For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിനെ തോല്‍പ്പിച്ചത് ഞാന്‍!! അക്കാര്യം ചെയ്തില്ല, തുറന്നു പറഞ്ഞ് പരാഗ്

ജയ്പൂര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. വിജയമുറപ്പായിരുന്ന കളിയില്‍ രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയിലേക്കാണ് റോല്‍സ് കൂപ്പുകുത്തിയത്. 18ാം ഓവര്‍ വരെ കളിയിലെ ഫേവറിറ്റ് റോയല്‍സായിരുന്നു. പക്ഷെ അടുത്ത മൂന്നോവറില്‍ അവര്‍ കളി കൈവിടുകായിരുന്നു.

ഇതിന്റെ പ്രധാന കാരണക്കാരന്‍ പേസര്‍ ആവേശ് ഖാനായിരുന്നു. 18, 20 ഓവറുകള്‍ ബൗള്‍ ചെയ്ത ആവേശ് വെറും 11 റണ്‍സ് മാത്രമേ വിട്ടുകൊടത്തുള്ളൂ. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ആവേശ് തന്നെയാണ്.

RIYAN PARAG

റോയല്‍സിനു പിഴച്ചതെവിടെ?

അവിശ്വസനീയതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിയെക്കുറിച്ച് റിയാന്‍ പരാഗ് പ്രതികരിച്ചത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം ബുദ്ധിമുട്ട് തോന്നുകയാണ്. എവിടെയാണ് ഞങ്ങള്‍ക്കു തെറ്റു പറ്റിയതെന്ന കാര്യത്തില്‍ ഉറപ്പില്ല.

18-19 ഓവറുകള്‍ വരെ ഞങ്ങള്‍ മല്‍സരത്തിലുണ്ടായിരുന്നു. 19ാമത്തെ ഓവറില്‍ തന്നെ ഞാന്‍ മല്‍സരം ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അതു ചെയ്യാതിരുന്നതിനു ഞാന്‍ സ്വയം കുറ്റപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ. ഒരു മല്‍സരത്തിന്റെ 40 ഓവറുകളും ഒരുമിച്ച് ഒരേപോലെ കൊണ്ടു പോവാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കു ജയിക്കാന്‍ സാധിക്കുകയുള്ളൂ.

ബൗളിങില്‍ ഞങ്ങള്‍ വളരെ നന്നായിട്ടു തന്നെ പെര്‍ഫോം ചെയ്തു. പക്ഷെ അവസാനത്തെ ഓവര്‍ തീര്‍ച്ചയായും നിര്‍ഭാഗ്യകരമായിരുന്നു. അവരെ 165- 170 റണ്‍സിനുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. സാന്‍ഡി ഭായ് (സന്ദീപ് ശര്‍മ) വിശ്വസ്തനായിരുന്നു. അദ്ദേഹത്തിനു ഒരു മോശം മല്‍സരം മാത്രമേ ഉണ്ടായിട്ടുള്ളൂ.

അബ്ദുള്‍ സമദ് വളരെ നന്നായി ബാറ്റ് ചെയ്തു. ഞങ്ങള്‍ അതു ചേസ് ചെയ്യേണ്ടതായിരുന്നു. ഈ മല്‍സരത്തിലെ പിച്ച് പെര്‍ഫെക്ടായിരുന്നു. വിക്കറ്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഞങ്ങള്‍ കളിയുടെ ഭൂരിഭാഗവും മുന്നിലുണ്ടായിരുന്നു. പക്ഷെ കുറച്ചു ബോളുകള്‍ നിങ്ങള്‍ക്കു ഒരു ഐപിഎല്‍ ഗെയിം നഷ്ടപ്പെടുത്തിയേക്കുമെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു

20ാമത്തെ ഓവറില്‍ സന്ദീപ് ശര്‍മയുടെ ദയനീയ ബൗളിങ് പ്രകടനമാണ് എല്‍എസ്ജിയെ 180 റണ്‍സെന്ന മാച്ച് വിന്നിങ് സ്‌കോറിലെത്തിച്ചത്. അല്ലായുന്നെങ്കില്‍ 165 റണ്‍സിനുള്ളില്‍ എല്‍എസ്ജിയെ പിടിച്ചുകെട്ടാന്‍ റോയന്‍സിനു കഴിഞ്ഞേനെ. 19 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിനു 153 റണ്‍സെന്ന നിലയിലായിരുന്നു.

RIYAN PARAG

തുടര്‍ന്നാണ് സന്ദീപ് അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. 19ാമത്തെ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ വെറും ഏഴു റണ്‍സ് മാത്രമേ വഴങ്ങിയിരുന്നുള്ളൂ. ഒറ്റ ഫോറും സിക്‌സറും അദ്ദേഹം വിട്ടുകൊടുത്തതുമില്ല. സമാനമായ ഒരു പ്രകടനമായിരുന്നു സന്ദീപില്‍ നിനിന്നും പ്രതീക്ഷിച്ചത്. പക്ഷെ അതു വരെ കളിയില്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന റോയല്‍സിന്റെ ആധിപത്യം ഒറ്റ ഓവറില്‍ സന്ദീപ് നഷ്ടപ്പെടുത്തി.

27 റണ്‍സാണ് അവസാനത്തെ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തത്. ആറു ബോളില്‍ നാലും അബ്ദുള്‍ സമദ് സിക്‌സറുളിലേക്കു പറത്തുകയായിരുന്നു. തന്റെ പ്രധാന ആയുധങ്ങളായ യോര്‍ക്കറുകളും വൈഡ് യോര്‍ക്കറുകളമെല്ലാം എറിയാന്‍ മറന്ന സന്ദീപ് ഫുള്‍ ടോസുകളും ഷോര്‍ട്ട് ബോളുകളുമാണ് കൂടുതലുമെറിഞ്ഞത്.

ഇവയെല്ലാം നിലം തൊടീക്കാതെ സമദ് സിക്‌സറിലെത്തിക്കുകയായിരുന്നു. ഇതോടെ 153 റണ്‍സെന്നത് ഒറ്റ ഓവര്‍ കൊണ്ട് മാച്ച് വിന്നിങ് ടോട്ടലായ 180 റണ്‍സിലെത്തുകയും ചെയ്തു.റണ്‍ചേസില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ റോയല്‍സിനായുള്ളൂ.

Story first published: Sunday, April 20, 2025, 6:45 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+