Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബാറ്റിങില്‍ വീണ്ടും ഫ്‌ളോപ്പ്, പക്ഷെ തോല്‍വിയുടെ പഴി അവര്‍ക്ക്!! റിഷഭ് എന്തൊരു ദുരന്തം?

ധരംശാല: ഐപിഎല്ലിന്റെ 18ാം സീസണില്‍ വീണ്ടുമൊരു പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഏകപക്ഷീയമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോടു 37 റണ്‍സിന്റെ തോല്‍വിയാണ് അവര്‍ക്കു വഴങ്ങേണ്ടിവന്നത്. ഈ തോല്‍വിയുടെ എല്‍എസ്ജിയുടെ പ്ലേഓഫ് സാധ്യതകളും കൂടുതല്‍ കടുപ്പമായി മാറിയിരിക്കുകയാണ്.

237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു മുന്നില്‍ പഞ്ചാബ് വച്ചത്. മുന്‍നിര ബാറ്റിങ് തകര്‍ന്നെങ്കിലും ഒമ്പതു വിക്കറ്റിനു 199 റണ്‍സുമായി ഭേദപ്പെട്ട രീതിയില്‍ കളി തീര്‍ക്കാന്‍ ലഖ്‌നൗ ടീമിനു സാധിക്കുകയും ചെയ്തു. ആയുഷ് ബദോനിയുടെയും (74) അബ്ദുള്‍ സമദിന്റെയും (45) ഇന്നിങ്‌സുകളാണ് അവരെ ഇതിനു സഹായിച്ചത്.

ബാറ്റിങില്‍ റിഷഭ് ഒരിക്കല്‍ക്കൂടി വന്‍ ഫ്‌ളോപ്പായി തീര്‍ന്ന മല്‍സരം കൂടിയാണിത്. നാലാം നമ്പറില്‍ കളിച്ച അദ്ദേഹത്തിനു 17 ബോളില്‍ നേടാനായത് വെറും 18 റണ്‍സ് മാത്രം. എന്നാല്‍ ടീമിന്റെ തോല്‍വിയെക്കുറിച്ച് സംസാരിക്കവെ തന്റെ ഫ്‌ളോപ്പ് ഷോയെപ്പറ്റി സംസാരിക്കാതെ മറ്റു പലതിനെയും കുറ്റപ്പെടുത്തുകയാണ് റിഷഭ് ചെയ്തത്. പരാജയത്തിനു കാരണമായി അദ്ദേഹം പറഞ്ഞത് എന്തൊക്കെയാണെന്നു നോക്കാം.

RISHABH PANT

എല്‍എസ്ജിക്കു പാളിയതെവിടെ?

ഈ മല്‍സത്തില്‍ പഞ്ചാബ് കിങ്‌സ് നേടിയ ടോട്ടല്‍ ഒരുപാട് കൂടുതല്‍ തന്നെയാണെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് റിഷഭ് പന്ത്. പോസ്റ്റ് മാച്ച് ഷോയില്‍ വളരെയധികം ടെന്‍ഷനിലും ഭീതിയിലുമാണ് താരം കാണപ്പെട്ടത്.

തീര്‍ച്ചയായും ഈ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് നേടിയത് ഒരുപാട് റണ്‍സ് തന്നെയാണ്. നിങ്ങള്‍ തെറ്റായ സമയത്തു നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയാണെങ്കില്‍ അതു വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു കൂടുതല്‍ സഹായം ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ തുടക്കത്തില്‍ ശരിയായ ലെങ്ത്തില്‍ ബൗള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. പക്ഷ ഇവയെല്ലാം കളിയുടെ ഭാഗമാണ്.

പ്ലേഓഫില്‍ കളിക്കുകയെന്ന സ്വപ്‌നം ഇപ്പോഴും സജീവം തന്നെയാണ്. അടുത്ത മൂന്നു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ ഞങ്ങള്‍ക്കു തീര്‍ച്ചയായും കാര്യങ്ങള്‍ മാറ്റിമറിക്കാവും അതിശയിപ്പിക്കുന്ന് കാര്യങ്ങള്‍ ചെയ്യാനും സാധിക്കുമെന്നും റിഷഭ് വ്യക്തമാക്കി.

നാലു പേസര്‍മാരുള്‍പ്പെടുന്ന ശക്തമായ ബൗളിങ് ലൈനപ്പിനെയാണ് ഈ മല്‍സരത്തില്‍ എല്‍എസ്ജി ഇറക്കിയത്. നേരത്തേ ഇവിടെ മഴ പെയ്തതിനാല്‍ പിച്ചിലെ ഈര്‍പ്പം മുതലാക്കി പേസര്‍മാരെ വച്ച് പഞ്ചാബ് കിങ്‌സിനെ തകര്‍ക്കുകയായിരുന്നു അവരുടെ പ്ലാന്‍.

ആകാശ് സിങ്, മായങ്ക് യാദവ്, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ് എന്നീ നാലു പേസര്‍മാര്‍ എല്‍എസ്ജി ബൗളിങ് ലൈനപ്പിലുണ്ടാരുന്നു. പക്ഷെ ആകാശൊഴികെ മറ്റുള്ളവരെല്ലാം റണ്‍ണ്‍സ് വാരിക്കോരി നല്‍കി. ആവേശും മായങ്കും കൂടി വിട്ടുകൊടത്തത് 117 റണ്‍സാണ്.

RISHABH PANT

സ്വന്തം ബാറ്റിങിനെക്കുറിച്ച് മിണ്ടിയില്ല

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിലെത്തിയ റിഷഭ് പന്തിനു തന്റെ തുകയോടു നീതി പുലര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഓപ്പണിങ് മുതല്‍ പല റോളുകളിലും കളിച്ചിട്ടും 10 മല്‍സരങ്ങളില്‍ നിന്നും വെറും 117 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷെ പഞ്ചാബിനെതിരായ തോല്‍വിക്കു ശേഷം തന്റെ പ്രകടനത്തെക്കുറിച്ച് ഒന്നും മിണ്ടാതെ മറ്റു ബാറ്റര്‍മാരെക്കുറിച്ചാണ് റിഷഭ് സംസാരിച്ചത്.

ഓപ്പണര്‍മാര്‍ എല്ലാ മല്‍സരങ്ങളിലും ടീമിനായി സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ മധ്യനിരയിലെ മറ്റു ബാറ്റര്‍മാരും സമ്മര്‍ദ്ദം ഏറ്റെടുത്ത് നന്നായി പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമാണ്. ചില സമയങ്ങളില്‍ കളി കൂടുതല്‍ ഡീപ്പായി കൊണ്ടു പോവേണ്ടതായും വരുമെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 5, 2025, 6:50 [IST]
Other articles published on May 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+