For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയെ രക്ഷിക്കാന്‍ സച്ചിനെത്തി!! ആവശ്യപ്പെട്ടത് ഈ കാര്യം, രോഹിത്തടക്കം പോവില്ല?

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് ബാറ്റിങ് ഇതിഹിസാവും ടീം ഉപദേശകനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടീമില്‍ നിന്നും സൂപ്പര്‍ താരങ്ങളുടെ വലിയൊരു കൊഴിഞ്ഞു പോവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രംഗത്തു വന്നിരിക്കുന്നത്. ഇതോടെ പുതിയ ട്വിസ്റ്റ് സംഭവിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തു നിന്നും തന്നെ നീക്കുകയും പകരം ഈ ചുമതല ഹാര്‍ദിക് പാണ്ഡ്യക്കു നല്‍കുകയും ചെയ്തതിനു ശേഷം മുംബൈയുമായി രോഹിത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹം മുംബൈയ്‌ക്കൊപ്പമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുള്‍പ്പെടെ ചില ഫ്രാഞ്ചൈസികള്‍ രോഹിത്തിനായി താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

SACHIN TENDULAKAR

സച്ചിന്‍ ആവശ്യപ്പെട്ടത് എന്ത്?

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കവെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരെ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും നിലനിര്‍ത്തണമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. മുന്‍ നായകന്‍ രോഹിത് ശര്‍മയെക്കൂടാതെ ടീമിന്റെ നെടുംതൂണുകളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരും അടുത്ത സീസണിലും ടീമിലുണ്ടാവണമെന്നാണ് സച്ചിന്‍ പറയുന്നത്.

ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രോഹിത്. അതിനാല്‍ തന്നെ എന്തുവില കൊടുത്തും അദ്ദേഹത്തെ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കുള്ളത്. പക്ഷെ ടീമില്‍ തുടരാനുള്ള മുംബൈയുടെ ഓഫര്‍ രോഹിത് സ്വീകരിക്കുമോയന്നതാണ് ചോദ്യം.

ടീമിലെ ഐക്യം നഷ്ടപ്പെട്ടു

രോഹിത് ശര്‍മയ്ക്കു കീഴില്‍ 2023ലെ സീസണ്‍ വളരെ ഒത്തൊരുമയോടെ കളിച്ച ടീമായിരുന്നു മുംബൈ ഇന്ത്യന്‍സെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതോടെയാണ് മുംബയില്‍ പ്രശ്‌നങ്ങളുടെ തുടക്കം. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ രോഹിത്തിനു മാത്രമല്ല ടീമിലെ സീനിയര്‍ താരങ്ങള്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ രോഹിത്തിനൊപ്പമാണ് നിന്നത്. ഇതേ തുടര്‍ന്നു രണ്ടു ഗ്രൂപ്പുകളും രൂപപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത്തിനെ അനുകൂലിക്കുന്നവര്‍ ഒരു ഗ്രൂപ്പായപ്പോള്‍ മറുഭാഗത്ത് ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്ന ഇഷാന്‍ കിഷനടക്കമുള്ളവരായിരുന്നു.

ROHIT SHARMA

ടീമിലെ ഈ ഭിന്നിപ്പ് സീസണില്‍ മുംബൈയെ ദോഷകരമായി ബാധിക്കുകയും ചെയ്തു. ചാംപ്യന്‍മാരാവാന്‍ ശേഷിയുള്ള ടീമുണ്ടായിട്ടും പ്ലേഓഫില്‍ പോലുമെത്താന്‍ ഹാര്‍ദിക് നയിച്ച ടീമിനു സാധിച്ചില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് അവര്‍ നാണംകെടുകയും ചെയ്തു.

മെഗാ ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെ മുംബൈ തീര്‍ച്ചയായും നിലനിര്‍ത്തുമെന്നാണ് വിവരം. എന്നാല്‍ രോഹിത്, സൂര്യ, ബുംറ എന്നിവര്‍ ടീമില്‍ തുടരുമോയെന്ന കാര്യം സംശയമാണ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

രോഹിത്തിനെ നോട്ടമിട്ട് എല്‍എസ്ജി

രോഹിത് ശര്‍മയെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ മുന്‍പന്തിയിലുള്ള ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. 50 കോടി രൂപ വരെ അദ്ദേഹത്തിനു വേണ്ടി എല്‍എസ്ജി മാറ്റി വച്ചതായും ചില മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച കെഎല്‍ രാഹുലിനെ എല്‍എസ്ജി നിലനിര്‍ത്തില്ലെന്നാണ് വിവരം. പകരക്കാരനായാണ് രോഹിത്തിനെ അവര്‍ കണ്ടുവച്ചിരിക്കുന്നത്. ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തിനു എല്‍എസ്ജി നല്‍കിയേക്കും.

Story first published: Thursday, September 12, 2024, 13:15 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+