Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ വീണ്ടും കുഴപ്പത്തിലേക്ക്? രോഹിത്ത് ഹാപ്പിയല്ല!! ഈ കാരണം

ഈ സീസണിലെ ഐപിഎല്ലില്‍ തുടക്കം പാളിയ ശേഷം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച മുംബൈ ഇപ്പോള്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു കഴിഞ്ഞു. ഇതോടെ പ്ലേഓഫ് പ്രതീക്ഷകളും സജീവമാക്കിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും. ബാറ്റിങ് നിര ക്ലിക്കാവുന്നതിനൊപ്പം ബൗളിങ് നിരയും ഫോമിലേക്കുയര്‍ന്നതാണ് മുംബൈയ്ക്കു തുണയായത്.

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ഫോമിലല്ലെന്നതായിരുന്നു അവസാന മല്‍സരത്തിനു മുമ്പ് വരെ മുംബൈയെ അലട്ടിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ ഒമ്പതു വിക്കറ്റിനു മുക്കിയ കളിയില്‍ ടീമിന്റെ ഹീറോ ഹിറ്റ്മാനായിരുന്നു. 46 ബോളില്‍ ആറു സിക്‌സറും നാലു ഫോറുമടക്കം 76 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

സീസണില്‍ ഇതിനകം നടന്നിട്ടുള്ള മല്‍സരങ്ങളിലെല്ലാം ഇംപാക്ട് സബായാണ് രോഹിത്തിനെ മുംബൈ പരീക്ഷിച്ചത്. ബാറ്റിങില്‍ മാത്രം അദ്ദേഹത്തെ ഉപയോഗിക്കുകയെന്നതായിരുന്നു ടീമിന്റെ പ്ലാന്‍. എന്നാല്‍ തന്റെ പുതിയ റോളില്‍ രോഹിത്തിനു അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അവസാന മല്‍സസരശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതും ഇക്കാര്യം തന്നെയാണ്.

ROHIT SHARMA

രോഹിത് പറഞ്ഞതെന്ത്?

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ അപരാജിത ഫിഫ്റ്റിയുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് മുംബൈ ഇന്ത്യന്‍സിലെ പുതിയ റോളിലുള്ള അതൃപ്തി രോഹിത് ശര്‍മ പരോക്ഷമായി പ്രകടിപ്പിച്ചത്. ഫീല്‍ഡിങിനു ഇറങ്ങാതെ ഇംപക്ട് സബായി ബാറ്റിങില്‍ മാത്രം കളിക്കണ്ടേി വരുന്വോള്‍ അതു അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

നമ്മള്‍ ഇതേക്കുറിച്ചു നേരത്തേ പറഞ്ഞു കഴിഞ്ഞതാണ്. രണ്ടു- മൂന്ന് ഓവറുകള്‍ വലിയ വ്യത്യാസമുണ്ടാക്കില്ല. പക്ഷെ നിങ്ങള്‍ 17 ഓവറുകളും ഫീല്‍ഡ് ചെയ്യാതിരുന്ന ശേഷം പിന്നീട് ബാറ്റിങില്‍ മാത്രം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. പക്ഷെ ഇതാണ് ഇപ്പോഴത്തെ ഗെയിം പ്ലാന്‍. പക്ഷെ എന്റെ ടീം ആഗ്രഹിക്കുകയാണെങ്കില്‍ നേരിട്ട് ബാറ്റിങിനു മാത്രമായി ഇറങ്ങാനും എനിക്കു കുഴപ്പമില്ലെന്നും രോഹിത് വ്യക്തമാക്കി.

ഫീല്‍ഡിങില്‍ ടീമിന്റെ ഭാഗമാവാതിരുന്നതിനു ശേഷം ബാറ്റിങിനു മാത്രമായെത്തുക ബുദ്ധിമുട്ടാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ടീം മാനേജ്‌മെന്റിന്റെ തീരുാനത്തിലുള്ള അതൃപതി തന്നെയാണെന്നാണ് വ്യഖ്യാനിക്കപ്പെടുന്നത്.

ഇംപാക്ട് പ്ലെയര്‍ റോളിനു പകരം മുഴുവന്‍ സമയവും കളിക്കുന്നയാളുടെ റോളാണ് താല്‍പ്പര്യമെന്നും രോഹിത്തിന്റെ വാക്കുകളില്‍ നിന്നും പ്രകടമാണ്. സീസണില്‍ നേരത്തേ കളിച്ചിട്ടുളള മല്‍സരങ്ങളില്‍ ബാറ്റിങില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനത്തിനു കാരവും ഇതാണെന്നു തന്നെയാണ് വ്യക്തമാവുന്നത്.

ROHIT SHARMA

രോഹിത്തിന്റെ ഈ അതൃപ്തി കഴിഞ്ഞ ഐപിഎല്ലിലേതു പോലെ ഇത്തവണയും മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ തവണ മുംബൈ ടീമിനകത്തു വലിയ രീതിയില്‍ ഭിന്നിപ്പും ഗ്രൂപ്പുകളിയുമെല്ലാം നടന്നിരുന്നു. രോഹിത്തും അദ്ദേഹത്തിന്റെ വിശ്വസ്തരായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഒരു ഗ്രൂപ്പായി തിരിയുകയായിരുന്നു.

മറുഭാഗത്തു ഹാര്‍ദിക്കിന്റെ ഗ്രൂപ്പില്‍ ഇഷാന്‍ കിഷനുള്‍പ്പെടെ ചില താരങ്ങള്‍ മാത്രമേയുണ്ടായുള്ളൂ. നായകസ്ഥാനത്തു നിന്നും രോഹിത്തിനെ പുറത്താക്കിയ ശേഷം ലേലത്തില്‍ തിരികെ കൊണ്ടുവന്ന ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മുംബൈ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ രോഹിത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമെല്ലാം അതൃപ്തിയും രോഷവുമുണ്ടായിരുന്നു. മാത്രമല്ല ആരാധകരും പൂര്‍ണമായി മുംബൈയ്ക്കു എതിരായ മാറിയിരുന്നു. ടീമിനകത്തെ ഈ പൊട്ടലും ചീറ്റലും കാരണം കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

Story first published: Tuesday, April 22, 2025, 12:04 [IST]
Other articles published on Apr 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+