Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവരുടെ സീറ്റ് തെറിക്കും!! 2026ല്‍ നായകസ്ഥാനത്ത് കാണില്ല, ആരൊക്കെ?

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ക്കു അപ്രതീക്ഷിതമായ ബ്രേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി മാറിയ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്നു ബിസിസിഐയുടെ പ്രഖ്യാപനം വന്നത്.

10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗിികമായി ഇനിയും പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടില്ല. എന്നാല്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സ്, നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‌റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

അടുത്ത സീസണില്‍ പല ടീമുകളിലും പല അഴിച്ചുപണികളും നമുക്കുകാണാനായേക്കും. ചില ടീമുകള്‍ പുതിയ ക്യാപ്റ്റനെയും അടുത്ത വര്‍ഷം നിയമിക്കാന്‍ സാധ്യതയുണ്ട്. 2026ലെ ഐപിഎല്ലിനു മുമ്പ് നായകസ്ഥാാനത്തു നിന്നും സീറ്റ് തെറിക്കാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RISHABH PANT

റിഷഭ് പന്ത്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്താണ് അടുത്ത ഐപിഎല്ലിനു മുമ്പ് നായകസ്ഥാനത്തു നിന്നും പുറത്തുപോവാനിടയുള്ള ഒരാള്‍. വലിയ പ്രതീക്ഷകളുമായാണ് റിഷഭിനെ ഈ സീസണില്‍ എല്‍എസ്ജി ടീം തങ്ങളുട കൂടാരത്തിലെത്തിച്ചത്. ഇതിനു വേണ്ടി കഴിഞ്ഞ മെഗാ ലേലത്തില്‍ 27 കോടിയെന്ന എക്കാലത്തെയും വലിയ തുക അവര്‍ക്കു മുടക്കേണ്ടിയും വന്നു.

ബാറ്റങിലും ക്യാപ്റ്റന്‍സിയിലും റിഷഭ് ഒരുപോലെ വലിയ ഇംപാക്ടുണ്ടാക്കുമെന്നായിരുന്നു ലഖ്‌നൗ ടീമിന്റെ കണക്കുകൂട്ടല്‍. പക്ഷെ രണ്ടിലും അദ്ദേഹം ഒരുപോലെ പരാജയമായി മാറി. ബാറ്റിങില്‍ വന്‍ ദുരന്തമായ റിഷഭ് ക്യാപ്റ്റന്‍സിയില്‍ പല പിഴവുകളും വരുത്തുകയുംചെയ്തു. 10 ഇന്നിങ്‌സുകളില്‍ നിന്നും 12.80 എന്ന വളരെ മോശം ശരാശരിയില്‍ വെറും 128 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരു ഫിഫ്റ്റി നേടിയ റിഷഭിന്റെ സ്‌ട്രൈക്ക് റേറ്റില്‍ 100ല്‍ താഴെയുമാണ്.

എല്‍എസ്ജി ടീമിന്റെ പ്രകടനത്തിലേക്കു വന്നാല്‍ അവര്‍ ഇപ്പോള്‍ ഏഴാമതാണ്. 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചെണ്ണം മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. ശേഷിച്ച മൂന്നു മല്‍സരങ്ങൡ ഒന്നില്‍ തോറ്റാല്‍ എല്‍എസ്ജി പുറത്താവുകയും ചെയ്യും. 2022ല്‍ ഫ്രാഞ്ചൈസി നിലവില്‍ വന്ന ശേഷം ഇത്രയും മോശം പ്രകടനം അവര്‍ ഇതുവരെ നടത്തിയിട്ടില്ല. തുടരെ രണ്ടു സീസണുകൡ പ്ലേഓഫില്‍ കളിച്ച ലഖ്‌നൗ ടീമിനു കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസ്ത്തിലാണ് യോഗ്യത കിട്ടാതെ പോയത്.

റിഷഭിന്റെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും എല്‍എസ്ജി ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്ക് കടുത്ത നിരാശയും രോഷവുമുണ്ട്. അതുകൊണ്ടു തന്നെ ഇനിയുമൊരു സീസണ്‍ കൂടി അദ്ദേഹത്തിനു നായകസഥാനം നല്‍കി പരീക്ഷണം നടത്താന്‍ ഗോയെങ്ക തയ്യാറാവില്ല. റിഷഭിനെ ഒഴിവാക്കി 27 കോടി രൂപ ലാഭിക്കുന്നതിനൊപ്പം ഈ തുക അടുത്ത ലേലത്തില്‍ കൂടുതല്‍ ബുദ്ധിപരമായി ചെലവഴിക്കാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍.

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഈ റോളില്‍ കണാന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെ താരം. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള ഭിന്നതയാണ് അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റിയേക്കാനുളള പ്രധാനപ്പെട്ട കാരണം. ഈ സീസണിലാണ് റോയല്‍സ് കോച്ചായി ദ്രാവിഡ് ചുമതലയേറ്റത്. പക്ഷെ സഞ്ജുമയി മികച്ച ഒത്തിണക്കത്തോടെ മുന്നോട്ടു പോവാന്‍ അദ്ദേഹത്തിനായില്ല.

