Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്- ബട്‌ലര്‍! ഗില്‍- ഇഷാന്‍, കോലി- രാഹുല്‍; ഇതാ കിടു ഓപ്പണിങ് ജോടികള്‍

ഐപിഎല്ലിന്റെ മെഗാ താരലേലം പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഈ മാസം 24, 25 തിയ്യതികളിലായിട്ടാണ് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരലേലം ജിദ്ദയില്‍ നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിലെ 10 ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു കഴിഞ്ഞു. ഇനി ലേലത്തില്‍ ടീമിലെത്തിക്കാനുള്ള കളിക്കാരെക്കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഫ്രാഞ്ചൈസികള്‍.

പല വമ്പന്‍ കൂടുമാറ്റങ്ങളും ലേലത്തില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെും വലിയ തുകയും ചില താരങ്ങള്‍ക്കു ലഭിക്കുന്നതു നമുക്കു കാണാനായേക്കും. ഓപ്പണിങ് ജോടികളെന്നത് ടി20 ഫോര്‍മാറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും ഏറ്റവും നിര്‍ണായകമാണ്. ഒരു മല്‍സരത്തില്‍ പലപ്പോഴും ടീമിന്റെ ജയവും തോല്‍വിയും തീരുമാനിക്കുന്നതും ഓപ്പണര്‍മാരാണ്.

ഓപ്പണിങ് ജോടികള്‍ മികച്ചൊരു തുടക്കം നല്‍കിക്കഴിഞ്ഞാല്‍ ആ ടീമിനെ സംബന്ധിച്ച് പകുതി ജോലി തീര്‍ന്നുവെന്നു നിസംശയം പറയാം. കാരണം മല്‍സരവിധി തീരുമാനിക്കുന്നത് പലപ്പോഴും ഓപ്പണര്‍മാരാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ശക്തമായ ഓപ്പണിങ് ജോടിയെ ഇറക്കാന്‍ ഓരോ ടീമും ശ്രമിക്കുമെന്നുറപ്പാണ്. ടൂര്‍ണമെന്റിലെ മുഴുവന്‍ ടീമുകളുടെയും ഡ്രീം ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നു നോ്ക്കാം.

ROHIT SHARMA

രോഹിത്- ബട്‌ലര്‍

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറുമായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ബട്‌ലറെ മെഗാലേലത്തില്‍ സ്വന്തമാക്കാനായാല്‍ മുംബൈയ്‌ക്കൊപ്പം ഈ സ്വപ്‌ന ജോടിയെ നമുക്കു തീര്‍ച്ചയായും കാണാ. പക്ഷെ ഇതിനായി വലിയ തുക തന്നെ മുംബൈയ്ക്കു മുടക്കേണ്ടതായി വരും.

റുതുരാജ്- ഡുപ്ലെസി

മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സൗത്താഫ്രിക്കയുടെ വെറ്ററന്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിയുമായിരിക്കും. നേരത്തേ സിഎസ്‌കെക്കായി ഗംഭീര പ്രകടനം നടത്തിയ ഓപ്പണിങ് സഖ്യമാണിത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ നായകനായിരുന്ന ഡുപ്ലെസിയെ ഈ ലേലത്തില്‍ കാണാം. അദ്ദേഹത്തെ വീണ്ടും സിഎസ്‌കെ ടീമില്‍ എത്തിച്ചേക്കുകയും ചെയ്യും.

കോലി-രാഹുല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സ്വപ്‌നജോടികള്‍ വിരാട് കോലിയും കെഎല്‍ രാഹുലുമായിരിക്കും. കഴിഞ്ഞ സീസണിലെ ഓപ്പണറായ ഫാഫ് ഡുപ്ലെസിയെ ഒഴിവാക്കിയ ആര്‍സിബിക്കു പകക്കാരനെ ആവശ്യമാണ്. തങ്ങളുടെ മുന്‍ താരം കൂടിയായ രാഹുലിനെയും ആര്‍സിബി ഈ റോളിലേക്കു നോട്ടമിട്ടേക്കുക. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

സാള്‍ട്ട്- വെങ്കടേഷ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു പുതിയ ഓപ്പണിങ് ജോടികളെയാണ് അടുത്ത സീസണില്‍ ആവശ്യം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫിള്‍ സാള്‍ട്ടിനെയും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയുമാവും ഡിസി ടീമിലെത്തിച്ചേക്കുക. കഴിഞ്ഞ സീസണില്‍ കെകെആറിനായി കസറിയ താരങ്ങളാണ് ഇരുവരും.

ഗില്‍ - ഇഷാന്‍

മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായിരിക്കും. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാനെ സ്വന്തമാക്കാന്‍ ലേലത്തില്‍ ജിടി കരുക്കള്‍ നീക്കിയേക്കും. നേരത്തേ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍മാരായിട്ടുള്ളവരാണ് ഗില്ലും ഇഷാനും.

SANJU JAISWAL

സഞ്ജു- ജയ്‌സ്വാള്‍

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രിം ജോടികള്‍ നായകന്‍ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്‌സ്വാളുമായിരിക്കും. റോയല്‍സിനെ സംബന്ധിച്ച് ഓപ്പണിങിലേക്കു ലേലത്തില്‍ പുതിയൊരാളെ വാങ്ങേണ്ടതില്ല. പകരം സഞ്ജുവിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുക മാത്രമാണ് ആവശ്യം.

നരെയ്ന്‍- ജാക്‌സ്

നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ വിന്‍ഡീസ് ഓള്‍റൗണ്ടറും വമ്പനടിക്കാരനുമായ സുനില്‍ നരെയ്‌നും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം വില്‍ ജാക്‌സുമായിരിക്കും. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു ജാക്‌സ്. സെഞ്ച്വറിയടക്കം നേടി താരം മിന്നിക്കുകയും ചെയ്‌തെങ്കിലും അവര്‍ ഒഴിവാക്കുകയായിരുന്നു.

ഡികോക്ക്- വാര്‍ണര്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ്. കഴിഞ്ഞ തവണ എല്‍എസ്ജിയുടെ ഭാഗമായിരുന്നു ഡിക്കോക്ക്. പക്ഷെ ഒഴിവാക്കപ്പെടുകയായിരുന്നു. വാര്‍ണറാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും പുറത്താക്കപ്പെട്ട താരമാണ്.

പ്രഭ്‌സിമ്രന്‍-മഗ്യുര്‍ക്ക്

പഞ്ചാബ് കിങ്‌സിന്റെ സ്വപ്‌നജോടികള്‍ ഇന്ത്യന്‍ യുവതാരം പ്രഭ്‌സിമ്രന്‍ സിങും ഓസ്‌ട്രേലിയന്‍ സെന്‍സേഷന്‍ ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കുമാണ്. പഞ്ചാബ് നിലനിര്‍ത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിട്ട മഗ്യുര്‍ക്കിനായി ലേലത്തില്‍ പഞ്ചാബ് ശ്രമം നടത്തേണ്ടതുണ്ട്.

അഭിഷക്- ഹെഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡ്രീം ഓപ്പണിങ് ജോടികള്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡുമാണ്. സീസണിനു മുന്നോടിയായി എസ്ആര്‍എച്ച് നിലനിര്‍ത്തിയ താരങ്ങളാണ് ഇരുവരും. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം കൈയടി നേടിയ ഓപ്പണിങ് സഖ്യം കൂടിയാണിത്.

Story first published: Sunday, November 10, 2024, 12:47 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+