Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 21ല്‍ 8 ഡോട്ട് ബോള്‍, രോഹിത് തീര്‍ന്നു!! 2027ലെ ലോകകപ്പ് മറന്നേക്കൂ? വിമര്‍ശനം

ജയ്പൂര്‍: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഫ്‌ളോപ്പായി മാറിയ മുംബൈ ഇന്ത്യന്‍സ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു രൂക്ഷവിമര്‍ശനം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സ്ലോ ഇന്നിങ്‌സ് കളിച്ചാണ് അദ്ദേഹം കളിച്ചത്. 21 ബോളില്‍ 24 റണ്‍സ് മാത്രമെടുത്ത് ഹിറ്റ്മാന്‍ പുറത്താവുകയായിരുന്നു. വെറും രണ്ടു ഫോറും ഒരു സിക്‌സറും മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ രോഹിത് 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ നിലവിലെ ഫോമില്‍ അദ്ദേഹത്തിനു അടുത്ത ലോകകപ്പിനെ കുറിച്ച് മറക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിനെതിരായ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെയായിരുന്നു ഇത്.

ROHIT SHARMA

രോഹിത്തിന്റെ ഇന്നിങ്‌സ്

ഒരു ബ്രേക്ക് കഴിഞ്ഞ ഐപിഎല്‍ പുനരാരംഭിച്ച ശേഷം രോഹിത് ശര്‍മയ്ക്കു ബാറ്റിങിലെ താളം നഷ്ടമായതായാണ് കാണപ്പെടുന്നത്. പഞ്ചാബ് കിങ്‌സിനെതിരേ പതിവുശൈലിയില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് അദ്ദേഹം ടീമിനു ഒരു അഗ്രസീവ് തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ നേര്‍വിപരീതമായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

റയാന്‍ റിക്കെല്‍റ്റണിനൊപ്പം തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന അദ്ദേഹം തുടക്കത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും പാടുപെട്ടു. മറുഭാഗത്തു റിക്കെല്‍റ്റണ്‍ അതിവേഗം റണ്ണെടുത്ത് ഇന്നിങ്‌സിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ അതു സ്ലോയാക്കാനാണ് രോഹിത് ശ്രമിച്ചത്. ആദ്യത്തെ എട്ടു ബോളില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുളളൂ. ഒരു ഫോര്‍ പോലും ഇതില്‍ ഇല്ലായിരുന്നു.

അഞ്ചാം ഓവറില്‍ സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ വന്നതിനു ശേഷമാണ് രോഹിത്തിന്റെ ഇന്നിങ്‌സിനു അല്‍പ്പമെങ്കിലും ജീവന്‍ വച്ചത്. മൂന്നാമത്തെ ബോൡ സിക്‌സര്‍ പറത്തിയ അദ്ദേഹം നാലാമത്തെ ബോളില്‍ ഫോറും കണ്ടെത്തി. രോഹിത്തിന്റെ സ്ലോ ബാറ്റിങ് കാരണം സമ്മര്‍ദ്ദത്തിലായ റിക്കെല്‍റ്റണ്‍ അടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ പുറത്തായി. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ (27) മാര്‍ക്കോ യാന്‍സന്റെ ബൗളിങില്‍ നായകന്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു.

റിക്കെല്‍റ്റണ്‍ മടങ്ങിയ ശേഷവും രോഹിത്തിന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റമൊന്നും കണ്ടില്ല. ഒടുവില്‍ ബ്രാര്‍ എറിഞ്ഞ പത്താം ഓവറിലെ മൂന്നാമത്തെ ബോൡ അദ്ദേഹം പുറത്താവുകയായിരുന്നു. വമ്പന്‍ ഷോട്ടിനു തുനിഞ്ഞ രോഹിത്തിനെ ലോങ്ഓണില്‍ നെഹാല്‍ വദേര തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. തന്റെ ഇന്നിങ്‌സില്‍ എട്ടു ഡോട്ട് ബോളുകളാണ് അദ്ദേഹം കളിച്ചത്.

ROHIT SHARMA

രോഹിത്തിനു വിമര്‍ശനം

പഞ്ചാബ് കിങ്‌സിനെതിരേ സ്ലോ ഇന്നിങ്‌സ് കളിച്ച് പുറത്തായ രോഹിത് ശര്‍മയ്ക്കു വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.

രോഹിത് ശര്‍മ ശരിക്കും ഫിനിഷ്ഡ് പ്ലെയറാണ്. അദ്ദേഹം ഇനി വിരമിക്കുന്നതാണ് നല്ലത്. 2027ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന രോഹിത്തിന്റെ മോഹം നടക്കില്ല. ഇപ്പോള്‍ തന്നെ ബാറ്റിങിലെ താളം നഷ്ടമായ അദ്ദേഹം രണ്ടു വര്‍ഷം കഴിഞ്ഞ് ഇനി എങ്ങനെ കളിക്കാനാണെന്നും ആരാധകര്‍ ചോദിക്കുന്നു.

2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്ന രോഹിത് ശര്‍മയുടെ മോഹം നടക്കാന്‍ പോവുന്നില്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്കു ഇനിയും നല്ലൊരു ഭാവിയുണ്ടെന്നും വിരമിച്ചത് അബദ്ധമായെന്നും ഇന്നത്തെ സ്ലോ ഇന്നിങ്‌സ് തെളിയിച്ചെന്നായിരുന്നു ഒരു പരിഹാസം.

Story first published: Monday, May 26, 2025, 21:40 [IST]
Other articles published on May 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+