Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 27 കോടി നഷ്ടം!! റിഷഭ് പുറത്തേക്ക്? ഗോയെങ്ക കലിപ്പില്‍, ആരാവും പുതിയ ക്യാപ്റ്റന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അവസാനത്തെ ഐപിഎല്‍ സീസണായി ഇതു മാറിയേക്കും. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ ഫ്‌ളോപ്പായ അദ്ദേഹത്തെ എല്‍എസ്ജി ടീം പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു 37 റണ്‍സിനു എല്‍എസ്ജി തോറ്റിരുന്നു. ഇതോട അവരുടെ പ്ലേഓഫ് സാധ്യതകളും തുലാസിലായി മാറുകയും ചെയ്തു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് എല്‍എസ്ജി ടീം. 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റാണ് അവര്‍ക്കുള്ളത്. സീസണില്‍ ഇനി ശേഷിച്ച മൂന്നു മല്‍സരങ്ങിലും ജയിക്കാനായാല്‍ മാത്രമേ എല്‍എസ്ജിക്കു പ്ലേഓഫ് സാധ്യതയുള്ളൂ. റിഷഭിന്റെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ടീമുടമ സഞ്ജീവ് ഗോയെങ്ക ഏറെ അസംതൃപ്തനാണെന്നാണ് വിവരം.

കഴിഞ്ഞ മെഗാ ലേലത്തില്‍ 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭിനെ എല്‍എസ്ജി വാങ്ങിയത്. 10 മല്‍സരങ്ങളില്‍ നിന്നും 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ താരം നേടിയത് വെറും 128 റണ്‍സാണ്. ഈ സീസണിനു ശേഷം അദ്ദേഹത്തെ എല്‍എസ്ജി പുറത്താക്കിയാല്‍ പകരം നായകസ്ഥാനത്തേക്കു വരാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

NICHOLAS POORAN

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. റിഷഭ് പന്തിനെ മെഗാ ലേലത്തില്‍ ടീമിലെത്തിക്കും മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്തേക്കു ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് അദ്ദേഹമാണ്. ലേലത്തിനു 21 കോടി രൂപ മുടക്കിയായിരുന്നു പൂരനെ എല്‍എസ്ജി നിലനിര്‍ത്തിയത്.

2022ല്‍ എല്‍എസ്ജി പിറവിയെടുത്തതു മുതല്‍ അദ്ദേഹം ഫ്രാഞ്ചൈസിക്കൊപ്പമുണ്ട്, ലോകമെമ്പാടുമുളള വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ച അനുഭവസമ്പത്തും പൂരനുണ്ട്. പല ടൂര്‍ണമെന്റുകളിലും അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.

കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെയും മുന്‍ നായകനാണ് താരം. 2022ലെ ഐസിസി ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ജീസ് ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം പൂരന്‍ ക്യാപ്റ്റന്‍സി ഒഴിയുകയുമായിരുന്നു.

ബാറ്റിങില്‍ ഈ സീസണിലെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് പൂരന്‍. 11 ഇന്നിങ്‌സുകളില്‍ നിന്നും 410 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ബാറ്ററെന്ന നിലയില്‍ വലിയ ആത്മവിശ്വാസത്തിലുള്ള പൂരനെ ഇനി നായകസ്ഥാനം ഏല്‍പ്പിച്ചാലും അദ്ഭുതപ്പെടാനില്ല.

എയ്ഡന്‍ മാര്‍ക്രം

സൗത്താഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ എയ്ഡന്‍ മാര്‍ക്രമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ നായകനായി വരാനിടയുള്ള രണ്ടാമത്തെയാള്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ ടീം ഫൈനല്‍ വരെയെത്തിയത് അദ്ദേഹത്തിനു കീഴിലാണ്.

കൂടാതെ എസ്എടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്ടൗണ്‍ ടീം രണ്ടു തവണ ചാംപ്യന്‍മാരായതും മാര്‍ക്രാമിന്റെ ക്യാപ്റ്റന്‍സിയിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നേതൃശേഷിയുടെ കാര്യത്തില്‍ സംശയങ്ങളൊന്നും തന്നെയല്ല.

ഐപിഎല്ലില്‍ നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നയിച്ച അനുഭവസവമ്പത്തും മാര്‍ക്രമിനുണ്ട്. കഴിഞ്ഞ വര്‍ഷം പാറ്റ് കമ്മിന്‍സ് ടീമിലേക്കു എത്തുന്നതിനു മുമ്പ് നായകസ്ഥാനത്തു അദ്ദേഹമായിരുന്നു. ഈ സീസണില്‍ എല്‍എസ്ജിക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ മാര്‍ക്രം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 348 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

MITCHELL MARSH

മിച്ചെല്‍ മാര്‍ഷ്

ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര് മിച്ചെല്‍ മാര്‍ഷാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതി. ക്യാപ്റ്റനായി വന്നേക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഓപ്പണിങ് ബാറ്ററുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 10 ഇന്നിങ്‌സുകളില്‍ നിന്നും 378 റണ്‍സ് മാര്‍ഷ് നേടിക്കഴിഞ്ഞു.

ഐപിഎല്ലില്‍ നായകനായി അനുഭവസമ്പത്തിലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രലിയയുടെ ക്യാപ്റ്റനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഓസീസിനെ നയിച്ചത് മാര്‍ഷാണ്. അദ്ദേഹത്തിനു കീഴില്‍ ടീം സൂപ്പര്‍ എട്ടിലെത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, May 6, 2025, 7:42 [IST]
Other articles published on May 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+