For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പഞ്ചാബിന് കപ്പടിക്കണം, ആരൊക്കെ ടീമില്‍ വേണം? ആരാധക നിര്‍ദേശം തേടി പ്രീതി സിന്ദ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ആവേശകരമായ ലേലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. റിഷഭ് പന്തും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജോസ് ബട്‌ലറുമെല്ലാം ലേലത്തിലേക്കെത്തുന്നതിനാല്‍ ഇത്തവണ വാശിയേറും. 10 ടീമുകളും ഇതിനോടകം തങ്ങളുടെ നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ശേഷിക്കുന്ന താരങ്ങളില്‍ ആരൊക്കെ ഏതൊക്കെ ടീമിലേക്ക് പോകുമെന്നാണ് അറിയേണ്ടത്.

ഇത്തവണ ടീമുകളുടെ പേഴ്‌സിലെ തുക ഉയര്‍ത്തിയതിനാല്‍ താരങ്ങളുടെ പ്രതിഫലത്തിലും വര്‍ധനവ് ഉണ്ടായേക്കും. ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ പഞ്ചാബ് കിങ്‌സിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് പഞ്ചാബിന്റെ വരവ്. പരിശീലകസ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെയടക്കം എത്തിച്ച പഞ്ചാബ് ഇത്തവണ കപ്പിലേക്കെത്താനുള്ള വഴികള്‍ തേടുകയാണ്.

ഇത്തവണ പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുകയുള്ള ടീം പഞ്ചാബ് കിങ്‌സാണ്. രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബ് അടിമുടി മാറ്റമാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഏറ്റവും കൂടുതല്‍ തുക കൈയിലുള്ളതിനാല്‍ നോട്ടമിടുന്ന ഏത് താരത്തേയും ഒപ്പം കൂട്ടാന്‍ പഞ്ചാബിന് സാധിക്കും. ഇപ്പോഴിതാ ലേലത്തിന് മുമ്പ് പഞ്ചാബിന്റെ ഉടമകളിലൊരാളായ പ്രീതി സിന്ദ ആരാധകരോട് നിര്‍ദേശം തേടിയിരിക്കുകയാണ്.

പഞ്ചാബില്‍ ആരൊക്കെ വേണം?

പഞ്ചാബ് ടീമില്‍ ഇത്തവണ വലിയ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രീതി സിന്ദ ജിദ്ദയില്‍ എത്തിയിട്ടുണ്ട്. ജിദ്ദയില്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രീതി സിന്ദ ആരൊക്കെയാണ് ഇത്തവണ പഞ്ചാബ് ടീമില്‍ വേണ്ടതെന്ന് നിര്‍ദേശിക്കാമോ എന്നാണ് ആരാധകരോട് ചോദിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഇതിന് കീഴില്‍ വരുന്നത്. പഞ്ചാബ് ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ്.

ആദം ഗില്‍ക്രിസ്റ്റ്, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം പഞ്ചാബിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ റിക്കി പോണ്ടിങ് എന്ന പുതിയ പരിശീലകന് കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് പോണ്ടിങ്. ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടിറങ്ങിയ പോണ്ടിങ് പഞ്ചാബിനെ കപ്പിലേക്കെത്തിക്കുമോയെന്നത് കണ്ടറിയണം.

rishabh pant

പഞ്ചാബ് റിഷഭിനെ ക്യാപ്റ്റനാക്കുമോ?

പഞ്ചാബ് കിങ്‌സ് നായകനായി പരിഗണിക്കുക ആരെയാണെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. റിഷഭ് പന്തിനെയാണ് പഞ്ചാബ് ഈ റോളിലേക്കെത്തിക്കുകയെന്നാണ് വിവരം. റിക്കി പോണ്ടിങ്ങുമായി അടുത്ത ബന്ധമുള്ള താരമാണ് റിഷഭ്. കടന്നാക്രമിച്ച് കളിക്കുന്ന റിഷഭ് സമീപകാലത്തായി മികച്ച ഫോമിലുമാണ്. ഡല്‍ഹിയുമായി ഉടക്കി ഇറങ്ങിയ റിഷഭിനായി വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പാണ്. എന്നാല്‍ പേഴ്‌സില്‍ 110 കോടിയിലധികം പഞ്ചാബിനുണ്ട്.

അതുകൊണ്ടുതന്നെ എതിരാളികളെയെല്ലാം മറികടന്ന് പഞ്ചാബ് കിങ്‌സിന് റിഷഭിനെ ടീമിലെത്തിക്കാനായേക്കും. കെ എല്‍ രാഹുല്‍ നേരത്തെ പഞ്ചാബ് കിങ്‌സ് നായകനായിരുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ തിരികെ എത്തിക്കാന്‍ പഞ്ചാബ് തയ്യാറാകില്ല. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെ പഞ്ചാബ് ഒപ്പം കൂട്ടിയേക്കും. ലിവിങ്സ്റ്റനെ പഞ്ചാബ് മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയെങ്കിലും തിരികെ എത്തിക്കാനാണ് സാധ്യത.

പേസ് നിരയിലേക്ക് ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചറെ പേസ് നിരയിലേക്ക് കൊണ്ടുവരാനാണ് പഞ്ചാബ് ശ്രമിക്കുന്നത്. ഇടവേളക്ക് ശേഷം പൂര്‍ണ്ണ ഫോമിലാണ് ആര്‍ച്ചറെത്തുന്നത്. അതുകൊണ്ടുതന്നെ സൂപ്പര്‍ പേസറെ പഞ്ചാബ് ഒപ്പം കൂട്ടിയേക്കും. മുഹമ്മദ് ഷമി നേരത്തെ പഞ്ചാബിനായി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ പഞ്ചാബ് ഇനി ഷമിയെ ടീമിലെടുത്തേക്കില്ല. ഹൈദരാബാദ് ഒഴിവാക്കിയ ടി നടരാജനെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് വിവരം.

കെകെആര്‍ ഒഴിവാക്കിയ വെങ്കടേഷ് അയ്യര്‍, ഹൈദരാബാദ് കൈവിട്ട രാഹുല്‍ ത്രിപാഠി എന്നിവരേയും പഞ്ചാബ് ടീമിലേക്കെത്തിക്കാനാണ് സാധ്യത. സ്പിന്നറായി യുസ് വേന്ദ്ര ചഹാലിനേയും സ്വന്തമാക്കിയേക്കും. എന്തായാലും ഇത്തവണ ശക്തമായ ടീമിനെത്തന്നെ സൃഷ്ടിക്കാന്‍ പഞ്ചാബിന് സാധിച്ചേക്കും.

Story first published: Saturday, November 23, 2024, 16:12 [IST]
Other articles published on Nov 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+