Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് 27 കോടിക്ക് ലഖ്‌നൗവില്‍, പക്ഷെ ക്യാപ്റ്റനാവുമോ? ടീം മാനേജ്‌മെന്റ് പറയുന്നു

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മെഗാ ലേലത്തിന്റെ ആദ്യ ദിനം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടിക്കാണ് റിഷഭിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വാങ്ങിയത്. 26.75 കോടിക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിലേക്ക് പോയതിന് പിന്നാലെയാണ് ഈ റെക്കോഡ് തകര്‍ത്ത് റിഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തുന്നത്.

നേരത്തെ നിക്കോളാസ് പുരാനെ 21 കോടിക്ക് നിലനിര്‍ത്തിയ ലഖ്‌നൗ ഇപ്പോള്‍ റിഷഭ് പന്തിനെ 27 കോടിക്ക് ടീമിലെത്തിച്ചിരിക്കുകയാണ്. ഇതോടെ ആരാവും ലഖ്‌നൗവിന്റെ പുതിയ നായകനെന്ന ആശയക്കുഴപ്പമാണ് ആരാധകരെ കുഴപ്പിക്കുന്നത്. പുരാന്‍ ഇതിനോടകം ലഖ്‌നൗവിനൊപ്പം കസറുന്ന താരമാണ്. അതേ സമയം റിഷഭ് പന്ത് ഇപ്പോള്‍ ടീമിലേക്കെത്തിയിട്ടേയുള്ളൂ. ഡല്‍ഹി നായകനായിരുന്ന റിഷഭിനെ ലഖ്‌നൗ നായകനാക്കുമോ?. ടീം മാനേജ്‌മെന്റ് തന്നെ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്.

റിഷഭ് തന്നെ നായകന്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തങ്ങളുടെ ലേല പദ്ധതികള്‍ മെനഞ്ഞത് റിഷഭിനെ ചുറ്റിയാണെന്നാണ് ടീം ഉടമയായ സഞ്ജീവ് ഗോയന്‍കെ പറയുന്നത്. അവന്‍ എത്രത്തോളം ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അവന്റെ പോസിറ്റീവ് മനോഭാവം ടീമിന് ഊര്‍ജ്ജമാവുമെന്നാണ് ഗോയന്‍ക പറയുന്നത്. 'റിഷഭ് പന്ത് പോരാളിയാണ്. അവന് ലഭിച്ചതെല്ലാം അവന്‍ അര്‍ഹിക്കുന്നതാണ്. സഹീറും ലാംഗറും ഷഷ് വാതും ഞാനുമെല്ലാം ഒറ്റ മനസോടെയെടുത്ത തീരുമാനമാണിത്' ഗോയന്‍ക പറഞ്ഞു.

സഹീര്‍ ഖാനും റിഷഭിന്റെ വരവില്‍ സന്തോഷവാനാണ്. 'ഞാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ അവന്റെ പ്രകടനം കണ്ടിട്ടുള്ളതാണ്. എനിക്ക് അടുത്തറിയാവുന്ന താരമാണവന്‍. അവന്റെ ഐപിഎല്ലിലെ യാത്ര തുടങ്ങുന്നത് നേരിട്ട് കാണാന്‍ എനിക്കായിട്ടുണ്ട്. അവന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 19 വയസുള്ളപ്പോള്‍ അവന്റെ ക്രിക്കറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തുകളും ഞാന്‍ ശ്രദ്ധിച്ചിരുന്നു' സഹീര്‍ പറഞ്ഞു.

rishabh pant

റിഷഭ് ലഖ്‌നൗവിനെ കപ്പിലേക്കെത്തിക്കുമോ?

കെ എല്‍ രാഹുലിനെ പുറത്താക്കി ആ സീറ്റിലേക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ കൊണ്ടുവരുന്നത്. വിക്കറ്റ് കീപ്പര്‍ നായകന്റെ റോളിലേക്ക് റിഷഭ് എത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് റിഷഭിന് മുന്നിലുള്ളതെന്ന് പറയാം. എന്നാല്‍ ശക്തമായ താരനിരയെ ഇതിനോടകം സൃഷ്ടിക്കാന്‍ ലഖ്‌നൗവിനായിട്ടുണ്ട്. റിഷഭ് പന്ത്, നിക്കോളാസ് പുരാന്‍ എന്നിവരോടൊപ്പം മധ്യനിരയില്‍ വിശ്വസ്ത ഫിനിഷറായി ഡേവിഡ് മില്ലറുമുണ്ട്. എയ്ഡന്‍ മാര്‍ക്രത്തേയും ലഖ്‌നൗ ഒപ്പം കൂട്ടി.

അബ്ദുല്‍ സമദ് വെടിക്കെട്ട് നടത്താനുണ്ട്. മിച്ചല്‍ മാര്‍ഷ്, ആയുഷ് ബദോനി എന്നീ ഓള്‍റൗണ്ടര്‍മാര്‍ ഇതിനോടകം ടീമിന്റെ ഭാഗമായിട്ടുണ്ട്. ബൗളിങ് നിരയില്‍ മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എന്നിവരോടൊപ്പം ആവേശ് ഖാനും പേസ് നിരയിലേക്കെത്തിയിട്ടുണ്ട്. രവി ബിഷ്‌നോയിയാണ് സ്പിന്നറായി ടീമിലുള്ളത്. മികച്ച ചില താരങ്ങളെക്കൂടി ടീമിലെത്തിച്ചാല്‍ ലഖ്‌നൗ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലുള്ള ടീമായി മാറുമെന്നുറപ്പാണ്.

Story first published: Monday, November 25, 2024, 11:02 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+