For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് കീഴില്‍ കളിക്കാന്‍ രോഹിത്! ബട്‌ലറുമായി കൈമാറ്റമോ? വമ്പന്‍ മാറ്റം വന്നേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടാനുള്ള നീക്കമാണ് ടീമുകള്‍ നടത്തുന്നത്. ലേലത്തിന് മുമ്പ് തന്നെ നോട്ടമിടുന്ന താരങ്ങളുമായി ധാരണയിലേക്കെത്താനുള്ള നീക്കമാണ് മിക്ക ടീമുകളും നടത്തുന്നത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത പല വമ്പന്‍ കൂടുമാറ്റങ്ങളും ഇത്തവണത്തെ ലേലത്തിന് മുമ്പ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഇതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലേക്കാണ്. മുംബൈ ഇന്ത്യന്‍സില്‍ അവസാന സീസണില്‍ ചില അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതോടെ ഒട്ടും പ്രതീക്ഷിക്കാതെ ടീം പിന്നോട്ട് കൂപ്പുകുത്തി. ടീം രണ്ട് തട്ടിലാവുകയും താരങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയടക്കം മുംബൈ വിട്ടേക്കുമെന്നാണ് വിവരം.

ഇപ്പോഴിതാ രോഹിത് ശര്‍മയെ കൈവിട്ട് മറ്റൊരു സൂപ്പര്‍ ഡീലിന് മുംബൈ ശ്രമിക്കുകയാണെന്നാണ് വിവരം. മുംബൈ ജോസ് ബട്‌ലറെ സ്വന്തമാക്കാന്‍ രോഹിത് ശര്‍മയെ രാജസ്ഥാന്‍ റോയല്‍സിന് കൈമാറിയേക്കുമെന്നാണ് സൂചനകള്‍ വരുന്നത്. രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാണെങ്കിലും ആരാധക പിന്തുണയും അംഗീകാരവും രോഹിത്തിനാണ്.

അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യക്ക് നായകനായി തുടരാന്‍ രോഹിത് മുംബൈയില്‍ തുടരുന്നത് പ്രയാസമുണ്ടാക്കും. ഈ സാഹചര്യത്തില്‍ ഭാവി മുന്നില്‍ക്കണ്ട് ഹാര്‍ദിക്കിനെ നിലനിര്‍ത്തി രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ആലോചിക്കുന്നത്. രോഹിത് ശര്‍മയെ രാജസ്ഥാന് കൈമാറി ജോസ് ബട്‌ലറെ എത്തിക്കുന്നത് മുംബൈക്ക് ഗുണം ചെയ്യും. നിലവിലെ മുംബൈയുടെ ബാറ്റിങ് നിരയില്‍ മികച്ചൊരു വിദേശ ബാറ്റ്‌സ്മാന്റെ കുറവുണ്ട്.

jos buttler ipl 2025

രോഹിത് ശര്‍മ കൂടുമാറിയാല്‍ പകരം ഓപ്പണര്‍ റോളില്‍ ബട്‌ലറെ കളിപ്പിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഈ കൈമാറ്റത്തിനാണ് മുംബൈ ശ്രമിക്കുന്നത്. നേരത്തെ മുംബൈക്കായി കളിച്ചിട്ടുള്ള താരമാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ മുംബൈ മാനേജ്‌മെന്റുമായി ബട്‌ലര്‍ക്ക് നല്ല ബന്ധവുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് വലിയൊരു പൊളിച്ചെഴുത്തിലേക്കാണ് നീങ്ങുന്നത്. ബട്‌ലര്‍ ടീം വിടാന്‍ തയ്യാറായാല്‍ രാജസ്ഥാന് സൂപ്പര്‍ താരത്തെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവും.

രോഹിത് ശര്‍മ രാജസ്ഥാനിലേക്കെത്തിയാലും സഞ്ജു സാംസണ്‍ നായകനായി തുടര്‍ന്നേക്കുമെന്നാണ് വിവരം. സഞ്ജു സാംസണുമായി രോഹിത് ശര്‍മക്ക് അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ നായകനായ രോഹിത്തിന് സഞ്ജുവിന് കീഴില്‍ കളിക്കാന്‍ പ്രശ്‌നങ്ങളുണ്ടായേക്കില്ല. സഞ്ജു രോഹിത്തിന് അര്‍ഹിച്ച സ്ഥാനവും നല്‍കുമ്പോള്‍ ടീമിന് മികച്ച രീതിയില്‍ മുന്നോട്ട് പോകാനാവും. രോഹിത്തിന്റെ അനുഭവസമ്പത്തും രാജസ്ഥാന് ഗുണം ചെയ്യുമെന്നുറപ്പ്.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് സൂര്യകുമാര്‍ യാദവ് കൂടുമാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അവസാന സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ സൂര്യക്ക് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കൂടുമാറാന്‍ അദ്ദേഹം തയ്യാറെടുക്കുകയാണ്. മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കാണ് സൂര്യകുമാര്‍ യാദവ് കൂടുമാറുന്നതെന്നാണ് വിവരം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ നായകന്‍ ശ്രേയസ് അയ്യരാണ്.

എന്നാല്‍ ടി20യില്‍ മികച്ച കണക്ക് അവകാശപ്പെടാനാവാത്ത ശ്രേയസിനെ മാറ്റി ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവിനെ കൊണ്ടുവരാനാണ് കെകെആറിന്റെ പദ്ധതി. ഈ നീക്കം കെകെആറിന് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ആരാധകര്‍ പ്രതീക്ഷിക്കാത്ത പല കൂടുമാറ്റങ്ങളും നടക്കാന്‍ സാധ്യത കൂടുതലാണ്. വമ്പന്‍ ടീമുകളെല്ലാം വലിയ പൊളിച്ചെഴുത്ത് നടത്തി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, August 27, 2024, 13:42 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+