Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈയില്‍ ഇനി വേണ്ട, രോഹിത് സിഎസ്‌കെയിലേക്കു വരൂ! ഇതാ കാരണങ്ങള്‍

അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിനൊപ്പം അടുത്ത സീസണിലും അവരുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മ തുടരുമോയെന്ന കാര്യം സംശയമാണ്. കാരണം കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയതും പകരം ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിച്ചതുമെല്ലാം ഒരുപാട് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഇതോടെ ടീമുടമകളും രോഹിത്തും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും അതു ടീമിനെ മോശമായി ബാധിക്കുകയും ചെയ്തിരുന്നു.

ഹാര്‍ദിക്കിനു കീഴില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. തനിക്കു പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ രോഹിത്തിനു അതൃപ്തിയും രോഷവുമുണ്ടായിരുന്നതായി ഭാര്യ റിതിക സജ്‌ദേയുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുകയും ചെയ്തിരുന്നു. ടീമുമായി ഇനിയൊരിക്കലും ഒത്തുപോവാനാവാത്ത വിധത്തില്‍ രോഹിത് അകന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ROHIT SHARMA

അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ പരമാവധി നാലു പേരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിച്ചേക്കുകയുള്ളൂ. മുംബൈ നിലനിര്‍ത്തുന്നവരുടെ ലിസ്റ്റില്‍ രോഹിത് ഉള്‍പ്പെടാനുള്ള സാധ്യതയും തീരെ കുറവാണ്. 2011 മുതല്‍ മുംബൈയുടെ നീല ജഴ്‌സിയില്‍ ഹിറ്റ്മാനെ ആരാധകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ടീം അഞ്ചു തവണ ഐപിഎല്ലില്‍ മുത്തമിട്ടതും അദ്ദേഹത്തിനു കീഴില്‍ തന്നെയാണ്.

അടുത്ത സീസണില്‍ മുംബൈ വിട്ട് രോഹിത് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയാല്‍ അതൊരു മികച്ച നീക്കം തന്നെയായിരിക്കും. മുംബൈയെപ്പോലെ ഐപിഎല്ലില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ഫ്രാഞ്ചൈസി കൂടിയാണ് സിഎസ്‌കെ. രോഹിത്തിനു ഈ കൂടുമാറ്റത്തെക്കുറിച്ച് ഗൗരവമായി തന്നെ ആലോചിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിനു കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തില്‍ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ രോഹിത്തിനു അവസരം ലഭിക്കുമെന്നതാണ് ആദ്യത്തെ കാരണം. കളിക്കാരെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുകൂലമായ അന്തരീക്ഷം ഒരുക്കി നല്‍കുകയും ചെയ്യാറുള്ള ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. സീനിയര്‍ താരം കൂടിയായ രോഹിത്തിനു ഇവിടെ വലിയ പിന്തുണ തന്നെയായിരിക്കും ലഭിക്കുക. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ വന്‍ വിജയമായി മാറാനും അദ്ദേഹത്തിനു സാധിച്ചേക്കും.

ROHIT SHARMA - HARDIK PANDYA

ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയമാണ്. അതുകൊണ്ടു തന്നെ ധോണിയില്ലെങ്കില്‍ പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു ഒരു വഴികാട്ടിയെ ആവശ്യമാണ്. ഈ റോള്‍ വളരെ ഭംഗിയായി നിര്‍വഹിക്കാനും രോഹിത്തിനു സാധിക്കും.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ അനുഭവസമ്പത്ത് റുതുരാജിനെ കൂടുതല്‍ മെച്ചപ്പെട്ട ക്യാപ്റ്റനായി മാറാന്‍ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ സീസണില്‍ ധോണിക്കു റുതുരാജ് നല്‍കിയ ബഹുമാനവും ഇരുവരും തമ്മിലുള്ള ഒത്തിണക്കവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഹിത്തുമായും സമാനമായ ഒരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ നാട്ടുകാരന്‍ കൂടിയായ റുതുരാജിനു സാധിക്കുകയും ചെയ്യും.

ഓപ്പണിങ് ബാറ്ററെന്ന നിലയില്‍ രോഹിത്തിനു സിഎസ്‌കെയുടെ ലൈനപ്പുമായി വളരെ വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുമെന്നതാണ് മൂന്നാമത്തെ കാരണം. സീനിയര്‍ താരങ്ങള്‍ക്കു എല്ലായ്‌പ്പോഴും മുന്‍തൂക്കവും അവരുടെ അനുഭവസമ്പത്തിന് ഏറെ മൂല്യവും കല്‍പ്പിക്കുന്ന ടീമാണ് സിഎസ്‌കെ. അതിനാല്‍ തന്നെ ഓപ്പണറെന്ന നിലയില്‍ രോഹിത്തിനെ കയറൂരിവിടാന്‍ തന്നെ സിഎസ്‌കെ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്. ക്യാപ്റ്റന്‍ റുതുരാജിനൊപ്പം വളരെ മികച്ചൊരു ഓപ്പണിങ് പങ്കാളിയായി മാറാനും അദ്ദേഹത്തിനു കഴിയും.

Story first published: Saturday, July 20, 2024, 19:31 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+