For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ലേലം കഴിഞ്ഞു, പിന്നാലെ ഇവര്‍ ദുരന്തം!! മുംബൈയുടെ കോടികള്‍ വെള്ളത്തില്‍?

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയാണ് അടുത്ത സീസണിനു കച്ചമുറുക്കുന്നത്. അഞ്ചു പ്രധാനപ്പെട്ട താരങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയ അവര്‍ ബാക്കിയുള്ള കളിക്കാരെയാണ് മെഗാ ലേലത്തില്‍ ടീമിലേക്കു കൊണ്ടു വന്നിട്ടുള്ളത്. ചില മികച്ച താരങ്ങളെ സ്വന്തമാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു.

വളരെ സന്തുലിതമായ ഒരു സ്‌ക്വാഡിനെയാണ് അടുത്ത സീസണിലേക്കായി മുംബൈ വാര്‍ത്തെടുത്തിട്ടുള്ളത്. എല്ലാ മേഖലയിലും മാച്ച് വിന്നര്‍മാരായ കളിക്കാരെ കണ്ടെത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആറാമത്തെ ട്രോഫിയാണ് അടുത്ത സീസണില്‍ മുംബൈ സ്വപ്‌നം കാണുന്നത്.

എന്നാല്‍ മെഗാ ലേലം കഴിഞ്ഞതിനു പിന്നാലെ മുംബൈയുടെ ചില മികച്ച താരങ്ങള്‍ വിവിധ ടീമുകള്‍ക്കൊപ്പം വന്‍ ഫ്‌ളോപ്പായി മാറിയിട്ടുണ്ടെന്നു കാണാം. ഇതു അടുത്ത സീസണിനൊരുങ്ങുന്ന മുംബൈയെ വലിയ ആശങ്കയിലുമാക്കിയിരിക്കുകയാണ്. ലേലത്തിനു ശേഷം നിരാശാജനകമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ROHIT SHARMA

രോഹിത് ശര്‍മ

മുന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അഞ്ചു തവണ മുംബൈയെ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിട്ട നായകന്‍ കൂടിയായ അദ്ദേഹം മെഗാ ലേലത്തിനു ശേഷം മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഹിറ്റ്മാന്‍ കളി തുടരുകയാണ്.

എന്നാല്‍ രോഹിത്തിന്റെ ബാറ്റിങില്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചതായി കാണാം. ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്നിങ്‌സുകളില്‍ നിന്നും വെറും 19 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

കൂടാതെ ഓസ്‌ട്രേലിയയിലെ പരിശീലന മല്‍സരത്തിലും രോഹിത് തികഞ്ഞ പരാജയമായി മാറിയിരുന്നു. ഐപിഎല്‍ ടി20 ഫോര്‍മാറ്റിലാണെങ്കിലും ടെസ്റ്റിലെ തുടര്‍ച്ചയായ ചെറിയ സ്‌കോറുകള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും. ഇതു ടി20യിലും രോഹിത് ഫ്‌ളോപ്പാവാന്‍ വഴിയൊരുക്കിയേക്കുകയും ചെയ്യും.

ട്രെന്റ് ബോള്‍ട്ട്

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷയോടെ തിരികെ കൊണ്ടു വന്നിട്ടുള്ള താരമാണ് ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. രാജസ്ഥാന്‍ റോല്‍സ് കൈവിട്ടതോടൊണ് പേസ് ബൗളിങില്‍ തങ്ങളുടെ കുന്തമുനയായ മുന്‍ താരത്തെ അവര്‍ തിരികെ വാങ്ങിയത്.

ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അടുത്ത സീസണില്‍ ബോള്‍ട്ട് കൂടി ചേരുന്നതോടെ അതു ഡ്രീം കോമ്പിനേഷനായി മാറുകയും ചെയ്യുന്നു. പക്ഷെ മെഗാ ലേലത്തിനു ശേഷം ബോള്‍ട്ട് അത്ര മികച്ച ഫോമിലല്ല പന്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. നോര്‍ത്തേണ്‍ വാരിയേഴ്‌സിനായി നാലു ടി10 മല്‍സരങ്ങളിലാണ് ലേലത്തിനു ശേഷം അദ്ദേഹം കളിച്ചത്.

TRENT BOULT

ഇവയില്‍ മൂന്നിലും ഒരു വിക്കറ്റ് പോലും കിവി പേസര്‍ക്കു ലഭിച്ചിട്ടില്ല. ഒരു കളിയില്‍ മാത്രമാണ് ബോള്‍ട്ട് നന്നായി പന്തെറിഞ്ഞത്. ഇതില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതേ പ്രകടനം അടുത്ത ഐപിഎല്ലിലും അദ്ദേഹം തുടര്‍ന്നാല്‍ മുംബൈയ്ക്കു പണിയായേക്കും.

ദീപക് ചാഹര്‍

മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലേക്കു പുതുതായി വന്ന മറ്റൊരു താരമാണ് ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റായ അദ്ദേഹം ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച ശേഷമാണ് പുതിയ തട്ടകത്തിലെത്തുന്നത്. എന്നാല്‍ പരിക്കുകള്‍ വിടാതെ പിന്തുടര്‍ന്ന കരിയറാണ് ചാഹറിന്റേത്. ഇതു കാരണം ഒരുപാട് മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ രാജസ്ഥാനു വേണ്ടിയാണ് ചാഹര്‍ അവസാനമായി കളിച്ചത്. ഇവയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം താരം കാഴ്ചവച്ചതുമില്ല. ആറു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ മാത്രമേ ചാഹറിനു വീഴ്ത്താനായുള്ളൂ.

Story first published: Tuesday, December 17, 2024, 15:06 [IST]
Other articles published on Dec 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+