കോച്ചും ക്യാപ്റ്റനും രണ്ടു ധ്രുവങ്ങളിലായതോടെ അതു ടീമിനെയും സാരമായി ബാധിച്ചു. പ്ലേഓഫ് പോലുമെത്താതെ പുറത്തായ റോയല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുമാണ്. 12 മല്‍സരങ്ങളില്‍ വെറു മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആര്‍ക്കും സംശമയില്ല. പരിക്കേറ്റ് അഞ്ചു മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും ബാക്കിയുള്ളവയില്‍ അദ്ദേഹം തിളങ്ങിയിരുന്നു. ദ്രാവിഡുമായുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കു ഭീഷണിയാവുന്ന ഏക കാര്യം.

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസവും വെറ്റന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് അടുത്ത ഐപിഎല്‍ സീസണിനു മുമ്പ് നായകസ്ഥാനം നഷ്ടമാവുന്ന അടുത്തയാള്‍. സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു ഈ സീസണിന്റെ പകുതിയോടെ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടതായി വന്നിരുന്നു. തുടര്‍ന്നു ധോണി താല്‍ക്കാലികമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ റുതുരാജ് തന്നെ വീണ്ടും നായകസ്ഥാനത്തേക്കു മടങ്ങിയെത്തും. അതുകൊണ്ടു തന്നെ സ്വാഭാവികമായും ധോണിക്കു മാറിക്കൊടുക്കേണ്ടതായും വരും. ഈ സീസണില്‍ വളരെ പരിതാപകരമായ പ്രകടനമാണ് സിഎസ്‌കെ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനക്കാരാണ് അവര്‍. ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റില്‍ ഏറ്റവും പിറകില്‍ ഫിനിഷ് ചെയ്യേണ്ടി വരുമോയെന്ന ആശങ്കയിലാണ് ചെന്നൈ ടീം.

AJINKYA RAHANE

അജിങ്ക്യ രഹാനെ

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ വെറ്ററനുമായ അജിങ്ക്യ രഹാനെയാണ് അടുത്ത സീസണില്‍ നായകസ്ഥാനത്തു നിന്നും പുറത്തു പോവാനിടയുള്ള അടുത്തയാള്‍. ശ്രേയസ് അയ്യരുടെ പകരക്കാരനായി ഈ സീസണില്‍ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹത്തിനു ഈ റോളില്‍ പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായിട്ടില്ല.

കെകെആര്‍ ടീം ഇത്തവണ പ്ലേഓഫിലെത്തുമോയെന്ന കാര്യവും സംശയമാണ്. നിലവില്‍ 11 പോയിന്റുമായി ആറാംസ്ഥാനത്താണ് അവരുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെയുടെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും െചയ്തു. ചില താരങ്ങളെ അദ്ദേഹം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതിനു പ്രധാന ഉദാഹരണമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍.

ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് റസ്സല്‍. അവസാനത്തെ രണ്ടു കളിയില്‍ അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യാന്‍ രഹാനെ തയ്യാറായിരുന്നു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് റസ്സല്‍ ടീമിന്റെ ഹീറോയയാത്. പക്ഷെ ബൗളിങില്‍ ഇപ്പോഴും അദ്ദേഹത്തില്‍ വേണ്ടത്ര വിശ്വാസം നല്‍കാന്‍ രഹാനെ തയ്യാറായിട്ടില്ല.

ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ് റസ്സല്‍ പക്ഷെ അദ്ദേഹക്കെ ഇതുവരെ ഒരു കളിയിലും ബൗളിങിലെ മൂന്നോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ രഹാനെ അനുവദിച്ചിട്ടില്ല. രഹാനെയുടെ കെകെആറിന്റെ ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനം തന്നെ നേരത്തേ ചോദ്യം ചെയ്യപ്പെടിരുന്നു.

കഴിഞ്ഞ മെഗാ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറാവാതിരുന്നയാളാണ് രഹാനെ. ഒടുവില്‍ അവസാന റൗണ്ടിലാണ് അദ്ദേഹത്തെ അടിസ്ഥാന വിലയ്ക്കു കെകെആര്‍ സ്വന്തമാക്കിയത്. നായകസ്ഥാനത്തേക്കു ടീമില്‍ അനുയോജ്യനായ മറ്റാരെയും ലഭിക്കാതിരുന്നതോടെ രഹാനെയ്ക്കു ക്യാപ്റ്റന്‍സിയും നല്‍കുകയായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ മാറ്റി കൂടുതല്‍ അഗ്രസീവായ ഒരു യുവ നായകനെ കൊല്‍ക്കത്ത ടീം കൊണ്ടുവന്നേക്കും.

Story first published: Friday, May 9, 2025, 19:22 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+