Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 15 കോടി വിട്ടൊരു കളിയില്ല!! ലേലത്തില്‍ 'അടി' നടക്കും, ഇന്ത്യന്‍ പേസറും ലിസ്റ്റില്‍

ഐപിഎല്ലിന്റെ മെഗാ താരലേലത്തിനായി ക്രിക്കറ്റ് ലോകം തയ്യാറായിക്കഴിഞ്ഞു. 24, 25 തിയ്യതികളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ലേലമാണ് അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും വിധി നിര്‍ണയിക്കുക. അതുകൊണ്ടു തന്നെ മികച്ച പ്ലാനിങ്ങോടെയായിരിക്കും ഓരോ ഫ്രാഞ്ചൈസിയും ലേലത്തിനു വേണ്ടി അങ്കത്തട്ടിലെത്തുക.

റെക്കോര്‍ഡ് തുക തന്നെ ഈ ലേലത്തില്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നായകസ്ഥാനത്തേക്കു വരാനിടയുള്ള താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ലേലത്തില്‍ 15 കോടി രൂപയ്ക്കു മുകളില്‍ ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

RISHABH PANT

റിഷഭ് പന്ത്

സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് മെഗാ ലേലത്തില്‍ 15 കോടിക്കു മുകളില്‍ പ്രതിഫലം ലഭിക്കാനിടയുള്ള ഒരു താരം. മാര്‍ക്വി താരങ്ങളുടെ ലിസ്റ്റിലുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. ഈ ലേലത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന താരമായി റിഷഭ് മാറിയേക്കും. കാരണം കളിക്കളത്തില്‍ അത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് റിഷഭ്. കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായാണ് ലേലത്തിനു മുമ്പ് ഒഴിവാക്കിയത്.

അഗ്രസീവ് ബാറ്ററുും മികച്ച വിക്കറ്റ് കീപ്പറും മാത്രമല്ല ടീമിനെ നയിക്കാനുള്ള ശേഷിയും ലേലത്തില്‍ റിഷഭിന്റെ ഡിമാന്റ് കുത്തനെ ഉയര്‍ത്തും. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരടക്കം പല ഫ്രാഞ്ചൈസികളും ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി സജീവമായി തന്നെ രംഗത്തുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെഎല്‍ രാഹുല്‍

ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ അദ്ദേഹത്തിനു വേണ്ടി ലേലത്തില്‍ ടീമുകള്‍ക്കിടയില്‍ വലിയ പിടിവലി തന്നെ കാണാനാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

നിലവില്‍ മാര്‍ക്വി താരങ്ങളുടെ സെറ്റിലുള്ള രാഹുലിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. എന്നാല്‍ 15 മുതല്‍ 20 കോടി വരെ അദ്ദേഹത്തിനു ലേലത്തില്‍ തീര്‍ച്ചയായും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്‍ കരിയറെടുത്താല്‍ പല സീസണുകളിലും വലിയ റണ്‍വേട്ട നടത്താന്‍ രാഹുലിനായിട്ടുണ്ട്. പ്രത്യേകിച്ചും പഞ്ചാബ് കങ്‌സിനൊപ്പമാണ് അദ്ദേഹം ബാറ്റിങില്‍ ഏറ്റവുമധികം മിന്നിച്ചത്.

മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള രാഹുല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരവുമാണ്. അതോടൊപ്പം വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി, ഓപ്പണിങ് തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യാനും സാധിക്കുെമെന്നത് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുകയും ചെയ്യുന്നു.

അര്‍ഷ്ദീപ് സിങ്

ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് മൊലേലത്തില്‍ 15 കോടി രൂപയ്ക്കു മുകളില്‍ ലഭിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഈ ലിസ്റ്റിലെ സര്‍പ്രൈസ് താരമെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ലേലത്തിലെ മാര്‍ക്വി താരങ്ങളിലൊരാള്‍ കൂടിയായ അര്‍ഷ്ദീപിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്.

പക്ഷെ ലേലത്തില്‍ വലിയ ഡിമാന്റ് അദ്ദേഹത്തിനു ഉറപ്പായുമുണ്ടാവും. കാരണം ഈ ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ പേസറും വിക്കറ്റ് വേട്ടക്കാരനുമാണ് അര്‍ഷ്ദീപ്. ഇതു ലേലത്തിലും അദ്ദേഹത്തിന്റെ മൂല്യവും വര്‍ധിപ്പിക്കും.

നേരത്തേ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിട്ടുള്ള അര്‍ഷ്ദീപ് അവര്‍ക്കായി ശ്രദ്ധേയമായ പ്രകടനവും നടത്തിയിട്ടുണ്ട്. 2019ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം 65 മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 76 വിക്കറ്റുകളാണ്. 32 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. അവസാന സീസണില്‍ 14 കളിയില്‍ നിന്നും 19 വിക്കറ്റുകളും അര്‍ഷ്ദീപ് നേടിയിരുന്നു.

SHREYAS IYER

ശ്രേയസ് അയ്യര്‍

മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരാണ് ലേലത്തില്‍ 15 കോടിക്കു മുകളില്‍ ലഭിക്കാനിടയുള്ള നാലാമത്തെയാള്‍. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. എന്നിട്ടും ശ്രേയസിനെ കെകെആര്‍ കൈവിടുകയായിരുന്നു. മാര്‍ക്വി താരങ്ങളുടെ ലിസ്റ്റിലുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്.

മികച്ച ബാറ്റര്‍ മാത്രമല്ല, നായകനും കൂടിയാണ് ശ്രേയസെന്നതു ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കും. നാല്, അഞ്ച് നമ്പറുകളില്‍ ഇറങ്ങി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്തവയ്ക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ലേലത്തില്‍ പല ടീമുകളും പുതിയ ക്യാപ്റ്റനെ തിരയുകയാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തിനായി അവര്‍ അവസാനം വരെ പോരടിക്കുമെന്നുറപ്പാണ്.

Story first published: Thursday, November 21, 2024, 12:21 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+