Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വൈഭവിനു പഠിക്കുന്നോ? ഗ്രൗണ്ടില്‍ ഇതൊന്നും പ്രതീക്ഷിക്കരുത്!! പരാഗ് പെട്ടു, വീഡിയോ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനയായി ഈ സീസണില്‍ വലിയ റണ്‍വട്ട നടത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട താരമാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. കാരണം, കഴിഞ്ഞ സീസണില്‍ ടീമിന്റെ റണ്‍മെഷീനായിരുന്നു അദ്ദേഹം. 50നു മുകളില്‍ ശരാശരിയില്‍ 573 റണ്‍സാണ് പരാഗ് വാരിക്കൂട്ടിയത്. റോയല്‍സ് ടീം പ്ലേഓഫില്‍ കടക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു.

ഈ സീസണിലും സമാനമായൊരു മാജിക്കല്‍ പ്രകടനം പരാഗില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ ശരാശരി ബാറ്റിങ് പ്രകടനം മാത്രമേ അദ്ദേഹത്തിനു പുറത്തെടുക്കാനായുള്ളൂ. 12 കളിയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 377 റണ്‍സാണ് പരാഗ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അടുത്ത പോരാട്ടത്തിനു മുന്നോടിയായി റോയല്‍സിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള പരാഗിന്റെ ഒരു ബാറ്റിങ് വീഡിയോ വൈറലായിരിക്കുകയാണ്. താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ പലരും ട്രോളുകയും ചെയ്തിട്ടുണ്ട്.

RIYAN PARAG

പരാഗിന്റെ ബാറ്റിങ്

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന സെഷനില്‍ നെറ്റ് ബൗളര്‍മാര്‍ക്കെതിരേയും ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്്റ്റിനെതിരേയുമുള്ള റിയാന്‍ പരാഗിന്റെ ബാറ്റിങ് വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ബൗളര്‍മാര്‍ക്കെതിരേ തലങ്ങും വിലങ്ങും പരാഗ് ഷോട്ടുകള്‍ പായിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് സെഷനില്‍ റിയാന്‍ പരാഗിന്റെ ബാറ്റിങ്. വീഡിയോ കാണാം

ബൗളറിലേക്കു നോക്കാതെ താഴേക്കു നോക്കിക്കൊണ്ടാണ് അദ്ദേഹം ഭൂരിഭാഗം ഷോട്ടുകളിം പായിക്കുന്നത്. സിക്‌സറുകളിക്കുമ്പോള്‍ റിയാന്‍ നോക്കാറില്ല, നമുക്കു നോക്കുന്നത് നിര്‍ത്താനും സാധിക്കില്ല എന്ന തലക്കെട്ടുമായാണ് സോഷ്യല്‍ മീഡിയയില്‍ റോയല്‍സ് ടീം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോക്കു താഴെ നിരവധി ആരാധകരാണ് പ്രതികരിച്ചിട്ടുള്ളത്. ഇതില്‍ കൂടുതലും ട്രോളുകളാണെന്നതാണ് രസകരമായ കാര്യം.

നെറ്റ്‌സില്‍ എന്തും ചെയ്യും

റിയാന്‍ പരാഗിനു നെറ്റ്‌സില്‍ വച്ച് ബാറ്റ് കൊണ്ട് എന്തും ചെയ്യാന്‍ സാധിക്കും. പക്ഷെ രാജസ്ഥാന്‍ റോയല്‍സ് ടീം ഐപിഎല്ലില്‍ ഒരു പ്രധാന മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ അതൊന്നും നമുക്കു കാണാന്‍ സാധിക്കില്ല. നെറ്റ്‌സിലെ വെറും ഷോ മാത്രമായി ഈ പ്രകടനത്തെ കണ്ടാല്‍ മതി. ഇതുപോലെ എവിടേക്കും നോക്കാതെയുള്ള ഷോട്ടുകള്‍ ഈ സീസണില്‍ പരാഗ് കളിച്ചിരുന്നെങ്കില്‍ റോയല്‍സിനു ഈ ഗതി വരില്ലായിരുന്നുവെന്നും ആരാധര്‍ പരിഹസിക്കുന്നു.

സ്വന്തം പ്രകടനത്തേക്കാള്‍ വെറും ഷോയും മോശം പെരുമാറ്റവും കൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്ന താരമാണ് റിയാന്‍ പരാഗ്. സ്വന്തം കഴിവുകൊണ്ട് ഒരു ടീമിനെയും വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ല. ഓരോ ഐപിഎല്‍ സീസണുകളിലും അവിടെയും ഇവിടെയുമായി ഒന്നോ, രണ്ടോ നല്ല ഇന്നിങ്‌സുകള്‍ കളിക്കും. അല്ലാതെ പരാഗിനെക്കൊണ്ട് ടീമിനു ഒരു ഗുണവുമില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

RIYAN PARAG

റിയാന്‍ പരാഗിനെ വലിയ സംഭവമായി ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രം രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോയി ഇതിനെ കണ്ടാല്‍ മതി. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണിനേക്കാള്‍ കഴിവുള്ള ബാറ്ററാണ് പരാഗെന്നു റോയല്‍സിനു സാധിച്ചെടുക്കണം. അതിനു വേണ്ടിയുള്ള വെറും ചീപ്പായ ഗിമ്മിക്കുകളാണ് ഇതെന്നും ആരാധര്‍ വിമര്‍ശി്ക്കുന്നു.

വെറുമൊരു ശരാശരി ബാറ്റര്‍ മാത്രമാണ് റിയാന്‍ പരാഗ്. പക്ഷെ രാജസ്ഥാന്‍ റോയല്‍ലിന്റെ കണ്ണില്‍ അദ്ദേഹം അസാധാരണ കഴിവുകളുള്ള സ്‌പെഷ്യല്‍ ബാറ്ററാണ്. അങ്ങനെ ആയിരുന്നെങ്കില്‍ നായകന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ പല മല്‍സരങ്ങളിലും റോയല്‍സിനെ പരാഗ് തനിച്ച് ജയിപ്പിച്ചേനെയെന്നും ആരാധകര്‍ കളിയാക്കി.

Story first published: Thursday, May 8, 2025, 10:27 [IST]
Other articles published on May 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+