Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന്റെ ചീട്ട് കീറാന്‍ റിഷഭ് പന്ത്!! എല്‍എസ്ജിയില്‍ ഓപ്പണര്‍? ഇനിയാണ് കളി

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി ഇറങ്ങി മൂന്നു സെഞ്ച്വറികളോടെ സീറ്റുറപ്പിച്ച സഞ്ജു സാംസണിന്റെ ചീട്ട് കീറാനൊരുങ്ങുകയാണ് റിഷഭ് പന്ത്. ഓപ്പണറായും വിക്കറ്റ് കീപ്പറായും സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയ സഞ്ജുവില്‍ നിന്നും ഇതു തിരിച്ചുപിടിക്കുകയാണ് റിഷഭിന്റെ പ്ലാന്‍. ഇതിന്റെ ഭാഗമായി അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഓപ്പണിങ് റോള്‍ തന്നെ ഏറ്റെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സൂചനകള്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശേഷമാണ് റിഷഭ് ലഖ്‌നൗവിലേക്കു ചേക്കേറിയത്. മെഗാ ലേലത്തില്‍ എക്കാലത്തെയും വലിയ തുകയായ 27 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ എല്‍സ്ജി വാങ്ങിയത്. ടീമിന്റെ നായകസ്ഥാനവും റിഷഭിനു തന്നെ ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

RISHABH PANT

റിഷഭ്- മാര്‍ക്രം ഓപ്പണിങ്

സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും റിഷഭ് പന്തും ചേര്‍ന്നായിരിക്കും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക. നിലവില എല്‍എസ്ജി ടീമില്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായി അധികം താരങ്ങളൊന്നുമില്ല. മാര്‍ക്രം ടി20യില്‍ സൗത്താഫ്രിക്കയ്ക്കായി പലപ്പോഴും ഓപ്പണറായി കളിക്കാറുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ലഖ്നൗവിനും ഈ റോള്‍ ലഭിച്ചേക്കും.

സാധാരണയായി ഐപിഎല്ലിലും ദേശീയ ടീമിലുമെല്ലാം നാല്, അഞ്ച് സ്ഥാനങ്ങളിലാണ് അദ്ദേഹം സ്ഥിരമായി കളിക്കാറുള്ളത്. പക്ഷെ ഓപ്പണിങ് റിഷഭിനെ സംബന്ധിച്ച് പുതിയ കാര്യവുമല്ല. ടി20യില്‍ ഇന്ത്യക്കു വേണ്ടിയും ഐപിഎല്ലില്‍ ഡിസിക്കു വേണ്ടിയും അദ്ദേഹം കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണറായി കളിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കുന്നതിനാല്‍ തന്നെ ഓപ്പണറായാല്‍ പവര്‍പ്ലേയുടെ ആനുകൂല്യം നന്നായി മുതലെടുക്കാനും റിഷഭിനാവും.

കഴിഞ്ഞ ടി20 ലോകകപ്പിലെ എല്ലാ കളിയിലും ഇന്ത്യക്കായി മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഭേദപ്പെട്ട ചില ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിരുന്നു. ഇതും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ റിഷഭിനെ പ്രേരിപ്പിക്കുകയും ചെയ്യും. ലഖ്‌നൗവിനായി ഓപ്പണറായി കസറിയാല്‍ അതു ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനെ പിന്തള്ളി തന്റെ സ്ഥാനം തിരിച്ചുപിടിക്കാനും റിഷഭിനെ സഹായിക്കും.

സഞ്ജുവും ഓപ്പണര്‍ തന്നെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണും ഓപ്പണറായി തന്നെയാണ് കളിക്കുക. യശസ്വി ജയ്‌സ്വാളായിരിക്കും അദ്ദേഹത്തിന്റെ പങ്കാളി. കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത ജോസ് ബട്‌ലര്‍ ഇപ്പോള്‍ ടീമിനൊപ്പമില്ല. ഇതാണ് സഞ്ജു ഈ റോളിലേക്കു വരാന്‍ കാരണം.

SANJU SAMSON

നേരത്തേ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇന്ത്യക്കു വേണ്ടി ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഓപ്പണറായതോടെ സഞ്ജുവിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ കളിയില്‍ കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികള്‍ കൂടി നേടി ടീമിന്റെ ഹീറോയായിരുന്നു.

സ്ഥിരം ഓപ്പണിങ് ജോടികളുടെയും റിഷഭ് പന്തിന്റെയും അഭാവമാണ് രണ്ടു പരമ്പരകളിലും സഞ്ജുവിനു ഓപ്പണിങും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളും സമ്മാനിച്ചത്. അദ്ദേഹം അതു നന്നായി മുതലാക്കുകയും ചെയ്തു.

ഐപിഎല്ലില്‍ റിഷഭ് പന്ത് ഓപ്പണറായി അദ്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ ഇന്ത്യക്കു വേണ്ടി അടുത്ത ടി20 പരമ്പരയിലും സഞ്ജു ഇതേ റോള്‍ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ഈ വര്‍ഷം ഇനി ഇന്ത്യക്കു ടി20 പരമ്പരകളൊന്നുമില്ല. അടുത്ത വര്‍ഷം നാട്ടില്‍ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര.

Story first published: Sunday, December 1, 2024, 20:50 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+