For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത്തിന് ഇനി കഷ്ടകാലം!! മുംബൈയിലും ഫ്‌ളോപ്പ്? ഈ നാണക്കേടുകളും കുറിക്കും

ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏറ്റവും അവസാനമായി കളിച്ച ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഏഴു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ഹിറ്റ്മാന് കുറിക്കാനായുള്ളൂ. ബാറ്റിങില്‍ ആത്മവിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ അദ്ദേഹം കാണപ്പെടുന്നത്.

ഏതു ബോളുകള്‍ കളിക്കണമെന്നു പോലുമറിയാതെ ആക ആശയക്കുഴപ്പത്തിലാണ് രോഹിത്തെന്നു ശരീരഭാഷയില്‍ നിന്നും വ്യക്തമാണ്. നേരത്തേ ഓസ്‌ട്രേിലയയുമായുള്ള ടെസ്റ്റ് പരമ്പരയിലും അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. ഇതിനു ശേഷം ഫോം വീണ്ടെടുക്കുന്നതിനായി രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി രോഹിത് കളിക്കാനിറങ്ങിയെങ്കിലും അവിടെയും നിരാശ തന്നെയായിരുന്നു ഫലം.

ഇനി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തിലും രോഹിത്തില്‍ വലിയ പ്രതീക്ഷയൊന്നും വച്ചു പുലര്‍ത്തേണ്ടതില്ല. മുംബൈയുടെ നീലക്കുപ്പായത്തിലും അദ്ദേഹം ബാറ്റിങില്‍ തിളങ്ങാന്‍ സാധ്യത കുറവാണ്. പുതിയ സീസണില്‍ രോഹിത് ചില നാണക്കേടിന്റെ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചേക്കും. ഇവ ഏതൊക്കെയെന്നറിയാം.

ROHIT SHARMA

കൂടുതല്‍ ഡെക്കുകള്‍

ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഡെക്കായി മടങ്ങിയ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഈ ലിസ്റ്റില്‍ ആദ്യത്തേത്. ഓവറോള്‍ ടി20 കരിയറെടുത്താല്‍ 30 മല്‍സരങ്ങളിലാണ് ഹിറ്റ്മാന്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായിട്ടുള്ളത്. ഇതില്‍ 17ഉം ഐപിഎല്ലില്‍ ആയിരുന്നെന്നു കാണാം.

നിലവില്‍ ഐപിഎല്ലിലെ ഡെക്ക് വീരന്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് രോഹിത്. ഒന്നാംസ്ഥാനം പങ്കിടുന്നത് രണ്ടു പേരാണ്. ഒരാള്‍ ഇതിനകം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു കഴിഞ്ഞ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ്. മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ്.

18 തവണ വീതമാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഡിക്കെയും മാക്‌സിയും ഡെക്കായിരിക്കുന്നത്. ഡിക്കെ വിരമിച്ചു കഴിഞ്ഞതിനാല്‍ ഇനി നാണക്കേടിന്റെ ഒന്നാംസ്ഥാനത്തിനായി രോഹിത്തും മാക്‌സിയും തമ്മിലായിരിക്കും പ്രധാന പിടിവലി. നിലവിലെ ദയനീയ ഫോം പരിഗണിക്കുമ്പോള്‍ പുതിയ സീസണില്‍ മാക്‌സ്വെല്ലിനെ പിന്തള്ളി രോഹിത് തലപ്പത്തേക്കു കയറാനുള്ള സാധ്യത കൂടുതലാണ്.

ROHIT SHARMA

ഒറ്റയക്ക സ്‌കോറുകള്‍

ഡെക്കുകളുടെ കാര്യത്തില്‍ മാത്രമല്ല, ഒറ്റയക്ക സ്‌കോറുകളുടെ കാര്യത്തിലും ഐപിഎല്ലില്‍ വലിയ നാണക്കേട് രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഓവറോള്‍ ടി20 കരിയറിലേക്കു വന്നാല്‍ 157 ഇന്നിങ്‌സുകളില്‍ 1നും 9നും ഇടയിലുള്ള സ്‌കോറുകള്‍ക്കു പുറത്തായിട്ടുണ്ട്. ഐപിഎല്ലിലാവട്ടെ 80 തവണയുമാണ് രോഹിത്തിന് രണ്ടക്കം തികയ്ക്കാനാവാതെ ക്രീസ് വിടേണ്ടി വന്നത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായ താരങ്ങളെയെടുത്താല്‍ അവിടെ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. ഈ ലിസ്റ്റിലും ദിനേശ് കാര്‍ത്തിക് തന്നെയാണ് തലപ്പത്ത്. 82 തവണ ഡിക്കെ രണ്ടക്കത്തിലെത്താതെ ക്രീസ് വിട്ടിട്ടുണ്ട്. അദ്ദേഹം കളി മതിയാക്കിയ സാഹചര്യത്തില്‍ ഈ റെക്കോര്‍ഡും പുതിയ സീസണില്‍ രോഹിത് തിരുത്താനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, February 7, 2025, 13:56 [IST]
Other articles published on Feb 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+