Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എല്‍എസ്ജിയെ നാണം കെടുത്തിയത് റിഷഭ്!! ഈ മണ്ടത്തരങ്ങള്‍ എന്തിന് ചെയ്തു?

ലഖ്‌നൗ: ഐപിഎല്ലില്‍ ഈ സീസണിലെ അഞ്ചാമത്തെ പരാജയത്തിലേക്കു വീണിരിക്കുകയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഹോംഗ്രൗണ്ടായ എകാന സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് എല്‍എസ്ജിക്കു നേരിട്ടത്. ആദ്യം ബാറ്റിങിലു പിന്നീട് ബൗളിങിലും ഫ്‌ളോപ്പായ എല്‍എസ്ജി അര്‍ഹിച്ച പരാജയം കൂടിയാണിത്. വെറും 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് അക്ഷര്‍ പട്ടേലിന്റെ ഡിസിക്കു ലഖ്‌നൗ നല്‍കിയത്.

ഈ ടോട്ടല്‍ ഡിസിക്കു കളിയുടെ ഒരു ഘട്ടത്തിലു ഭീഷണിയുയര്‍ത്തിയില്ല. വെറും 17.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഡിസി വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. കെഎല്‍ രാഹുലിന്റെയും (57*) അഭിഷേക് പൊറെലിന്റെയും (51) ഫിഫ്റ്റികളാണ് ഡിസിയുടെ വിജയം അനായാസമാക്കിയത്. നായകന്‍ അക്ഷര്‍ പുറത്താവാതെ 34 റണ്‍സുമെടുത്തു.

ഈ മല്‍സരത്തില്‍ എല്‍എസ്ജിക്കു യഥാര്‍ഥത്തില്‍ എവിടെയാണ് പിഴച്ചത്? പല അബദ്ധങ്ങളും കളിയില്‍ അവരുടെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. എല്‍എസ്ജിയുടെ പരാജയത്തിനു പ്രധാനമായും പഴിക്കേണ്ടത് നായകന്‍ റിഷഭിനെ തന്നെയാണ്. അദ്ദേഹത്തിന്റെ മുന്നു മണ്ടത്തരങ്ങള്‍ ടീമിനെ ചതിക്കുകയായിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

RISHABH LSG

ആദ്യത്തെ പിഴവ്

ഈ ഐപിഎല്ലില്‍ ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി റിഷഭ് പന്ത് നടത്തിക്കൊണ്ടിരിക്കുന്നത്. 27 കോടി രൂപയെന്ന തനിക്കു ലേലത്തില്‍ ലഭിച്ച റെക്കോര്‍ഡ് തുകയോടു അദ്ദേഹത്തിനു ഇതുവര നീതി പുലര്‍ത്താന്‍ സാധിച്ചില്ല. എട്ടിന്നിങ്‌സുകളില്‍ വെറും 106 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം.

ഡിസിക്കെതിരായ കളിയില്‍ ഓപ്പണര്‍മാരായ മിച്ചെല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും മികച്ച തുടക്കമാണ് എല്‍എസ്ജിക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 87 റണ്‍സ് ഇരുവരുമെടുത്തിരുന്നു. എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കായില്ല.

നാലാം നമ്പറിലെങ്കിലും ക്രീസിലെത്തി റിഷഭ് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം സ്വയം ബാറ്റിങില്‍ താഴേക്കു ഇറങ്ങുകയായിരുന്നു. ഒടുവില്‍ ഏഴാമനായാണ് റിഷഭ് ക്രീസിലെത്തിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടാമത്തെ ബോളില്‍ മുകേഷ് കുമാറിനെിരേ ബൗള്‍ഡാവുകയും ചെയ്തു.
ഇതാണ് ആദ്യത്തെ പിഴവായി പറയാവുന്നത്.

