ ടീം വിടാനും പ്രേരിപ്പിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്ത രാഹുലിനു പകരം മുംബൈയില്‍ നിന്നും രോഹിത്തിനെ കൊണ്ടുവരാന്‍ സാധിച്ചാല്‍ അതു ലഖ്‌നൗവിനെ സംബന്ധിച്ച് ലോട്ടറി തന്നെയായിരിക്കും. രാഹുലിന്റെ ഒഴിവിലേക്കു രോഹിത്തിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാന്‍ ലഖ്‌നൗവിനു സാധിക്കുകയും ചെയ്യും. എന്നാല്‍ മുംബൈയിലേക്കു വന്നാല്‍ രാഹുലിനു ക്യാപ്റ്റന്‍സി ലഭിക്കാനിടയില്ല. ഹാര്‍ദിക് പാണ്ഡ്യ തന്നെ ക്യാപറ്റനായി തുടരാനാണ് സാധ്യത.

KL RAHUL

രാഹുലിനെ സംബന്ധിച്ച് ഹാര്‍ദിക്കിനു കീഴില്‍ കളിക്കുകയെന്നത് അത്ര വലിയ വിഷയമാവില്ല. കാരണം ഹാര്‍ദിക്കുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് രാഹുല്‍. അതുകൊണ്ടു തന്നെ മുംബൈ ടീമുമായി വളരെ പെട്ടെന്നു ഒത്തുചേര്‍ന്നു പോവാനും അദ്ദേഹത്തിനു സാധിച്ചേക്കും.

മുംബൈയിലേക്കു കൂടുമാറിയാല്‍ രോഹിത്തിന്റെ ഓപ്പണിങ് റോളും രാഹുലിനായിരിക്കും ലഭിച്ചേക്കുക. പക്ഷെ ഇഷാന്‍ കിഷനെ മുംബൈ അടുത്ത സീസണിലും മുംബൈ നിലനിര്‍ത്തിയാല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ രാഹുലിനു കിട്ടിയേക്കില്ല.

അതേസമയം, 2011 മുതല്‍ മുംബൈയുടെ കടുംനീല ജഴ്സിയിലുള്ള താരമാണ് രോഹിത്. അതുവരെ ഒരു ഐപിഎല്‍ ട്രോഫി പോലുമില്ലാതെ വലഞ്ഞ അവരെ ഹിറ്റ്മാന്‍ അഞ്ചു തവണ ചാംപ്യന്‍മാരാക്കുകയും ചെയ്തു. പക്ഷെ 2023ലെ സീസണിനു തൊട്ടുമുമ്പ് രോഹിത്തിനെ പുറത്താക്കി ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍റെ ചുമതല മുംബൈ ഏല്‍പ്പിക്കുകയായിരുന്നു. ടീമിനകത്തും പുറത്തുമെല്ലാം പ്രശ്‌നങ്ങള്‍ തുടങ്ങിയതും അതിനു ശേഷമാണ്.

എന്നാല്‍ 2022ലാണ് രാഹുല്‍ എല്‍എസ്ജി ടീമിലേക്കേു വരുന്നത്. അതിനു മുമ്പ് ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2022, 23 സീസണുകളില്‍ ലഖ്‌നൗ ടീമിനെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിക്കാന്‍ രാഹുലിനായിരുന്നു. പക്ഷെ അവസാനത്തെ സീസണില്‍ അദ്ദേഹത്തിനു അതു സാധിച്ചില്ല. ഇതോടെയാണ് രാഹുലും ടീമുടമയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയത്.

Story first published: Monday, July 22, 2024, 14:06 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+