Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 2 കോടി അടിസ്ഥാനവില, ഇന്ത്യക്കാരുടെ ബെസ്റ്റ് 11ല്‍ ആരൊക്കെ? ഞെട്ടിക്കും ഈ ടീം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ തീയ്യതി പുറത്തുവിട്ടിരിക്കുകയാണ്. നവംബര്‍ 24, 25 തീയ്യതികളിലായി നടക്കുന്ന മെഗാ ലേലത്തിന് ജിദ്ദയാണ് വേദിയാവുന്നത്. 1574 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 10 അമേരിക്കന്‍ താരങ്ങളും ഒരു ഇറ്റാലിയന്‍ താരവും ഉള്‍പ്പെടും. കഴിഞ്ഞ തവണ 333 താരങ്ങളുടെ ചുരുക്കപ്പട്ടികയായിരുന്നു മെഗാ ലേലത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എത്രയായും ഉണ്ടാവുകയെന്നത് കണ്ടറയണം.

10 അമേരിക്കന്‍ താരങ്ങളും ഒരു ഇറ്റാലിയന്‍ താരവും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് എടുത്തു പറയേണ്ടത്. 204 ഒഴിവുകളാണ് ആകെയുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരൊക്കെയാവും ടീമിലേക്ക് വരികയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് 76 താരങ്ങളും ഇംഗ്ലണ്ടില്‍ നിന്ന് 52 താരങ്ങളുമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 91 താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1165 ഇന്ത്യന്‍ താരങ്ങളും ലേലത്തിലുണ്ട്.

ഇന്ത്യന്‍ താരങ്ങളില്‍ അടിസ്ഥാന വില രണ്ട് കോടി നിശ്ചയിച്ചിരിക്കുന്ന ചിലരുണ്ട്. ഇവരില്‍ നിന്ന് ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.

രാഹുല്‍-ഇഷാന്‍ ഓപ്പണിങ്

ടീമിന്റെ ഓപ്പണര്‍മാരായി കെ എല്‍ രാഹുലിനേയും ഇഷാന്‍ കിഷനേയും പരിഗണിക്കാം. കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഒഴിവാക്കിയ താരമാണ്. നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട രാഹുലിന് കോടികള്‍ പ്രതിഫലം ഉറപ്പാണ്. രണ്ട് കോടി അടിസ്ഥാന വില താരത്തിന് നല്‍കിയിട്ടുണ്ട്. ഇഷാന്‍ കിഷനായും ലേലത്തില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ താരമാണ് ഇഷാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനായി കോടികള്‍ മുടക്കാന്‍ ടീമുകളുണ്ട്.

പല പ്രമുഖ ടീമുകള്‍ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രാഹുലിനെയും ഇഷാനേയും കൊണ്ടുവരാന്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. രാഹുല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് എത്തിയേക്കും. ഇഷാന്‍ കിഷനെ സിഎസ്‌കെ, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളാണ് കൂടുതല്‍ നോട്ടമിടുന്നത്. പഞ്ചാബിലേക്ക് ഇഷാന്‍ പോകാനാണ് കൂടുതല്‍ സാധ്യതയെന്ന് പറയാം.

ishan kishan

വെങ്കടേഷ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍

മൂന്നാം നമ്പറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന വെങ്കടേഷ് അയ്യരെ പരിഗണിക്കാം. അവസാന സീസണില്‍ കെകെആറിനായി മികച്ച പ്രകടനം നടത്തിയിട്ടും വെങ്കടേഷ് തഴയപ്പെട്ടു. ഇതിന്റെ സങ്കടം താരത്തിനുണ്ട്. അത്യാവശ്യം മീഡിയം പേസും എറിയാന്‍ കഴിവുള്ള വെങ്കടേഷിനെ സ്വന്തമാക്കാന്‍ ടീമുകള്‍ വാശിയോടെ പൊരുതിയേക്കും. വലിയ പ്രതിഫലത്തിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് വെങ്കടേഷ്.

ദേവ്ദത്ത് പടിക്കലാണ് നാലാമന്‍. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ഇടം കൈയന്‍ താരമാണ് ദേവ്ദത്ത്. വലിയ പ്രതിഫലത്തിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് ദേവ്ദത്ത് പടിക്കലെന്ന് പറയാനാവില്ല. എന്തായാലും ദേവ്ദത്തിന് ആവശ്യക്കാരുണ്ടാവും. അഞ്ചാം നമ്പറില്‍ കെകെആറിനെ കിരീടം ചൂടിച്ച നായകന്‍ ശ്രേയസ് അയ്യരെ പരിഗണിക്കാം. കപ്പ് നേടിക്കൊടുത്തിട്ടും തഴയപ്പെട്ട ശ്രേയസ് ഡല്‍ഹിയിലേക്ക് തിരിച്ചുപോകുമെന്നാണ് പുറത്തുവരുന്ന വിവരം.

ക്രുണാല്‍ പാണ്ഡ്യ, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍

ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യക്കാണ് അവസരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഒഴിവാക്കിയ ക്രുണാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് ഉപകാരിയാണ്. അഞ്ച് കോടിയിലധികം പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് ക്രുണാല്‍. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ഠാക്കൂറിനെ പരിഗണിക്കാം. സമീപകാലത്ത് മോശം ഫോമിലൂടെ കടന്ന് പോകുന്ന ശാര്‍ദ്ദുലിനെ വാങ്ങാന്‍ ആളുണ്ടാവുമോയെന്നത് കണ്ടറിയാം. എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ പരിഗണിക്കാം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള സുന്ദറിന് വലിയ പ്രതിഫലം ഇത്തവണ ലഭിച്ചേക്കും.

ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനാണ് അവസരം. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള താരമാണ് ഹര്‍ഷല്‍. ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും അര്‍ഷ്ദീപിന് കഴിവുണ്ട്. 10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിക്കാം. ഇടം കൈയന്‍ പേസര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള ബൗളര്‍മാരിലൊരാളാണ്. 11ാം നമ്പറില്‍ മുഹമ്മദ് സിറാജിനെ കളിപ്പിക്കാം. ആര്‍സിബി ഒഴിവാക്കിയ സിറാജിന് വലിയ പ്രതിഫലം കിട്ടുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, November 6, 2024, 10:51 [IST]
Other articles published on Nov 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+