ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ (AI) അധിഷ്ടിത പ്രോഗാമായ ചാറ്റ് ജിപിടി (ChatGPT). പുതിയ സീസണിലേക്കുള്ള മെഗാ താരലേലം ഈ മാസം 24, 25 തിയ്യതികളിലായി നടക്കാനിരിക്കവെയാണ് മുംബൈയുടെ പുതിയ ഇലവന്‍ എങ്ങനെയാവുമെന്നു ചാറ്റ് ജിപിടി പ്രവചിച്ചത്.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തമായ ഇലവനെയാണ് ചാറ്റ്ജിപിടി പ്രവചിച്ചിരിക്കുന്നത്. ലേലത്തില്‍ പുതുതായി മുംബൈ ടീമിലേക്കു വരാന്‍ പോവുന്ന താരങ്ങളെക്കുറിച്ചുള്ള സൂചനയും ഇതില്‍ കാണാന്‍ സാധിക്കും. ലേലത്തിനു മുന്നോടിയായി അഞ്ചു താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.
നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈ നിലനിര്‍ത്തിയിട്ടുള്ള താരങ്ങള്‍. ഇലവനിലേക്കുള്ള ശേഷിച്ച കളിക്കാരെ അവര്‍ക്കു ഇനി ലേലത്തില്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്. ചാറ്റ് ജിപിടി തിരഞ്ഞെടുത്ത മുംബൈയുടെ അടുത്ത പ്ലെയിങ് ഇലവന്‍ എങ്ങനെയാണെന്നു നോക്കാം.

രോഹിത്തിനൊപ്പം ബട്‌ലര്‍
മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മുടെ പുതിയ ഓപ്പണിങ് പങ്കാളിയായി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ എത്തുമെന്നാണ് ചാറ്റ് ജിപിടിയുടെ പ്രവചനം. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ബട്‌ലറെ ടീമിലെത്തിക്കാനായാല്‍ അതു മുംബൈയ്ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതാവില്ല. രോഹിത്തിനൊപ്പം ബട്‌ലര്‍ കൂടി ചേരുന്നതോടെ അതു ഏതൊരും ടീമും കൊതിക്കുന്ന ഡ്രീം കോമ്പിനേഷനായി മാറുകയും ചെയ്യും.
മുംബൈയുടെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ്. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹം ടീം ഇന്ത്യയെ നയിക്കുകയാണെങ്കിലും മുംബൈയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. സൂര്യക്കു ശേഷം നാലാം നമ്പറില്‍ കളിക്കുന്നത് യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്.
മധ്യനിരയില്‍ ആരെല്ലാം
മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലേക്കു വരുമ്പോള്‍ നാലാം നമ്പറിലുള്ളത് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ റോവ്‌മെന്‍ പവെലാണുള്ളത്.
തുടര്‍ന്ന് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ താരം ജിതേഷ് ശര്‍മയുണ്ട്. ജോസ് ബട്‌ലര്‍ ടീമിലുണ്ടെങ്കിലും അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ്. ജിതേഷിനു ശേഷം അഫ്ഗാനിസ്താന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായ് ആണ് ചാറ്റ് ജിപിടി പ്രവചിച്ച മുംബൈയുടെ പ്ലെയിങ് ഇലവനിലുള്ളത്. അപകടകാരിയായ ബാറ്ററും വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള ബൗളറും കൂടിയാണ് ഒമര്‍സായ്.
ബൗളിങ് നിര
കിടിലന്‍ ബൗളിങ് നിരയാണ് അടുത്ത ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു ലഭിക്കുകയെന്നാണ് ചാറ്റ് ജിപിടി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാത്രമേ അവര്‍ നിലനിര്‍ത്തിയിട്ടുള്ളൂ.
എന്നാല്‍ മെഗാ ലേലത്തില്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെയുമെല്ലാം മുംബൈ സ്വന്തമാക്കുമെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. ഇവരെക്കൂടാതെ ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഇംപാക്ട് പ്ലെയറായി മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ട്.

ചാറ്റ് ജിപിടിയുടെ മുംബൈ ഇന്ത്യന്‍സ് 11
രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോവ്‌മെന്‍ പവെല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഭുവനേശ്വര്‍ കുമാര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
യുസ്വേന്ദ്ര ചഹല്‍ (ഇംപാക്ട് പ്ലെയര്‍).