For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 20 കോടിയിലേറെ ശമ്പളം, ആര്‍ക്കെല്ലാം 'കൈപൊള്ളി'? 3 പേര്‍ വെറും ഫ്രോഡുകള്‍!!

ഐപിഎല്ലിന്റെ 18ാം സീസണിലെ ഗ്രൂപ്പുതല പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. 10 ടീമുകളില്‍ രണ്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ഇനി പ്ലേഓഫിനായി മല്‍സരരംഗത്തുള്ളത് എട്ടു ടീമുകളുമാണ്. ഇവരില്‍ ആരൊക്കെയാവും പ്ലേഎഫിലേക്കു ടിക്കറ്റെടുക്കുകയെന്നത് അടുത്ത രണ്ടാഴ്ചയ്ക്കിടെ വ്യക്തമാവുകയും ചെയ്യും.

ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഞെട്ടിക്കുന്ന ശമ്പളം കൈപ്പറ്റുന്ന ചില കളിക്കാരുണ്ട്. പക്ഷെ ഇവരില്‍ ഈ തുകയോടു നീതി പുലര്‍ത്താനായത് വളരെ കുറച്ചു പേര്‍ക്കു മാത്രമാണ്. ഈ സീസണില്‍ 20 കോടിക്കു മുകളില്‍ ശമ്പളം വാങ്ങുന്ന താരങ്ങള്‍ എങ്ങനെയാണ് ഇനിനകം പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു പരിശോധിക്കാം.

RISHABH PANT

റിഷഭ് പന്ത് (27 കോടി)

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ശമ്പളമുള്ള താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു സ്വന്തമമാണ്. ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ ശമ്പളം 27 കോടി രൂപയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ചാണ് റിഷഭ് കഴിഞ്ഞ ലേലത്തി്‌ന്റെ ഭാഗമായത്.

ലേലത്തിലെ വന്‍ ഡിമാന്റ് കാരണം അദ്ദേഹത്തിന്റെ വില കുത്തനെ ഉയരുകയും ഒടുവില്‍ 27 കോടിയെന്ന ഇതുവരെ ആരും കേട്ടിട്ടില്ലാത്ത തുകയ്ക്കു റിഷഭിനെ എല്‍എസ്ജി സ്വന്തമാക്കുകയുമായിരുന്നു. പക്ഷെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ഈ തുക വെള്ളത്തിലായെന്നുപറയേണ്ടി വരും.

അത്രമാത്രം പരിതാപകരമായ പ്രകടനമാണ് ബാറ്റിങില്‍ റിഷഭ് നടത്തിക്കൊണ്ടിരിക്കുന്നത്. പൂര്‍ണമായും ഫോമൗായി കാണപ്പെടുന്ന അദ്ദേഹം 10 ഇന്നിങ്‌സുസളില്‍ നിന്നും 99.22 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റില്‍ നേിടിയിട്ടുള്ളത് വെറും 128 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള 10 ഇന്നിങ്‌സുകളിലും റിഷഭ് ഫ്‌ളോപ്പായിരുന്നു.

ശ്രേയസ് അയ്യര്‍ (26.75 കോടി)

റിഷഭ് പന്ത് കഴിഞ്ഞ മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. 26.75 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കഴിഞ്ഞ സീണണില്‍ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ശേഷമാണ് ശ്രേയസ് ഇത്തവ പഞ്ചാബിന്റെ കൂടാരത്തില്‍ എത്തിയത്.

പഞ്ചാബ് മുടക്കിയ തുക വെറുതെ ആയിപ്പോയില്ലെന്നു തെളിയിക്കുന്ന പ്രകടനമാണ് ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ കുപ്പായത്തിലും അദ്ദേഹം കാഴ്ചവവയ്ക്കുന്നത്. ടീമിനായി 11 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റി സ്‌കോറുകളടക്കം 180.80 സ്‌ട്രൈക്ക് റേറ്റില്‍ 405 റണ്‍സ് ശ്രേയസ് അടിച്ചെടുത്തു കഴിഞ്ഞു. പഞ്ചാബിനെ പ്ലേഒാഫിനു തൊട്ടരികെയും അദ്ദേഹം എത്തിച്ചിരിക്കുകയാണ്. നിലവില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ് പഞ്ചാബ് ടീം.

