For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈ നീക്കം പാളി, സഞ്ജു മുംബൈയിലേക്ക്? വന്നാല്‍ ഇതാ 11!! ഈ ടീം പൊളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച വിഷയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ചാണ്. അടുത്ത മാസം ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണെങ്കിലും ആരാധകര്‍ക്കു അതിനേക്കാള്‍ താല്‍പ്പര്യം സഞ്ജുവിന്റെ പുതിയ തട്ടകം ഏതാവുമെന്നു അറിയാന്‍ തന്നെയാവും. രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചതു മുതല്‍ ഇതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.

സഞ്ജുവിനെ നല്‍കാന്‍ റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു റോയല്‍സ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. പക്ഷെ ചെന്നൈ ഇതു തള്ളുകയായിരുന്നു. ഇതോടെ സിഎസ്‌കെയിലേക്കുള്ള സഞ്ജുവിന്റെ കൂടുമാറ്റവും അനിശ്ചിതത്വത്തിലുമായിരിക്കുകയാണ്. എന്നാല്‍ വേറെയും ചില ടീമുകളുമായി സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് റോയല്‍സ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സും ഇക്കൂട്ടത്തുണ്ടെന്നാണ് സൂചനകള്‍. അവര്‍ക്കു രോഹിത് ശര്‍മയ്ക്കു മികച്ചൊരു പിന്‍ഗാമിയെയും അതോടൊപ്പം ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയും വരും സീസണുകളില്‍ ആവശ്യമാണ്. ഈ റോളിലേക്കു സഞ്ജു ബെസ്റ്റാണെന്നില്‍ സംശയവുമില്ല. അദ്ദേഹത്തെ ട്രേഡിങ് വിന്‍ഡോയിലോ, അടുത്ത ലേലത്തിലോ സ്വന്തമാക്കിയാല്‍ 2026ലെ മുംബൈ 11 എങ്ങനെയാവുമെന്നു നോക്കാം.

SANJU SAMSON

ടോപ്പ് ഫോര്‍

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് ജോടികള്‍ രോഹിത് ശര്‍മയും സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ റയാന്‍ റിക്കെല്‍റ്റണുമായിരുന്നു. രോഹിത് സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ നിറം മങ്ങിയെങ്കിലും പിന്നീട് മികച്ച ഫോമിലേക്കുയര്‍ന്നിരുന്നു. കന്നി ഐപിഎല്‍ സീസണ്‍ കളിച്ച റിക്കെല്‍റ്റണും ശ്രദ്ധേയമായ പ്രകടനം നടത്തി.

പക്ഷെ സഞ്ജു സാംസണ്‍ വരികയാണെങ്കില്‍ രണ്ടിലൊരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടി വരും. രോഹിത്തിനെ മാറ്റി നിര്‍ത്താന്‍ മുംബൈ ധൈര്യം കാണിച്ചേക്കില്ല. പകരം റിക്കെല്‍റ്റണാനും ബെഞ്ചിലിരിക്കുക. എന്നാല്‍ രോഹിത തുടരെ ഫ്‌ളോപ്പാവുകയോ വിരമിക്കുകയോ ചെയ്താല്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി റിക്കെല്‍റ്റണായിരിക്കും.

മൂന്നാം നമ്പറില്‍ പതിവുപോലെ യുവ ഓള്‍റൗണ്ടറും ഇടംകൈയന്‍ ബാറ്ററുമായ തിലക് വര്‍മയാണ് കളിക്കുക, അതിനു ശേഷം നാലാം നമ്പറില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും ക്രീസിലെത്തും. വൈസ് ക്യാപ്റ്റന്റെ ചുമതലയും കൂടി സ്‌കൈയ്ക്കുണ്ടാവും.

മധ്യനിര, ബൗളിങ്

മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലേകക്കു വന്നാല്‍ അഞ്ചാമനായി കളിക്കുക ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാവും. അതിനു ശേഷം ഫിനിഷറായി യുവതാരം നമാന്‍ ധിറെത്തും. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. ധിറിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ മുംബൈയുടെ കുതിപ്പില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

HARDIK PANDYA

ഏഴാമനായി അടുത്ത ലേലത്തില്‍ ഒരു വിദേശ ഓള്‍റൗണ്ടറെ മുംബൈ നോട്ടമിട്ടേക്കും. തങ്ങളുടെ മുന്‍ താരം കൂടിയായ കാമറൂണ്‍ ഗ്രീന്‍, ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരില്‍ ഒരാളെയാലും മുംബൈ റാഞ്ചിയേക്കുക. എട്ടാമനായി ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ തന്നെ തുടരാനാണ് സാധ്യത. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും.

കഴിഞ്ഞ തവണത്തെ കണ്ടെത്തലുകളിലൊരാളായ മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സൂപ്പര്‍ താരം ജസ്പ്രീത് ബുംറയായിരിക്കും. കൂട്ടിനു ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനെയും കാണാം.

2026ലെ മുംബൈ ലൈനപ്പ്

രോഹിത് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്്റ്റന്‍), നമാന്‍ ധിര്‍, ഫിലിപ്‌സ്/ ഗ്രീന്‍/ ലിവിങ്സ്റ്റണ്‍, മിച്ചെല്‍ സാന്റ്‌നര്‍, വിഘ്‌നേഷ് പുത്തൂര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Thursday, August 14, 2025, 14:41 [IST]
Other articles published on Aug 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+