Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ചെന്നൈക്കെതിരേ പരാഗിന് സെഞ്ച്വറി!! കളിയും ജയിപ്പിക്കും, കാരണമുണ്ട്? വൈറല്‍ പോസ്റ്റ്

ഗുവാഹത്തി: ഐപിഎല്ലിന്‍െ മൂന്നാം റൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ, രാജസ്ഥാന്‍ റോല്‍സ് നാളെ (ഞായര്‍) പോരിനിറങ്ങുകയാണ്. താല്‍ക്കാലിക ഹോംഗ്രൗണ്ടായ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് റോയല്‍സിന്റെ എതിരാളികള്‍. റിയാന്‍ പരാഗിനു കീഴില്‍ സിഎസ്‌കെയുടെ മൂന്നാമത്തെയും സീസണിലെ അവസാനത്തെയും മല്‍സരം കൂടിയാണിത്.

അടുത്ത കളിയില്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ മടങ്ങിയെത്തുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നം കാരണമാണ് ആദ്യ മൂന്നു കളിയിലും പരാഗിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്. പക്ഷെ ഈ തീരുമാനം ദയനീയമായി പാളുകയും ചെയ്തു. ആദ്യ രണ്ടു കളിയിലും വന്‍ തോല്‍വിയേറ്റു വാങ്ങിയ റോയല്‍സ് ഇപ്പോള്‍ അവസാന സ്ഥാനത്താണ്.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം പരാഗ് ഒരുപോലെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചെന്നൈക്കെതിരേ അദ്ദേഹം സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി മാറിയേ്ക്കുമെന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

RIYAN PARAG

പരാഗ് കസറാനുള്ള കാരണം

രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഞായറാഴ്ച വൈകീട്ട് 7.30 മുതല്‍ നടക്കാനിരിക്കുന്ന പോരാട്ടത്തിനു മുമ്പ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകളും നടക്കാനിരിക്കുന്നത്. ഈ സീസണില്‍ വിവിധ വേദികളില്‍ ഈ തരത്തിലുള്ള ഉദ്ഘാടന പരിപാടികള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഗുവാഹത്തിയിലെ ഉദ്ഘാടന ചടങ്ങുകള്‍ നാളെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് സുന്ദരി സാറ അലി ഖാനാണ് ഉദ്ഘാടന ചടങ്ങളില്‍ നൃത്തച്ചുവടുകളുമായി കാണികളെ രസിപ്പിക്കാന്‍ ഗ്രൗണ്ടിലെത്തുക. റിയാന്‍ പരാഗ് സെഞ്ച്വറിയുമായി കസറാനുള്ള കാരണവും സാറയുടെ സാന്നിധ്യം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്.

ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മല്‍സരത്തിനു മുമ്പ് ഉദ്ഘാടനചടങ്ങിനെത്തുന്നത് നടി സാറ അലി ഖാനാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ പതറുന്ന റിയാന്‍ പരാഗിനെ പ്രചോദിപ്പിക്കാന്‍ ഇനിയെന്തു വേണം? സാറയെ ഇംപ്രസ് ചെയ്യിക്കാനുള്ള അവസരം അദ്ദേഹം പാഴാക്കില്ല. വലിയൊരു സെഞ്ച്വറി തന്നെ സിഎസ്‌കെയ്‌ക്കെതിരേ പരാഗില്‍ നിന്നും പ്രതീക്ഷിക്കാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ്.

സാറയുമായുള്ള ബന്ധമെന്ത്?

ബോളിവുഡ് നടിയായ സാറ അലി ഖാന്റെ സാന്നിധ്യം കൊണ്ടു മാത്രം റിയാന്‍ പരാഗ് എന്തുകൊണ്ട് കസറുമെന്നു പലരും സംശയിക്കുന്നുണ്ടാവും. എന്നാല്‍ ഇതിനു പിന്നില്‍ വലിയൊരു കാരണം കൂടിയുണ്ട്. അതിനു വേണ്ടി കഴിഞ്ഞ ഐപിഎല്‍ സീസണിലേക്കു ഒന്നു തിരിഞ്ഞു നോക്കേണ്ടതായി വരും.

SARA ALI KHAN

ഒര ലൈവ് സ്ട്രീമിങിനിടെ പരാഗിന്റെ യൂട്യൂബിലെ സെര്‍ച്ച് ഹിസ്റ്ററി കഴിഞ്ഞ ഐപിഎല്ലിനിടെ ലീക്കാവുകയും അതു വൈറലായി മാറുകയും ചെയ്തിരുന്നു. യൂട്യൂബില്‍ അദ്ദേഹം തിരഞ്ഞവരുടെ കൂട്ടത്തില്‍ ബോളിവുഡ് നടികളായ സാറ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരുടെ പേരുകളുമുണ്ടായിരുന്നു. സാറ അലി ഖാന്‍ ഹോട്ട്, അനന്യ പാണ്ഡെ ഹോട്ട് എന്നിങ്ങനെയായിരുന്നു സെര്‍ച്ച് ഹിസ്റ്ററിയില്‍ കാണപ്പെട്ടത്.

ഇതു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. പരാഗിന് ഏറ്റവുമധികം ക്രഷ് തോന്നിയിട്ടുള്ള നടിമാര്‍ ഈ രണ്ടു പേരാണെന്നും ഇതോടെ ആരാധകര്‍ക്കും ബോധ്യമായിരുന്നു. വലിയ രീതിയിലുള്ള ട്രോളുകളാണ് അതിനു ശേഷം താരത്തിനു നേരിടേണ്ടി വന്നത്.

അന്നു പക്ഷെ ഇവയോടൊന്നും പരാഗ് പ്രതികരിച്ചിരുന്നില്ല. ഇത്തവണ സാറയ്ക്കു മുന്നില്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഗംഭീര പ്രകടനം തന്നെ അദ്ദേഹം പുറത്തെടുത്തേക്കുമെന്നുള്ള പോസ്റ്റിനു പിന്നിലും ഈ വൈറളല്‍ സെര്‍ച്ച് ഹിസ്റ്ററിയാണ്.

Story first published: Saturday, March 29, 2025, 13:00 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+