വെങ്കടേഷ് അയ്യര്‍ (23.75 കോടി)

കഴിഞ്ഞ മെഗാ ലേലത്തിലെ സര്‍പ്രൈസ് ഹീറോയായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. 23.75 കോടിയെന്ന ആരും പ്രതീക്ഷിക്കാത്ത തുകയ്ക്കാണ് അദ്ദേഹത്തെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തിരികെ വാങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. അതാണ്
ഇത്രയും വലിയ തുക മുടക്കാന്‍ കെകെആറിനെ പ്രേരിപ്പിച്ചത്.

പക്ഷെ ഈ സീസണില്‍ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ് വെങ്കടേഷ്. 11 മല്‍സരങ്ങളിലായി ഏഴിന്നിങ്‌സുകളിലാണ് താരം കളിച്ചത്. ഇവയില്‍ 139.21 ശരാശരിയില്‍ നേടിയതാവട്ടെ വെറും 142 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ. വലിയ തുക ലഭിച്ചതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും വെങ്കടേഷിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിയിരുത്തപ്പെടുന്നത്.

ഹെന്‍ട്രിച്ച് ക്ലാസെന്‍ (23 കോടി)

ഈ ലിസ്റ്റിലെ അടുത്തയാള്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെനാണ്. 23 കോടിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ശമ്പളം. നേരത്തേ തന്നെ എസ്എര്‍എച്ചിലുണ്ടായിരുന്ന ക്ലാസെനെ കഴിഞ്ഞ ലേലത്തിനു മുമ്പാണ് ഈ തുകയ്ക്കു എസ്ആര്‍എച്ച് നിലനിര്‍ത്തിയത്.

പക്ഷെ കഴിഞ്ഞ സീസണിലേതു പോലെയൊരു ബാറ്റിങ് വെടിക്കെട്ട് ഇത്തവണ കാഴ്ചവയ്ക്കാന്‍ ക്ലാസെനായിട്ടില്ല. 10 മല്‍സരങ്ങളില്‍ നിന്നും 153.96 സ്‌ട്രൈക്ക് റേറ്റില്‍ 311 റണ്‍സ് മാത്രമേ ഒരു ഫിഫ്റ്റിയടക്കം അദ്ദേഹം നേടിയിട്ടുള്ളൂ. ഇപ്പോഴത്തെ ശമ്പളം പരിഗണിക്കുനോള്‍ ഈ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ ക്ലാസെനായിട്ടില്ലെന്നു പറയാം.

NICHOLAS POORAN

നിക്കോളാസ് പൂരന്‍ (21 കോടി)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരവും ഇടിവെട്ട് ബാറ്ററുമായ നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റ്ിലെ അഞ്ചാമന്‍. 21 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ലേലത്തിനു മുമ്പ് അദ്ദേഹത്തെ എല്‍എസ്ജി ടീം നിലനിര്‍ത്തിയത്.

മികച്ച പ്രകടനവുമായി ഇപ്പോള്‍ ടീമിന്റെ ടോപ്്‌സ്‌കോറര്‍ കൂടിയാണ് പൂരന്‍. 11 മല്‍സരങ്ങളില്‍ നിന്നും 200.98 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 410 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

വിരാട് കോലി (21 കോടി)

ഈ ലിസ്റ്റിലെ അവസാനത്തെയാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കേലിയാണ്. കഴിഞ്ഞ മെഗാ ലേലത്തിന മുമ്പ് 21 കോടിക്കാണ് അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്തിയത്. ഈ തുകയോടു പൂര്‍ണമായും നീതി പുലര്‍ത്താനും അേേദ്ദഹത്തിനായിട്ടുണ്ട്.

നിലവില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് കോലി. 11 മല്‍സരങ്ങളില്‍ നിന്നും 143.46 സ്‌ട്രൈക്ക് റേറ്റില്‍ 505 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കഴിഞ്ഞു. ഏഴു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കോലി തന്റെ പേരിലേക്കു ചേര്‍ത്തുകഴിഞ്ഞു.

Story first published: Monday, May 5, 2025, 15:48 [IST]
Other articles published on May 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+