Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: കോടികള്‍ നഷ്ടം!! ഇനി ഇവര്‍ വാട്ടര്‍ ബോയ്‌സ്? റോയല്‍സ് താരമടക്കം പുറത്തേക്ക്‌

ഐപിഎല്ലിന്റെ ഈ സീസണിനു മുമ്പ് നിലനിര്‍ത്തപ്പെട്ട ചില കളിക്കാരുടെ ഇത്തവണത്തെ പ്രകടനം വളരെ പരിതാപകരമാണെന്നു കാണാം. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് കോടികള്‍ മുടക്കിയാണ് ചില കളിക്കാരെ ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്. ഈ താരങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസം തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. പക്ഷെ ഫ്രാഞ്ചൈസികള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ പലര്‍ക്കുമായിട്ടില്ല.

ഈ സീസണിലെ ടൂര്‍ണമെന്റ് പകുതിയിലെത്തി നില്‍ക്കവെ നിലനിര്‍ത്തപ്പെട്ട ചില കളിക്കാരുടെ പ്രകടനം വളരെ പരിതാപകരമാണ്. അതുകൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇവരില്‍ പലരെയും ഫ്രാഞ്ചൈസികള്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കുകയും ചെയ്യും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

NITIHSH REDDY

നിതീഷ് കുമാര്‍ റെഡ്ഡി

ഇന്ത്യന്‍ യുവ സീം ബൗളിങ് ഓറൗണ്ടറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണിലെ ടൂര്‍ണണമെന്റിലെ എമേര്‍ജിങ് താരമായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും തിളങ്ങിയ അദ്ദേഹം എസ്ആര്‍എച്ചിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കു നിതീഷിനു വഴി തുറന്നതും ഈ പ്രകടനമാണ്.

ഈ സീസണിലും ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളായി അദ്ദേഹം മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഈ കാരണത്താലാണ് ആറു കോടി രൂപയ്ക്കു കാരത്തെ എസ്ആര്‍എച്ച് നിലനിര്‍ത്തിയത്. പക്ഷെ നിതീഷിന്റെ പ്രകടനത്തില്‍ വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചിരിക്കുകയാണ്. ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന അദ്ദേഹത്തെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിങില്‍ ഇതുവരെ ഉപയോഗിക്കുകയും ചെയ്തിട്ടില്ല.

ഏഴു മല്‍സരങ്ങളില്‍ ആറിന്നിങ്‌സുകളിലാണ് നിതീഷ് എസ്ആര്‍എച്ചിനു വേണ്ടി ഇത്തവണ ബാറ്റ് ചെയ്യാനിറങ്ങിയത്. ഇവയില്‍ നിന്നും 21.83 ശരാശരിയില്‍ 113.91 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 131 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി പോലും നിതീഷ് തികയ്ക്കുകയും ചെയ്തിട്ടില്ല. ഈ സീസണില്‍ എസ്ആര്‍എച്ച് പതറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിതീഷടക്കമുള്ള മധ്യനിര ബാറ്റര്‍മാരില്‍ നിന്നും വേണ്ടത്ര സംഭാവനകള്‍ ലഭിക്കുന്നില്ലെന്നതാണ്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇടംകൈന്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 11 കോടി രൂപയ്ക്കാണ് അദ്ദേഹത്തൈ ഈ സീസണിലും റോയല്‍സ് തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്. പക്ഷെ ഈ തീരുമാനം അബദ്ധമായി പോയെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്.

മുന്‍ സീസണുകളില്‍ റോയല്‍സിനായി ഫിനിഷിങില്‍ പല ശ്രദ്ധേയമായ പ്രകടനങ്ങളും ഹെറ്റി നടത്തിയിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ ക്രീസിലെത്തിയ ശേഷം അതിവേഗത്തില്‍ 30-40 റണ്‍സെടുക്കാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റിയിരുന്നത്. ഇത്തവണയും ഹെറ്റി ഇതുപോലെയുള്ള പ്രകടനങ്ങള്‍ നടത്തുമെന്നും ഫ്രാഞ്ചൈസി കണക്കുകൂട്ടി. പക്ഷെ ഇതു തെറ്റിയിരിക്കുകയാണ്.

എട്ടു മല്‍സരങ്ങളിലാണ് ഹെറ്റ്‌മെയര്‍ ഇത്തവണ കളിച്ചത്. ഇവയില്‍ നിന്നും 25.14 ശരാശരിയില്‍ 153.04 സ്‌ട്രൈക്ക് റേറ്റില്‍ 176 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുമായുള്ള അവസാന രണ്ടു മല്‍സരങ്ങളിലും ജയത്തിനരികെ എത്തിയ ശേഷം റോയല്‍സ് തോല്‍വിയിലേക്കു വീഴാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഹെറ്റ്‌മെയറുടെ ഫ്‌ളോപ്പ് ഷോയാണ്.

RINKU SINGH

റിങ്കു സിങ്

ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ബെഞ്ചിലേക്കു ഒതുക്കപ്പെടാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍ ഇന്ത്യന്‍ ഫിനിഷറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരവുമായ റിങ്കു സിങാണ്. കഴിഞ്ഞ സീസണില്‍ നനഞ്ഞ പടക്കമായിട്ടും അദ്ദേഹത്തിന്റെ പ്രതിഭയിലുള്ള വിശ്വാസം കാരണമാണ് ഇത്തവണയും നിലനിര്‍ത്തിയത്. അതിനായി 13 കോടിയെന്ന വലിയ തുകയും കെകെആറിനു മുടക്കേണ്ടി വന്നു.

പക്ഷെ ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ റിങ്കുവിനായിട്ടില്ല. ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് നഷ്ടമായതു പോലെയാണ് അദ്ദേഹം ഇപ്പോള്‍ കാണപ്പെടുന്നത്. കെകെആറിനായി ഏഴിന്നിങ്‌സുകളിലാണ് ഇത്തവണ റിങ്കു ബാറ്റ് ചെയ്തത്. 33.25 ശരാശരിയില്‍ 146.15 സ്‌ട്രൈക്ക് റേറ്റില്‍ 133 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇനി റിങ്കുവിനു അവസരം ലഭിക്കാനിടയില്ല.

Story first published: Wednesday, April 23, 2025, 14:26 [IST]
Other articles published on Apr 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+