For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 10 സിക്‌സ്, 64 ബോളില്‍ 144!! കൊടുങ്കാറ്റായി പരാഗ്, സഞ്ജുവിന്റെ റണ്‍മെഷീന്‍ റെഡി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍മെഷീനാവാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞുവെന്നു തകപ്പന്‍ സെഞ്ച്വറിയുമായി തെളിയിച്ചിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. റോയല്‍സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ അവിശ്വസനീയ ബാറ്റിങ് വിരുന്നാണ് താരം കാഴ്ചവച്ചത്. കഴിഞ്ഞ മെഗാലേലത്തിനു മുമ്പ് റോയല്‍സ് എന്തുകൊണ്ട് 14 കോടി മുടക്കി കന്നെ നിലനിര്‍ത്തിയെന്നതു ഈ ഇന്നിങ്‌സിലൂടെ പരാഗ് തെളിയിക്കുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് ഈ സീസണില്‍ റോയല്‍സിന്റെ ആദ്യപോരാട്ടം. ഇതിനു മുമ്പ് പരിശീലന മല്‍സരത്തില്‍ പരാഗ്, യശസ്വി ജയ്സ്വാള്‍, ധ്രുവ ജുറേല്‍, 13 കാരനായ വൈഭവ് സൂര്യവന്‍ഷി എന്നിവരുടെയെല്ലാം പ്രകടനം റോയല്‍സ് നായകന്‍ സഞ്ജു സാംസണിനു വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

RIYAN PARAG

പരാഗ് ഷോ

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന മല്‍സരത്തില്‍ അക്ഷരാര്‍ഥത്തില്‍ റിയാന്‍ പരാഗിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. പുറത്താവാതെ 144 റണ്‍സാണ് താരം വാരിക്കൂട്ടിയത്. വെറും 64 ബോളുകളില്‍ നിന്നായിരുന്നു ഇത്. 10 സിക്‌സറുകള്‍ പറത്തിയ പരാഗ് 16 ഫോറുകളും തന്റെ തീപ്പൊരി ഇന്നിങ്‌സില്‍ വാരിക്കൂട്ടി. റോയല്‍സ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക സേഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ പരാഗിന്റെ ഈ മിന്നല്‍ സെഞ്ച്വറിയെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുന്നത്.

സെഞ്ച്വറിക്കു ശേഷം മടങ്ങുന്ന റിയാന്‍ പരാഗിനെ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ അഭിനന്ദിക്കുന്നു. വീഡിയോ കാണാം

ഇന്നിങ്‌സിനു ശേഷം മടങ്ങവെ പരാഗിനെ ബൗണ്ടറി ലൈനിന് അരികെ എഴുന്നേറ്റ് നിന്നു കൈടയിച്ചാണ് നായകന്‍ സഞ്ജു സാംസണ്‍, ടീമംഗങ്ങളായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ അഭിനന്ദിച്ചത്. വെല്‍ഡണ്‍ മച്ചായെന്നു ഏറെ സന്തോഷത്തോടെ സഞ്ജു വിളിച്ചു പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. കൂടാതെ നല്ല അടിയെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.

കഴിഞ്ഞ തവണ കസറി

റിയാന്‍ പരാഗിന്റെ കരിയറിലെ ബ്രേക്ക്ത്രൂ സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. അതിനു മുമ്പുള്ള സീസണുകളിലെല്ലാം അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പാവുന്നത് പതിവു കാഴ്ചയായിരുന്നു. പക്ഷെ പരാഗിന്റെ കഴിവിലുള്ള വിശ്വാസം റോയല്‍സ് ഒരിക്കലും കൈവിട്ടില്ല. അദ്ദേഹത്തിനു റോയല്‍സ് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ എഡിഷനില്‍ പരാഗ് തന്റെ യഥാര്‍ഥ പ്രതിഭ ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു.

Take a Poll

റോയല്‍സിനായി 2024ലെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് നാലാം നമ്പറില്‍ ബാറ്റ് വീശിയ പരാഗായിരുന്നു. 149.22 സ്‌ട്രൈക്ക് റേറ്റില്‍ 52.09 എന്ന കിടിലന്‍ ശരാശരിയില്‍ 573 റണ്‍സ് താരം വാരിക്കൂട്ടി. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 84 റണ്‍സുമാണ്.

RIYAN PARAG

2019 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് അസ്സമില്‍ നിന്നുള്ള ഓള്‍റൗണ്ടറായ പരാഗ്. പക്ഷെ ഒരു സീസണില്‍ പോലും 200 പ്ലസ് റണ്‍സ് കുറിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 160, 86, 93, 183, 78 എന്നിങ്ങനെയായിരുന്നു 2023 വപെയുള്ള സീസണുകളില്‍ താരത്തിന്റെ സ്‌കോറുകള്‍. പക്ഷെ കഴിഞ്ഞ വര്‍ഷം 573 റണ്‍സോടെ പരാഗ് ഒറ്റയടിക്കു ടോപ്പ് ഗിയറിലേക്കു കയറുകയായിരുന്നു. ഇതു ഇന്ത്യന്‍ ടീമിലേക്കും താരത്തിനു വഴി തുറക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാനായിരിക്കും ഇനി പരാഗിന്റെ ശ്രമം. തോളിനേറ്റ പരിക്കു കാരണം മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു അദ്ദേഹം മടങ്ങിയെത്തുന്നത്. മൂന്നു മാസത്തോളമാണ് ക്രിക്കറ്റില്‍ നിന്നും താരത്തിനു പൂര്‍ണമായി മാറി നില്‍ക്കേണ്ടി വന്നത്.

Story first published: Thursday, March 20, 2025, 6:14 [IST]
Other articles published on Mar 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+