For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭ് സിഎസ്‌കെയിലേക്ക്, എല്ലാം ഉറപ്പിച്ചു! ഡല്‍ഹിയെ നയിക്കാന്‍ ഹിറ്റ്മാനെത്തും?

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ അണിയറയില്‍ വമ്പന്‍ നീക്കങ്ങളാണ് നടക്കുന്നത്. പല വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കുമായുള്ള ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. ഏറ്റലവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റിഷഭ് പന്തിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. എംഎസ് ധോണി അവസാന സീസണോടെ കളി നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്ക് വേണം. ഈ സ്ഥാനത്തേക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ എത്തിക്കാന്‍ സിഎസ്‌കെ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഏറെക്കുറെ ധാരണ വന്നിരിക്കുകയാണ്. റിഷഭ് പന്തുമായുള്ള സിഎസ്‌കെയുടെ അവസാന ഘട്ട ചര്‍ച്ചകളും പൂര്‍ത്തിയായെന്നും താരം മെഗാ ലേലത്തിന് മുമ്പ് തന്നെ കൂടുമാറ്റം നടത്തിയേക്കുമെന്നുമാണ് വിവരം.

ഹാര്‍ദിക് പാണ്ഡ്യ ചെയ്തതുപോലെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന കൂടുമാറ്റമായിരിക്കും ഇതെന്ന് ഉറപ്പാണ്. റിഷഭിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായതോടെ പകരക്കാരനായി ഡല്‍ഹിയെ നയിക്കാന്‍ ആരെത്തുമെന്നതാണ് ചോദ്യം. പ്രമുഖ താരങ്ങളില്‍ പലരും ഇതിനോടകം മറ്റ് ടീമുകളുടെ നായകസ്ഥാനത്താണുള്ളത്. ഇന്ത്യന്‍ താരത്തെ തന്നെ നായകസ്ഥാനത്തേക്ക് എത്തിക്കാനാണ് ഡല്‍ഹിക്ക് താല്‍പര്യം. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയെ ഡല്‍ഹി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു. ഇതില്‍ രോഹിത് ശര്‍മക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രോഹിത്തിന്റെ ഭാര്യയടക്കം മുംബൈയുടെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മെഗാ ലേലത്തിന് മുമ്പ് മുംബൈ രോഹിത്തിനെ നിലനിര്‍ത്തില്ല. ടീമില്‍ തുടരാന്‍ രോഹിത്തിന് താല്‍പര്യമില്ലെന്നാണ് വിവരം. മുംബൈ ഇക്കാര്യം സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

rishabh pant ipl 2025

രോഹിത് ടീമില്‍ തുടരുന്നത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒഴിവാക്കാന്‍ മുംബൈ ശ്രമിച്ചേക്കും. ബാറ്റ്‌സ്മാനെന്ന നിലയിലെ രോഹിത്തിന്റെ ഐപിഎല്ലിലെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ മുംബൈക്ക് രോഹിത്തിനെ ഒഴിവാക്കുന്നത് കോടികളുടെ ലാഭമുണ്ടാക്കും. ഇതിനോടകം രോഹിത് അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ മുംബൈ രോഹിത്തിനെ വിട്ടുനല്‍കാന്‍ സമ്മതം അറിയിച്ചുവെന്ന സ്ഥിരീകരിക്കാത്ത സൂചനകളുമുണ്ട്. രോഹിത് ശര്‍മയുടെ ബാറ്റിങ് കണക്കുകള്‍ മോശമാണെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഇപ്പോഴും മികച്ച് നില്‍ക്കുന്നു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചാണ് രോഹിത് ടി20 മതിയാക്കിയത്. നായകനെന്ന നിലയിലെ രോഹിത്തിന്റെ മികവില്‍ ഇപ്പോഴും ആര്‍ക്കും സംശയമില്ല. ഡല്‍ഹി ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ പോവുകയാണ്.

രോഹിത്തിന് കീഴില്‍ പുതിയ ടീമിനെ സൃഷ്ടിക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നതെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അത് വലിയ കൂടുമാറ്റമായി മാറും. നേരത്തെ റിക്കി പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. 2018 മുതല്‍ ഡല്‍ഹിയെ പരിശീലിപ്പിച്ച പോണ്ടിങ്ങിന് ടീമിനെ മൂന്ന് തവണ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും കപ്പിലേക്കെത്തിക്കാനായില്ല. അതുകൊണ്ടുതന്നെ പുതിയ സീസണിന് മുമ്പ് പോണ്ടിങ് പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു.

ഡല്‍ഹിയുടെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ കൊണ്ടുവരാന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി നിലവില്‍ അവതാരകനായാണ് പ്രവര്‍ത്തിക്കുന്നത്. രവി ശാസ്ത്രിയുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ടീമിന്റെ ഉടമകളും ബിസിസിഐയും തമ്മില്‍ കൂടിക്കാഴ്ചയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ടീമുകള്‍ വമ്പന്‍ ചില മാറ്റങ്ങള്‍ക്ക് അതിവേഗത്തില്‍ തയ്യാറെടുക്കുന്നത്. എന്തായാലും ചില വമ്പന്‍ മാറ്റങ്ങള്‍ എല്ലാ ടീമിലും പ്രതീക്ഷിക്കാം.

Story first published: Thursday, July 25, 2024, 6:43 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+