For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭായിരുന്നു ശരിക്കുള്ള വില്ലന്‍!! ഇപ്പോള്‍ ഡിസിയുടെ കളി കണ്ടോ? ത്രില്ലടിച്ച് ഫാന്‍സ്

വിശാഖപട്ടണം: ഐപിഎല്ലിന്റെ 18ാം സീസണില്‍ സ്വപ്‌നതുല്യമായ പ്രകടനമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനു കീഴില്‍ ഇത്തവണയിറങ്ങിയ ഡിസി സര്‍പ്രൈസ് കുതിപ്പുമായി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ത്രില്ലറില്‍ വീഴ്ത്തി ഡിസി രണ്ടാമങ്കത്തിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സണ്‍റൈസഴ്‌സ് ഹൈദരബാദിനെ ഏഴു വിക്കറ്റിനു തുരത്തിയിരിക്കുകയാണ് അവര്‍. കിടു ബാറ്റിങ് ലൈനപ്പുള്ള എസ്ആര്‍എച്ചിനെ 19 ഓവറിനുള്ളില്‍ വെറും 163 റണ്‍സിനു എറിഞ്ഞിട്ടാണ് ഡിസി മറ്റു ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. കന്നി ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് ഈ സീസണില്‍ അവസാനിപ്പിക്കാനാവുമെന്ന സൂചന കൂടിയാണ് സീസണിന്റെ തുടക്കത്തില്‍ തന്നെ ഡിസി നല്‍കിയിരിക്കുന്നത്.

ഇതോടെ ഡിസിയുടെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനു നേരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. റിഷഭ് പോയതോടെയാണ് ഡിസിയുടെ കഷ്ടകാലം തീര്‍ന്നതെന്നും യഥാര്‍ഥത്തില്‍ അദ്ദേഹമായിരുന്നു ടീമിനെ പിന്നോട്ട് അടിപ്പിച്ചതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

RISHABH PANT

റിഷഭിനു ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ റിഷഭ് പന്തിനെതിരേ നിരവധി ട്രോളുകളും മീംസുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഈ സീസണിലെ മിന്നുന്ന പ്രകടനം ആരാധകര്‍ക്കും വലിയ സര്‍പ്രൈസായി മാറിയിരിക്കുകയാണ്. അക്ഷര്‍ പട്ടേലിനു കീഴില്‍ ഇത്രയും മികച്ച പ്രകടനം ഈ സീസണില്‍ അവര്‍ നടത്തുമെന്നു ആരും പ്രതീക്ഷിച്ചതല്ല.

റിഷഭ് പന്തായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ ആരുമറിയില്ലാത്ത വില്ലനെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഒട്ടും അനുഭവസമ്പത്തില്ലാത്ത ക്യാപ്റ്റനായിട്ടും അക്ഷര്‍ പട്ടേലിനു കീഴില്‍ ഡിസിയുടെ കുതിപ്പ് ഇതു തന്നെയാണ് തെളിയിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇപ്പോഴാണ് എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയ ടീമായിരിക്കുന്നത്. മുമ്പ് ഡിസിയെ ഇങ്ങനെ കണ്ടിട്ടുള്ളത് ശ്രേയസ് അയ്യര്‍ക്കു കീഴിലാണ്. എന്നാല്‍ റിഷഭ് പന്ത് നായകസ്ഥാനമേറ്റെടുത്തതോടെ ഡിസിയുടെ കഷ്ടകാലം തുടങ്ങി. പിന്നീടൊരിക്കല്‍ പോലും ഡിസി പ്ലേഓഫിലെത്തിയിട്ടില്ല. എന്നാല്‍ റിഷഭിനെ ഒഴിവാക്കിയതോടെ ഡിസിയുടെ സമയം തെളിഞ്ഞതായും ആരാധകര്‍ കുറിക്കുന്നു.

ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മുമ്പ് ശ്രേയസ് അയ്യര്‍ ടീമിനെ നയിച്ചപ്പോഴായിരുന്നു ഡിസി ഇത്രയും അപകടകാരികളായി കാണപ്പെട്ടത്. റിഷഭ് പന്തിനു കീഴില്‍ ടീം തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ റിഷഭിനെ ഒഴിവാക്കിയതോടെ ഡിസിയുടെ സമയം തെളിയുകയും ചെയ്്തു. ഈ സീസണില്‍ അക്ഷര്‍ പട്ടേലിനു കീഴില്‍ ഡിസി കന്നിക്കിരീടം നേടുമെന്നുറപ്പായിരിക്കുകയാണെന്നും ആരാധകര്‍ കുറിക്കുന്നു.

റിഷഭിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലിന്റെ 2021ലെ സീസണിലാണ് ശ്രേയസ് അയ്യര്‍ക്കു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേറ്റത്. പരിക്കു കാരണം ശ്രേയസിനു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ റിഷഭിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കുകയായിരുന്നു. 2020ലെ തൊട്ടുമുമ്പത്തെ സീസണില്‍ ശ്രേയസിനു കീഴില്‍ ഫൈനലിലെത്താന്‍ ഡിസിക്കായിരുന്നു.

RISHABH PANT

2021ലെ ഐപിഎല്ലില്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ഭേദപ്പെട്ട പ്രകടനം ഡിസി നടത്തി. 2022ലെ ടൂര്‍ണമെന്റില്‍ ശ്രേയസ് പരിക്കു മാറി തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍സി അദ്ദേഹത്തിനു തിരികെ നല്‍കാതെ റിഷഭിനെ തന്നെ ക്യാപ്റ്റനായി ഡിസി നിലനിര്‍ത്തുകയായിരുന്നു.

സീസണില്‍ അവര്‍ക്കു പ്ലേഓഫില്‍പോലുമെത്താനായില്ല. പരിക്കു കാരണം 2023ലെ ഐപിഎല്‍ റിഷഭിനു കളിക്കാനായില്ല. കഴിഞ്ഞ സീസണില്‍ അദ്ദേഹം മടങ്ങിയെത്തിയെങ്കിലും ടീമിനു ഇതു കാര്യമായി ഗുണം ചെയ്തില്ല. ടീം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണിനു ശേഷം റിഷഭിനെ ഡിസി കൈവിടുകയുമായിരുന്നു.

Story first published: Sunday, March 30, 2025, 18:33 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+