രണ്ടാമത്തെ പിഴവ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ രണ്ടാമത്തെ പിഴവ് ഇംപാക്ട് സബായി ഇറക്കുന്ന താരത്തിന്റെ കാര്യത്തില്‍ മണ്ടത്തരം കാണിച്ചുവെന്നതാണ്. ഈ സീസണില്‍ നേരത്തേയും തെറ്റായ ഇംപാക്ട് സബിനെ ഇറക്കിയതിന്റെപേരില്‍ എല്‍എസ്ജി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഈ കളിയിലും അവര്‍ അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കൡയില്‍ ആദ്യ ഇന്നിങ്‌സില്‍ യുവ താരം ആയുഷ് ബദോനിയെയാണ് ഇംപാക്ട് സബായി എല്‍എസ്ജി ഇറക്കിയത്. ഇതോടെ രണ്ടാമിന്നിങ്‌സില്‍ അതിവേഗക്കാരനായ പേസര്‍ മായങ്ക് യാദവിനെ കൊണ്ടുവരാന്‍ സാധിക്കാതെ പോവുകയും ചെയ്തു. മായങ്ക് കൂടി കളിച്ചിരുന്നെങ്കില്‍ അതു ടീമിന്റെ ബൗളിങിനു മൂര്‍ച്ച കൂട്ടിയേനെ.

ബദോനിയെ പ്ലെയിങ് ഇലവില്‍ തന്നെ ഉള്‍പ്പെടുത്തിയതിനു ശേഷം രണ്ടാമിന്നിങ്‌സില്‍ മായങ്കിനെ ഇംപാക്ട് സബായി ഇറക്കുകയായാണ് എല്‍എസ്ജി ഈ മല്‍സരത്തില്‍ ചെയ്യേണ്ടിയിരുന്നത്.

RISHABH PANT

മൂന്നാമത്തെ പിഴവ്

റിഷഭ് പന്തിന്റെ മോശം ബൗളിങ് സെലക്ഷനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വന്‍ പരാജയത്തിന്റെ മൂന്നാമത്തെ കാരണം. ആദ്യം ബാറ്റ് ചെയ്ത് ശേഷം വെറും 159 റണ്‍സില്‍ ഒതുക്കപ്പെട്ടപ്പോള്‍ തന്നെ തുടക്കം മുതല്‍ മികച്ച ബൗളര്‍മാരെ വച്ച് ആഞ്ഞടിച്ചാല്‍ മാത്രം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ എല്‍എസ്ജിക്കു സാധിക്കുമായിരുന്നുള്ളൂ.

രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാന കളിയില്‍ ഡെത്ത് ഓവറുകളില്‍ മൂന്നു വിക്കറ്റുകളെടുത്ത ആവേശ് ഖാനായിരുന്നു അവരുടെ തുറുപ്പുചീട്ട്. അതുകൊണ്ടു തന്നെ ഡിസിക്കെതിരേ അദ്ദേഹത്തെ നേരത്തേ തന്നെ ബൗളിങില്‍ കൊണ്ടു വരേണ്ടതും ആവശ്യമായിരുന്നു. പക്ഷെ ആറാമത്തെ ഓവറിലാണ് ആവേശിനെ റിഷഭ് പന്തെറിയാന്‍ വിളിച്ചത്. അപ്പോഴേക്കും ഡിസി കളിയില്‍ താളം നേടിക്കഴിഞ്ഞിരുന്നു.

ഇതു മാത്രമല്ല ശര്‍ദ്ദുല്‍ ടാക്കൂറിനെ റിഷഭ് ഉപയോഗിച്ച രീതിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത ശേഷം അദ്ദേഹത്തെ പിന്‍വലിക്കുകയായിരുന്നു. പരിചയസമ്പന്നനും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറുമായ ശര്‍ദ്ദുലിനു കൂടുതല്‍ ഓവറുകള്‍ നല്‍കണമായിരുന്നു.

Story first published: Wednesday, April 23, 2025, 6:42 [IST]
Other articles published on Apr 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+