Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് + പൂരന്‍ + മില്ലര്‍!! ബൗളര്‍മാരുടെ ഉറക്കം പോവും, എല്‍എസ്ജിയെ ആരു തടയും?

ജിദ്ദ: ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ രണ്ടു കിടിലന്‍ താരങ്ങളെ റാഞ്ചി ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ടൂര്‍ണമെന്റിന്റെ എക്കാലത്തെയും വലിയ തുകയ്ക്കു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ റാഞ്ചിരിക്കുകയാണ് എല്‍എസ്ജി. ഇതിനു പിന്നാലെ സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്ററും സൂപ്പര്‍ ഫിനിഷറുമായ ഡേവിഡ് മില്ലറിനെയും അവര്‍ തട്ടിയെടുത്തു. ഇതാണ് എല്‍എസ്ജിയുടെ ആരാധകരെ ത്രില്ലടിപ്പിച്ചത്.

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനെ നേരത്തേ തന്നെ ലഖ്‌നൗ നിലനിര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് റിഷഭിനെയും മില്ലറെയും കൂടി എല്‍എസ്ജി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

RISHABH PANT

സൂപ്പര്‍ ത്രയം

ടി20 ക്രിക്കറ്റില്‍ മല്‍സരഗതി തന്നെ മാറ്റി ററിക്കാന് ശേഷിയുള്ള താരങ്ങളാണ് റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍. അതുകൊണ്ടു തന്നെ മൂന്നു പേരെും ഒരുമിച്ച് അണിനിരത്താനായത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രഹരശേഷം വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

സോഷ്യല്‍ മീഡിയയില്‍ എല്‍എസ്ജിയുടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. എതിര്‍ ടീം ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന സൂപ്പര്‍ ത്രയമാണ് റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍. ഇവരെല്ലാം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാണെന്നതു അവരെ കിരീട ഫേവറിറ്റുകളിലൊന്നാക്കി മാറ്റുന്നതായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

റിഷഭിന്റെ വരവ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത് മെഗാ ലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു ചേക്കേറുമെന്നു അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. പഞ്ചാബ് കിങ്‌സിലേക്കാവും അദ്ദേഹം ചേക്കേറുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. അവരുടെ കോച്ചായി മുന്‍ ഡിസി പരിശീലകന്‍ റിക്കി പോണ്ടിങ് അടുത്തിടെ എത്തിയതും ഇതിനുളള സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു.

പക്ഷെ പഞ്ചാബ് ശ്രേയസ്് അയ്യര്‍ക്കായി 26.75 കോടി രൂപ ചെലവഴിച്ചതോടെ ലേലത്തില്‍ അതിനു ശേഷം പേര് വിളിക്കപ്പെട്ട റിഷഭിനായി വേണ്ടത്ര താല്‍പ്പര്യം കാണിച്ചതുമില്ല. ഐപിഎല്ലില്‍ ഡിസിക്കായി 111 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്തുമായിട്ടാണ് റിഷഭ് എല്‍എസ്ജിയിലക്കു വരുന്നത്. ഡിസിക്കു വേണ്ടി 148.93 സ്‌ട്രൈക്ക് റേറ്റോടെ 3284 റണ്‍സും താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

DAVID MILER

മില്ലറുടെ പ്രകടനം

ഐപിഎല്ലില്‍ 2022 മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ഡേവിഡ് മില്ലര്‍. അവര്‍ക്കു വേണ്ടി പ്രതിസന്ധി ഘട്ടങ്ങളില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 2022ലെ സീസണില്‍ ജിടിയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് മില്ലര്‍. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ ഡിസി കൈവിടുകയായിരുന്നു.

Story first published: Sunday, November 24, 2024, 17:38 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+